Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, December 12, 2012

ഇനി ഞാന്‍ മരിക്കില്ല

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

ചക്രവാളങ്ങള്‍ കയറി അട്ടഹസിക്കും 
കാലാന്തരങ്ങള്‍ രൌദ്ര നൃത്തമാടും
സിരകളിലെ അവസാന പ്രാണനുമൂറ്റും 
അഗ്നി പ്രളയമായി ജ്വലിച്ചു നില്‍ക്കും 

വിഹായസോളം പടര്‍ന്നു ഞാന്‍ കേറും 
ഹിമഗിരി ശൃംഗങ്ങളെയും തകര്‍ക്കും 
ഏഴു കടലിലും നീണ്ടു ശയിക്കും 
പ്രളയ പ്രവാഹമായി പാഞ്ഞടുക്കും


ശാസ്ത്രം വളര്‍ത്തുന്ന നിര്ജ്ജരന്മാരുടെ 
തലച്ചോറിലൊക്കെ ഞാനോട്ടകള്‍ തീര്‍ക്കും 
ആ പ്രജ്ഞകളില്‍ ഉന്മാദ ചിത്രം വരയ്ക്കും 
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റും 

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

മരണം വിളയുന്ന മരുഭൂമികള്‍ തീര്‍ത്ത്

ഇനി ഞാനെന്നുമതിലജയ്യനായി വാഴും 

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ 

Saturday, October 6, 2012

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുന്നീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്‍ത്തമൂടല്‍ മഞ്ഞെങ്ങൂം പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്തഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്‍ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായലഹരിയില്‍ ചുഴറ്റുന്നു

നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവയ്ക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി

വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!




Wednesday, July 18, 2012

പോലീസുകാരനെ തല്ലിയാല്‍


പണ്ട് ഞാന്‍ മഹാ ശുണ്ടിക്കാരന്‍ ആയിരുന്നു , ആരെടാ എന്ന് ചോദിച്ചാല്‍  അത് ഞാനെടാ എന്ന് പറയുന്നവന്‍. തെമ്മാടിത്തരവുമായി ആരു വന്നാലും അത് ഈ പറ പോലീസുകാരന്‍ എന്നല്ല സാക്ഷാല്‍ ഈശ്വരന് ആണേല്‍ പോലും തല്ലാതെ പോകാത്ത  തീവ്ര സ്വഭാവകാരന്‍ .  

അങ്ങനെ ഒരു വെള്ളിയാഴ്ച്ച , വൈകുന്നേരം വീട്ടിലേക്കുള്ള തിരക്കില്‍ ഞാന്‍ ജങ്ഷനിലെ ജന പ്രളയത്തിലൂടെ ഒഴുകി നീങ്ങുമ്പോഴായിരുന്നു അവന്‍ എന്നെ പിന്നില്‍നിന്നും വന്നു കോളറില്‍ തൂക്കി പിടിച്ചത് ...

കുറച്ചായി അവന്‍ എന്നെ പിന്തുടര്‍ന്ന് പുലഭ്യം പറയുന്നു... അവന്റെ യൂണിഫോമിലേതാണ്ട് ചെളി വീണു  പോലും , അപ്പോള്‍ ആ വഴി   ഞാന്‍ കടന്നു പോയതാണ് അവന്‍ കണ്ടെത്തിയ കുറ്റം. ഞാന്‍ അറിഞ്ഞ കാര്യമേ അല്ല ! 

അത് കൊണ്ട് തന്നെയാണ് അവന് പിടിവിടാനുള്ള ഭാവമില്ലാതെ പറു പറുന്നു എന്തൊക്കെയോ പറഞ്ഞു തല്ലാന് ഓങ്ങി നില്ക്കുമ്പോള്‍.എനിക്കന്നു കലശലായ കോപം മേലാകെ പടര്‍ന്നുകയറിയത്  ...!!

പിന്നെ ഞാനൊന്നും നോക്കിയില്ല . പതിവുപോലെ ഇടതു കൈ കൊണ്ട് അവന്റെ ചെകിള നോക്കി പടേന്നു ഒരടി വച്ചു കൊടുത്തു !! ശരിക്കും അവനപ്പോള്‍ ഞെട്ടി , പിടി വിട്ടു കുതറി മാറുമ്പോള്‍ പിടിച്ചു ഒരു തള്ള് കൂടി, പിന്നോട്ടു മലര്‍ന്ന സൌകര്യത്തില്‍ ബോണസായി ഒരു ചവിട്ടും കൊടുത്തു .

അവന്‍ ചെന്നു മലര്‍ന്നു വിണത് റോഡിലെ ചെളി കുണ്ടില്‍ യുണിഫോം അകെ മൊത്തം നാറി, കൂടെ അപമാനവും.

അവന്‍ ഒന്നില്‍ ഒന്നും ഒതുങ്ങാന്‍ പിന്നെ തുനിഞ്ഞില്ല ശേഷം ജങ്ഷനില്‍ ചറ പറയെന്നുള്ള പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു ...

ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ജങ്ഷനാകെ  സ്തംഭിച്ചു , ജനമത്രയും വന്നു ചുറ്റും കൂടി .സംഗതി പന്തിയല്ലെന്നു കണ്ടു അതില്‍ ചില നാട്ടുകാര്‍ വന്നു ഞങ്ങളെ പിടിച്ചു പറിച്ചു രണ്ടാക്കി മാറ്റി .

