Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Sunday, December 18, 2011

മരണവും ജീവിതവും തിരിച്ചറിവുകളും


ഓരോ മരണവും വേദനയാകുന്നു
കണ്ണീരു ചാലിട്ട മുഖമുയര്‍ത്തുമ്പോള്‍
മൌനമായുള്ളിലതാഴ്ന്നു കേറുന്നു 

ഓരോ പ്രജ്ഞയും മുന്നില്‍ തെളിയുന്നു 
വിശ്വസത്യങ്ങള്‍ കനലായെരിയുമ്പോള്‍
ഹൃദയത്തിനുള്ളിലതാര്‍ത്തലയ്ക്കുന്നു

ഓരോ ചുവടിലും സ്വയം തിരിച്ചറിയുന്നു 
യാത്ര പറയാതെ പിരിഞ്ഞകലുമ്പോള്‍ 
ഒരാള്‍ പിന്തുടരുകയാണെന്ന സത്യം  

ഓരോ നിമിഷവും കാര്‍ന്നെടുക്കുന്നോരീ 
മരണത്തിനുണ്ടോ വല്ല പിണക്കവും 
ആരാകിലെന്ത് കഥയെന്താകിലെന്ത് 

അനുവാദമില്ലാതെ കൂടെ നടക്കുന്നു 
യാത്ര പറയാതെ പിരിഞ്ഞകലുന്നു 
ഇരുളില്‍  പുതിയ  വെളിച്ചം കാട്ടുന്നു

14 comments:

  1. മരണം.. പിറന്നുവീണത് തുടങ്ങി നിഴലായ് കൂടെ, ഏത് നിമിഷവും വിഴുങ്ങാന്‍ തയ്യാറായി..

    കവിതയക്കാശംസകള്‍..

    ReplyDelete
  2. പ്രിയപ്പെട്ട പുണ്യവാളന്‍,
    കൂടെയല്ല ജനിക്കുന്ന നേരത്തും....കൂടെയല്ല മരിക്കുന്ന നേരത്തും...!
    എപ്പോഴും ഓര്‍മിക്കേണ്ട സത്യം...സ്വാന്തനമാകുന്ന വരികള്‍!
    ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍...!
    സസ്നേഹം,
    അനു

    ReplyDelete
  3. മരണം
    അനുവാദമില്ലാതെ കൂടെ വരുന്നു...

    ReplyDelete
  4. മരണം രംഗബോധമില്ലാത്ത കോമാളി...

    എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ്....(വി:ഖു:)


    പുന്യാലോ...... അക്ഷര തെറ്റ് ശ്ശി ഉണ്ടല്ലോ.... നോക്കണേ...

    ReplyDelete
  5. ഒരു വകയ്ക്കു കൊള്ളില്ല. തെറ്റില്ലാതെ എഴുതുകയാണ് എങ്കിൽ ഞാൻ എന്റെ അഭിപ്രായം പറയാം.

    ReplyDelete
  6. പുണ്യാളാ...എന്നും കൂടെയുള്ള സുഹൃത്ത്..ആരും ഓർക്കുവാനിഷ്ടപ്പെടാത്ത മരണമെന്ന ആ സുഹൃത്തുമായുള്ള ബന്ധം... അതിനെ ഓർമ്മിപ്പിക്കുന്നു ഈ വരികൾ..കവിതയുടെ ആശയം നന്നായിരിക്കുന്നു. പക്ഷെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക..
    കൂടുതൽ എഴുതുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  7. മുയര്ത്തുമ്പോള്‍ മുഖമുയർത്തുമ്പോൾ
    ഓരോ പ്രജ്ഞയും മുന്നില്‍( മുന്നിൽ) തെളിയുന്നു
    വിശ്വസത്യങ്ങള്‍ (വിശ്വാസ സത്യങ്ങൾ ) കനലായെരിയുമ്പോള്‍ (കനലായെരിയുമ്പോൾ)
    ഹൃദയത്തിനുള്ളിലതാര്ത്തലക്കുന്നു (ലതാർത്തലയ്ക്കുന്നു)

    ഓരോ ചുവടിലും സ്വയം തിരിച്ചറിയുന്നു
    യാത്ര പറയാതെ പിരിഞ്ഞകലുമ്പോള്‍ ( പിരിഞ്ഞകലുമ്പോൾ)
    ഒരാള്‍ (ഒരാൾ)പിന്തുടരുകയാണെന്ന സത്യം
    കാര്ന്നെടുക്കുന്നോരീ( കാർന്നെടുക്കുന്നോരീ )
    ഇരുളില്‍ ( ഇരുളിൽ ) പുതിയ വെളിച്ചം കാട്ടുന്നു. ഇത്രയും കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കവിത മനോഹരം. ഭാവുകങ്ങൾ

