Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Sunday, May 29, 2011

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുനീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍ നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്ത്തമൂടല്‍ മഞ്ഞും പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍ നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി  ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്ത ഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റുന്നു


നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍ മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍ക്കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി


വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!