Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Monday, December 19, 2011

ആകാശത്തിലെ ചുവന്ന നക്ഷത്രങ്ങള്‍



ആകാശത്തിലേക്ക് നോക്കിയത് ചില ഉള്‍കകളോകെ വരുന്നുണ്ടെന്നും  അവയെ കാണാന്‍ നല്ല ചേലായിരിക്കുമെന്നും കേട്ടാണ് , എന്നിട്ടും ഞാന്‍ ഒന്നും കണ്ടില്ല . അര്‍ദ്ധ ചന്ദ്രന്റെ രാവില്‍ വാപിളര്‍ന്നു നില്‍ക്കുന്ന കുറെ നക്ഷത്രങ്ങള്‍ , രാത്രിഞ്ചരന്മാരായ ഗഗനചാരികളുടെ സഞ്ചാരപഥങ്ങള്‍ ,   ഭൂമിയെ പുതച്ചുറക്കാന്‍  കൂടൊരുക്കുന്ന  കാര്‍മുകിലുകള്‍ !!

പണ്ടിവിടെ അടുത്തായൊരു  കുന്നുണ്ടായിരുന്നു അതിന്നരികിലൂടെ വഴി നടക്കുമ്പോഴൊക്കെ ഹരിതാഭമായ കുന്നിന്‍മുകളില്‍  ആകാശം വീണു കിടക്കുന്നതു കാണാം ! മുകളിലെത്തി നോക്കിയാലോ ഭൂമിക്ക് കുടപ്പിടിച്ചു നില്‍ക്കുന്ന ആകാശത്തിനു കീഴെ   അലകളുടെ   പരിലാളനങ്ങളില്‍ പട്ടുതുവാലകള്‍ പോലെ മേഘശലകങ്ങള്‍ പറന്നകലുന്നത് നയനമനോഹരം ആയിരുന്നു . ദീര്‍ഘമായൊരു എത്തിനോട്ടത്തില്‍ കൊട്ടാരകെട്ടുകളുടെ മേലാപ്പുകള്‍ തുടങ്ങി ശ്രീകൃഷ്ണക്ഷേത്രവും , ജുമാമസ്ജിത്തും ഓര്‍ത്തോഡോക്സ് പള്ളിയും,  എന്റെ പള്ളികൂടവും ,  വലിയ കുമ്പേര ഭവനങ്ങളും , നോക്കെത്താ ദൂരത്തോളം നീണ്ടു  കിടക്കുന്ന തെങ്ങോല പരപ്പുക്കളും  കണ്ണില്‍ പതിയും

ഇന്നാ കുന്നില്ല ചുറ്റിലും ആകാശവും  കുത്തിപ്പിളര്‍ന്നു ബലിഷ്ടമായി  വളരുന്ന ബഹുനില മന്ദിരങ്ങളും ഫ്ലാറ്റുകളും  മാത്രം  !! ഒരിക്കല്‍ വിശാലമായിരുന്നീ  ആകാശവും പതിയ നമ്മുക്കന്ന്യമാകുന്നല്ലോ എന്നോര്‍ക്കവേയാണാ വിസ്മയ തിളക്കമെന്റെ കണ്ണില്‍ പിടിച്ചത്.   ഫ്ലാറ്റുകളുടെ  ബാള്‍ക്കണികളില്‍  തുങ്ങിയാടുന്ന നക്ഷത്രദീപങ്ങളുടെ നിറശോഭയായിരുന്നു  , ചുവപ്പും വെളുപ്പും നീലയും തുടങ്ങി നനാവര്‍ണ്ണങ്ങളുമെന്നിലേക്കൊഴുകി. പട്ടുടുത്ത മാലാഖമാരെ പോലെ അവയോരോന്നുമെന്നെ നോക്കി കണ്ണിറുക്കി !