അപ്പോഴേക്കും എന്റെ വിരല്‍ ഒന്ന് ഒടിഞ്ഞു അവന്റെ പല്ല് ഒന്ന് പോയി ഷര്‍ട്ടൊക്കെ കീറി , മുക്കില്‍ കൂടെയും വായില്‍ കൂടെയ്യും ചോര ഒഴുകി , ദേഹമാസകലം മുറിഞ്ഞു നീരുവന്നു ...

പിടിച്ചു മാറ്റിയ ഒരു മൂപ്പന്‍ ഇടക്ക് വിളിച്ചു പറഞ്ഞ ചീത്തകളൊക്കെ ഇപ്പോഴും എന്റെ ചെവികളില്‍ കിടന്നു മുഴങ്ങുന്നുണ്ട് ....

''കുരുത്തം കെട്ട പിള്ളേര് സ്കൂളുകള് വിട്ടാലും വീടുകളില്‍ പോകുല ! വഴികളില്‍ കിടന്നു അടി ഒണ്ടാക്കാന്‍ നാശങ്ങള് പോയീണ്ട ഇവിടെന്നു  "

sslc പഠനം അവസാന മാസങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അവശതകളോടെ ആണെങ്കിലും സംഭവം വല്യ ഒച്ചപാടുണ്ടാക്കാതെ കടന്നു പോയി . അതിനു ശേഷം ഞങ്ങള്‍ പിന്നെ സംസാരിച്ചിട്ടേയില്ല. തമ്മില്‍ കണ്ടാല്‍ വല്ലാത്ത ഗൌരവം മാത്രം പിന്നെ ഒരു മസ്സില്‍ പിടിത്തം.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു , പലരും പല വഴിക്ക് പിരിഞ്ഞു പോയി. വര്‍ഷങ്ങളും കുറെ കടന്നു.

അന്ന് പിരിഞ്ഞ അവനെ വിണ്ടും കണ്ടുമുട്ടിയത്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അവിചാരിതമായി  .

അവിടെയും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ എന്റെനേര്‍ക്ക് ഊളിയിട്ടുവന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാനൊന്നു പകച്ചു . ഒരു ഗംഭീര പോലീസുകാരന്‍ അതായെന്റെ അടുത്തേക്ക് വരുന്നു . വിളികേട്ടപ്പോള്‍ ഒന്നേ ഉറപ്പുണ്ടായിരുന്നുള്ളു അത്രമേല്‍ അറിയാവുന്ന ആരോ ഒരാള്‍ അല്ലാതെ എന്റെ വട്ടപ്പേരു വിളിക്കാന്‍ ആര്ക്കിത്ര ധൈര്യം . അവന്റെ രൂപവും ഭാവവും അത്രമേല്‍ മാറിപ്പോയിരിക്കുന്നു.

ഓടി വന്നു അവന്‍ എന്നോട് ലവ ലേശം പരിഭവം ഇല്ലാതെ കുറെ സംസാരിച്ചു . വിശേഷമൊക്കെ തിരക്കി ശേഷം  മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അവനോടു ഉറക്കെ പറഞ്ഞു .

''ടാ ചക്കരേ നീ സ്ഥലം പറഞ്ഞത് നന്നായി, നിന്റെ അധികാര പരിധിയിലേക്ക് വഴി തെറ്റിപ്പോലും ഞാന്‍ ഇനി  കടക്കില്ല ? ''

അവനതു കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ജീപ്പിലേക്ക് കയറി സലാം പറഞ്ഞു .

പോലീസ് ജീപ്പ് അവനെയും കൊണ്ട് ദുരേക്ക് നീങ്ങി ...

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു ഒരു കൊച്ചു സന്ദേഹം

എന്തായിരിക്കും ചിരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.....!!  

Sunday, June 24, 2012

അവള്‍ക്കൊപ്പമുള്ള പ്രഭാതങ്ങളെ കുറിച്ചു



അവളാണെന്റെ പ്രഥമ പ്രഭാതം
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
ആ ഇളം ചൂടില്‍ ഞാനാകെ അലിയും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും 


ഇനിയും ഞാനവള്‍ക്കൊരു പുഞ്ചിരി കടം വയ്ക്കും
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!


Saturday, April 14, 2012

രണ്ടു പുലര്‍ക്കാല കവിതകള്‍


പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
നിസ്തുല സത്യമേ , വെണ്‍ പ്രഭാതമേ

പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ  മണ്ണില്‍
മാസ്മര ഹര്‍ഷ പുളകമായിന്നും

വിണ്ണില്‍ നിന്‍ വിസ്മയ  സഞ്ചാരമില്ലെങ്കില്‍
ഭൂഗോളം വെറും മണ്‍  കൂനയല്ലേ

പ്രത്യാശാ പ്രഭാ പൂര്‍ണ്ണനായെന്നുമെന്‍
പ്രത്യക്ഷ ചഞ്ചല പ്രാരംഭമായി  നീ


പ്രജ്ഞയ്ക്ക് നാളമായ് നാദമായി
നവരസ ഭാവം പടര്‍ത്തുവാന്‍ നിത്യം

നാനാനിറങ്ങളും  വാരിനിറച്ചീ ഭൂവില്‍
സ്വര്‍ഗീയ ജാലകം തീര്‍ക്കുന്നുവെന്നും

കാലാന്തരങ്ങങ്ങള്‍ സുകൃത പുണ്യമായ്
കാന്തിപടര്ത്തുന്നോരേകാന്ത താരമായ് !!

===========================

സൂര്യന് പ്രിയം ഭൂമിയോടാവും
എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും

ഓരോ രശ്മിയായി കോരി കുടിച്ചു
ഉന്മത്തനായി ഭൂമിയെ ചുംമ്പിച്ചവ
നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു !!