കടയില്‍ ചെന്നപ്പോള്‍
അരിവാങ്ങാനായവിടെ
തിക്കും തിരക്കും
കളഞ്ഞിട്ടു വരുവാനായ്
മനമൊന്നു പറഞ്ഞപ്പോള്‍
അരിയില്ലാതെ വീട്ടില്‍ ചെന്നാല്‍
എന്താകും പുകില്ല്
തിരക്കൊന്നു് ഒഴിയാനായ്
വഴിവക്കില്‍ നില്‍ക്കുമ്പോള്‍
മഴ തുള്ളികള്‍ തുള്ളി തുള്ളി
അരികില്‍ വന്നെത്തി
അരിവാങ്ങാനായി ഞാന്‍
കടയില്‍ ചെന്നപ്പോള്‍
അരിവാങ്ങാനായവിടെ
തിക്കും തിരക്കും
അരിവാങ്ങാനായ് ഞാനും
ക്യൂവില്‍ നില്‍ക്കുമ്പോള്‍
രണ്ടു തരുണീമണികളാവഴി
കുളിരുമായെത്തി
കുളിരില്‍ ഞാനുന്മാദലഹരിയില്‍
മുങ്ങുമ്പോള്‍, അരിക്കാരന്‍
വന്നെന്നെ തോണ്ടിവിളിക്കുന്നു
ചുറ്റും നിന്നവരോ പൊട്ടിച്ചിരിക്കുന്നു
അരിവാങ്ങി ഞാനതുമായി ഗമിക്കുന്ന
വഴി വക്കില്‍ അരിവാരി നോക്കി
ഞാനൊരു മാത്ര നിന്നു കൈയില്‍
ഒരു കുന്നു പുഴുകുത്തുകള്‍ നോക്കി ചിരിക്കുന്നു !!
അരി മേടിച്ചു, മഴേം കണ്ടു, തരുണികളെയും കണ്ടു . :-)
ReplyDeleteനന്നായി ട്ടോ
പാഠം റേഷന്‍ വാങ്ങരുത്
ReplyDeleteറേഷന്‍ വാങ്ങരുത് എന്നല്ല റേഷന്‍ വാങ്ങാന്‍ പോകുമ്പോ വായ് നോക്കരുത് എന്നാ പാഠം !!
Deleteഅരി വാങ്ങാന്‍ പോയാല്‍ അരി നോക്കി വാങ്ങണം.. അല്ലാതെ വായി നോക്കി നില്ക്കരുത്....
ReplyDeleteപുന്യാലനാത്രേ...പുണ്യാളന്‍....!!!
അരിമണി വാങ്ങാന്‍ പോയാല്‍, അതിനായി പോയ തരുണീമണികളെ കാണുന്നതും നോക്കുന്നതും സ്വാഭാവികം.
ReplyDeleteഅതില്‍ മയങ്ങിയാല്‍ എന്തായിരിക്കും കഥ? ഇതിന്റെ അവതരണത്തില്‍ എന്നപോലെതന്നെ ഒരു മയക്കവും സ്വാഭാവികം.
പറഞ്ഞുവന്നത്, അവതരണം ഒന്നുകൂടി ഉഷാര്‍ ആക്കാം.
Dr P Malankot പറഞ്ഞതു പോലെ അല്പം മയക്കമായിപ്പോയി. റേഷനരിയുടെ മണമടിച്ചിട്ടാവാം.....
ReplyDeleteഎനിക്ക് ഇത് വളരെ ഇഷ്ടമായി,
ReplyDeleteവായനക്കാരനെ സന്തോഷിപ്പിക്കുന്ന ഇതും ഒരു നല്ല ഒരു സൃഷ്ടി.
തുടര്‍ന്നും ഇതുപോലെ എഴുതൂ.
പൊട്ടനാണെന്കിലും ആളത്ര പൊട്ടന്‍ ഒന്നുമല്ല എന്ന് മനസിലായി സന്തോഷം
Deleteപുണ്യവാളാ പൂവലാ സുക്ഷിച്ചാല്‍ ദുഖിക്കെണ്ടാ എന്ന് സാരം, കൊള്ളാമല്ലോ
ReplyDelete"കേള്‍ക്കാത്ത ശബ്ദം"പേരിനെ അന്വര്‍ത്ഥമാക്കുന്ന രചനകള്‍ .അല്‍പം ധ്ര്‍തിയുണ്ട്.ഇനിയും വരാം .
