Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Tuesday, January 17, 2012

ആര്‍ദ്ര സംഗീതം



സന്ധ്യയ്ക്ക് മുറ്റത്ത് 
നില്‍ക്കുന്ന നേരത്ത് 
സാന്ദ്രമായൊരു 
 സംഗീതം  കേട്ടു 

ദിക്കത്രയും  ചുറ്റി 
തിരഞ്ഞു ഞാനന്നും 
കേട്ടില്ല പിന്നെയാ 
മൃദുല ഗാനം 

വിഷണ്ണനായ്
വികാരദീനമായ്
ഉള്ളില്‍ പതഞ്ഞു
മോഹഭംഗം     

കാലം കടന്നു 
പലതും മടുത്തു 
പാതയോരത്തു ഞാന്‍ 
ഏകനായി നില്‍കെ

അന്നു ഞാന്‍കേട്ടോരാ 
രാഗങ്ങളൊക്കെയും 
സ്പന്ദിച്ചു നില്‍ക്കുന്നു 
എന്നുള്ളില്‍ വീണ്ടും 

ഇന്നെന്റെ ഉള്ളെത്ര 
തുള്ളി കളിക്കുന്നു 
ഇതാണെന്റെ  
ആര്‍ദ്ര സംഗീതം   !!


16 comments:

  1. നല്ല വരികള്‍ ... :)

    ReplyDelete
  2. മനസ്സ് പലപ്പോഴും അങ്ങനെയാണ്
    ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കും
    ചെറിയ കാര്യങ്ങളില്‍ ദുഖിക്കും ..
    ആശംസകള്‍ ..

    ReplyDelete
  3. നന്നായിട്ടുണ്ട് പുണ്യാളാ..
    വരികള്‍ മനോഹരം
    ആശംസകള്‍

    ReplyDelete
  4. പുണ്യവാള സംഗീതം
    സംഗതിയും എല്ലാം ഉണ്ട്
    ഇഷ്ടമായി കേട്ടോ

    ReplyDelete
  5. അമ്മൂമ്മ പറഞ്ഞിട്ടുണ്ട് "അവനവന്റെ കൈ അവനവന്റെ തലയ്ക്കു താങ്ങായിരിക്കണം അല്ലെങ്കിൽ --പോക്കാ" എന്ന് 
    ഇപ്പൊ മനസ്സിലായി

    ReplyDelete
  6. പുണ്യാളനു ആശംസകള്‍...

    ReplyDelete
  7. നന്നായിരിക്കുന്നു .. നല്ല വരികള്‍ കൂടുതല്‍ എഴുതുക

    ReplyDelete
  8. നന്നായിട്ടുണ്ട് ആശംസകള്‍...

    ReplyDelete
  9. എന്റെ വരിക്കല്‍ വായിച്ചു നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു

    ReplyDelete
  10. നിര്‍വചിയ്ക്കാനാവാത്ത ബന്ധം...ആശംസകള്‍ ട്ടൊ...നല്ല വരികള്‍....!

    ReplyDelete
  11. ഹ ഹ ഹ ഹ എല്ലാം കണ്ടു പിടിച്ചു കളഞ്ഞല്ലേ ... ( ആരോടും പറയല്ലേ )

    രസകരമായ വായനയ്ക്ക് കമ്മന്റിനു നന്ദി ......സുഹൃത്തെ


    എന്റെ കവിത വായിച്ച അഭിപ്രായം പറഞ്ഞ പറയാതെ പോയ മറ്റു എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയത്തിറെ ഭാഷയില്‍ എന്റെ സന്തോഷവും നന്ദിയും രേഖപെടുതുന്നു

    ReplyDelete
  12. നല്ല കവിത. ആശംസകൾ

    ReplyDelete
  13. ചിലത് അങ്ങിനെയാണ്
    കാലത്തിനു മായ്ക്കാന്‍ കഴിയില്ല
    അതാണ്‌ സത്യവും
    നന്നായി എഴുതി

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com