    ReplyDelete
  8. നല്ല ഭാവന, വിചിന്തനം. എന്നിരിക്കിലും, മനസ്സില്‍ വിങ്ങിപ്പോട്ടിയ ചില
    വസ്തുതകള്‍ പുറത്തുവന്നത് കുറേക്കൂടി സ്പഷ്ടമാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  9. @ഇലഞ്ഞിപൂക്കള്‍ : സന്തോഷം
    @ അനുപമ : സന്തോഷം
    @ശികണ്ടി : അതെ
    @ കാദു : ശ്ശി ഒന്നും ഇല്ലായിരുന്നു ഒന്ന് രണ്ടെനം ഇല്ലാതെ എന്ത് പുണ്യവാളന്‍ കവിത
    @ അരങ്ങോട്ടു മുഹമദ് : സന്തോഷം
    @ പ്രവഹിനി ചേച്ചി : ' ര്‍ ' മാറിയത് സുഖമമായി വായിച്ചു പോക്കും എന്ന് കരുതി അടുത്തതില്‍ ശ്രദ്ധിക്കാം ഇത്തവ കൂടെ ക്ഷമിക്കൂ ഒന്നും ഇല്ലെല്ലും ഞാനൊരു പുണ്യാളന്‍ അല്ലെ
    @ഷിബു തോവാള :സന്തോഷം കുറെകാലമായി ശ്രദ്ധിക്കണം എന്ന് കരുതും പക്ഷെ നടക്കുന്നില്ല
    @ ഡോക്ടര്‍ : താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു അത്രക്ക് അങ്ങോട്ട്‌ വന്നില്ല അല്ലെ ...

    എന്റെ ബ്ലോഗ്‌ വായിച്ചതും അഭിപ്രായം രേഖപ്പെടുത്തിയതുമായ എല്ലാ സുഹൃത്തുകള്‍ക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു @ സ്വന്തം പുണ്യാളന്‍

    ReplyDelete
  10. "അനുവാദമില്ലാതെ കൂടെ നടക്കുന്നു
    യാത്ര പറയാതെ പിരിഞ്ഞകലുന്നു
    ഇരുളില്‍ പുതിയ വെളിച്ചം കാട്ടുന്നു"
    വളരെ നന്നായിട്ടുണ്ട്....ആശംസകള്‍...

    ReplyDelete
  11. ആരാകിലെന്ത് കഥയെന്താകിലെന്ത്
    അനുവാദമില്ലാതെ കൂടെ നടക്കുന്നു
    യാത്ര പറയാതെ പിരിഞ്ഞകലുന്നു
    ഇരുളില്‍ പുതിയ വെളിച്ചം കാട്ടുന്നു

    ----------------
    …ഞാനന്നേ അനുവാദം കൊടുത്തിരുന്നു… ഒരറ്റ കണ്ടീഷൻ പറഞ്ഞിരുന്നു… കൂടെ നടന്നോളൂ.. പക്ഷെ ഒടുവിൽ കൂടെ കൂട്ടി കൊണ്ടു പോവുമ്പോൾ ഒരു അരമണിക്കൂറ് മുന്നേ പറയണേ എന്ന്.. മറ്റൊന്നിനുമല്ല്ല ഈ ഭൂമീല് വന്നിട്ട് ശരിയായിട്ട് ജീവിച്ചിട്ടില്ല എന്നൊരു തോന്നൽ .. കമ്പ്ലീറ്റ് ലോണെടുത്തെങ്കിലും അല്ലെങ്കിൽ ആരോടെങ്കിലും കടം വാങ്ങീട്ടെങ്കിലും അരമണിക്കൂറെങ്കിൽ അരമണിക്കൂറ് രാജാവായി ജീവിക്കണം എന്നിട്ട് ആ കടം വാങ്ങിയ ആളോട് പറയണം.. എന്റെ ചെങ്ങായീ ഇങ്ങനെ പണം പൂഴ്ത്തി വെച്ചിട്ടെന്തിനാ.. ദേ.. ഞാനിപ്പോൾ പോവും…ആ പണം കിട്ടീട്ട് നിങ്ങൾക്കെന്തിനാ..ചാവുമ്പോൾ ഇട്ടിട്ടു പോകാനല്ലേ.. നിങ്ങളും ഭാഗ്യം ഉണ്ടെങ്കിൽ കുറച്ചു കാലം കൂടി ജീവിക്കും.. അപ്പോൾ പണത്തിന്റെ പേരിൽ നമ്മളു തമ്മിൽ ഒരു മുഷിപ്പ് വേണ്ട. ഞാൻ ഇവിടെ എന്റെ ദേഹം വരെ ഉപേക്ഷിച്ച് പോകുകയാ… നിങ്ങളും അതു പോലെ പോവും.. വണക്കം!"എന്ന്.

    കവിത നന്നായിരിക്കുന്നു.. ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  12. മരണത്തിനു മണമുണ്ടോ രണത്തിന്റെ ആണോ
    മരണത്തിനെ മുടുവത്തിനു മരം അനിവാര്യം
    പുണ്യ വാളാണ്‌ ആവിശ്യം പുണ്യ വാളാ
    പുലരട്ടെ ഇത് പോല്‍ ഉള്ള കവിതകളിനിയും

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com