ReplyDelete@മന്‍സൂര്‍ ചെറുവാടി : അതെ ചേട്ടാ സന്തോഷം
ReplyDelete@ഷാജു അത്താണിക്കല്‍ സന്തോഷം
@khaadu :അതെ ശക്തിയായി വീണ്ടും പറയുന്നു ഞാന്‍ പുണ്യവാളന്‍ തന്നെ ഹ ഹ
@Dr P Malankot , മനോജ് കെ.ഭാസ്കര്‍ : മയക്കാതെ കുറിച്ച് ഉണര്ന്നിര്‍ന്നു ചിന്തിക്കുന്നതാണ്
@പൊട്ടന്‍ : ഹ ഹ അതെ സന്തോഷം ചേട്ടാ
@ജീ . ആര്‍ . കവിയൂര്‍ : അതെ ജി മായ ലോകത്തെ നോക്കി വെറുതെ ഭ്രമിക്കരുതെ
@moideen cherur : വീണ്ടും വരണം ചേട്ടാ വിസ്മയങ്ങള്‍ ഞാന്‍ ഒരുക്കി വയ്ക്കുനുണ്ട് ...
അഭിപ്രായം തുറന്നു പറഞ്ഞ പറയാതെ വായിച്ചു പോയ എന്നെ നേരിട്ട് അഭിനന്ദിച്ച പണിക്കര്‍ സാര്‍,സതീശന്‍ തുടങ്ങിയവര്‍ക്കും ഇതിനോടൊപ്പം നന്ദി പറയുന്നു സന്തോഷം !!
റേഷനരിയെ ഇത്ര കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. എന്റെ വീട്ടിൽ റേഷനരികൊണ്ടുള്ള ചോറാ വയ്ക്കുന്നേ. റേഷനരി അല്ലാത്ത ചോറ് കഴിച്ചാൽ എനിയ്ക്കു വയറ്റിനു പിടിക്കില്ല. ഭാവുകങ്ങൾ
ReplyDeleteഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ..... വെറുതെ എഴുതി പോയതാണെ ചേച്ചി
Deleteകുഞ്ഞുണ്ണി കവിതകള്‍ പോലെ രസകരം. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഅരി വാങ്ങാൻ ഇനി മേലാൽ കടയിൽ പോകരുത്….അച്ഛനോ അമ്മയ്ക്കോ പൈസ കൊടുത്ത് അവരെ പറഞ്ഞയച്ചാൽ മതി… പിള്ളാരെ വഴിതെറ്റിക്കാൻ അരിയും വെച്ച് ഓരോ ആളും കടയും തുറന്നിരിക്കും..!
ReplyDeleteആശംസകൾ!
2 രൂപയ്ക്കുള്ള അരിയഓടെപ്പം ഇത്രയൊക്കെ ‘സന്തോഷം’ കിട്ടിയാൽ പോരെ?...:)
ReplyDeleteരസകരം... ഇഷ്ടായി..
ReplyDeleteഅരിവാങ്ങാൻ പോയപ്പോൾ തരുണീമണികളെ വായിനോക്കി നിന്ന് അരിക്കാരൻ തന്ന അരിയുടെ ക്വാളിറ്റി ശ്രദ്ധിച്ചില്ല, അങ്ങനെ പുഴുവുള്ള അരി വാങ്ങിപ്പോകേണ്ടി വന്നു - തമാശ തീം കൊള്ളാം. കവിത കുറച്ചുകൂടി നന്നാക്കാമായിരുന്നു.
ReplyDeletenannaayittundu.. punyaaa
ReplyDeleteകൈയില്‍
ReplyDeleteഒരു കുന്നു പുഴുകുത്തുകള്‍ നോക്കി ചിരിക്കുന്നു !!
(ഇതിനെ വിളിക്കാം കൈയിലിരിപ്പെന്ന്.)
ഹ ഹ ഹ അതെ കൈയിലിരിപ്പുകൊണ്ട് തന്നെയാണ് പുഴുകുത്ത് കിട്ടിയത്
Deleteഅരി വാങ്ങാന്‍ പോയി ആ വഴിക്ക് വായിനോക്കി നിന്നാല്‍ പുഴു ഉള്ള അരിയെ കിട്ടു സ്വാഭാവികം . പുണ്യവാളന്‍ എന്നത് മാറ്റി പൂവാലന്‍ എന്ന് ആക്കണ്ടി വരുമോ
ReplyDeleteഞാന്‍ പുണ്യവാളന്‍ തന്നെ പൂവാലന്‍ ആക്കല്ലേ
Deleteനന്നായി എന്ന് പറയാനാവുമോ?
ReplyDeleteശരിയാ സാര്‍ നന്നായി എന്ന് എനിക്കും തോന്നുന്നില്ല ,,, തുറന്നു പറഞ്ഞതില്‍ നന്ദി
Deleteമുമ്പ് പൂമ്പാറ്റ യിലൊക്കെ വായിച്ച ചെറിയ കവിതകള്‍ ഓര്‍മ്മ വന്നു ..നന്നായിട്ടില്ല എന്ന് ഞാന്‍ പറയില്ല
ReplyDeleteവളരെ സന്തോഷം ... അപ്പൊ നന്നായോ അല്ലെ ഞാന്‍ നന്നാവും തീര്‍ച്ച
Delete