ഹൃദയം ഒരു നിമിഷം ശിഥിലമായ പോലെ ! മുറ്റത്ത് നിന്നും പുറത്തുകടന്നു  റോഡിലൂടെ ലക്ഷ്യമില്ലാതെ ഞാന്‍ നടന്നു.  എന്റെ ചുറ്റിലും നക്ഷത്ര ദീപങ്ങള്‍ ഒന്നൊഴിയാതെ മിന്നിതിളങ്ങുന്നു  ! ഞാനിന്നലെ വരെ ഇതൊന്നും കണ്ടതേയില്ല ! മഞ്ഞുരുക്കുന്ന  ഡിസംബറിനെ ഞാനറിയുന്നു നക്ഷത്രങ്ങള്‍ മിഴി തുറങ്ങുന്ന ക്രിസ്മസ് രാവുകളെ ഞാനെന്നോ മറന്നു. എവിടെയോ നഷ്ടപ്പെടുത്തിയ കുറെ സ്വപ്നങ്ങള്‍ എന്നെ വീണ്ടും   വലയം ചെയ്യുന്നു ആ ഓര്‍മ്മകളിലൂടെയാണെന്റെ യാത്ര

കുഞ്ഞായിരിക്കെ എന്റെ വലിയ മോഹമായിരുന്നു വീട്ടില്‍ ഒരു ചുവന്ന നക്ഷത്രം തൂക്കണമെന്നത് . വീട്ടില്‍ കാലങ്ങളോളം കറണ്ട് ഇല്ലാതിരുന്നതാണ് എന്നിലെന്നും മോഹഭംഗം പടര്‍ത്തിയത് . ഓരോ ഡിസംബര്‍ രാത്രിയും  ഞാന്‍  പിണങ്ങി മുറ്റത്തെ ഇരുട്ടില്‍ മുഖം വീര്‍പ്പിച്ചിരിക്കും,  ദൂരെ തിളങ്ങുന്ന ഓരോ നക്ഷത്രവും അന്നെന്റെ ഹൃദയത്തെ വല്ലാതെ നോമ്പരപ്പെടുത്തും. അരികിലാരുവന്നു ആശ്വസിപ്പിച്ചാലുമെന്റെ കണ്ണ് നിറഞ്ഞൊഴുകും . എന്താ എന്റെ വീട്ടില്‍ മാത്രം ക്രിസ്മസ് വരാതെ ! ചുവന്ന നക്ഷത്രങ്ങളും പുല്‍കൂടും ഉണ്ണിയേശുവും മിന്നുന്ന വര്‍ണ്ണത്തോരണങ്ങളും ബലൂണും മണികളും സമ്മാനങ്ങളുമായെത്തുന്ന ക്രിസ്മസ് അപ്പുപ്പനും എപ്പോഴുമെന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു .

'' കറണ്ട് കിട്ടുമ്പോ വരും നമ്മുടെ വീട്ടിലും ക്രിസ്മസ്  അമ്മ  അന്ന് ചിന്നന് വലിയ സ്റാര്‍ വാങ്ങി തരും ഇവിടെയാര്‍ക്കും ഇല്ലതത്ര വലിയത് ''

''നിക്കത്  ഈ മുറ്റത്ത് ഉയര്‍ത്തി  കെട്ടണം   ചുമന്ന രക്തത്തുള്ളികള്‍ ചിതറി തെറിച്ച പോലെ മുറ്റവും ചെടികളും   അതില്‍ മുങ്ങി നില്‍ക്കുന്നത്  കണ്ണുനിറയെ കാണണമെനിക്ക് , പുല്‍കൂടും ഒരുക്കണം  അതില്‍ ഉണ്ണിയേശുവിന്റെയും മറ്റും  പ്രതിമകള്‍  വേണം മിന്നുന്ന കുഞ്ഞു  ലൈറ്റുകളും  ബലൂണുകളും മണികളും വര്‍ണ്ണ കടലാസുകളും മിന്നുന്ന തോരണങ്ങളും വേണം'' . അങ്ങനെയുള്ള  കൊച്ചു മോഹങ്ങളുടെ ക്രിസ്മസ് രാവുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി പക്ഷെ ആ ദിവസങ്ങള്‍ അകന്നു പോയി കൊണ്ടും എന്റെ സങ്കടങ്ങളും നിര്‍ബന്ധങ്ങളും വര്‍ദ്ധിച്ചു  കൊണ്ടുമിരുന്നു .

അങ്ങനെയാണ് ചേട്ടന്‍ അന്വോഷിച്ചു പിടിച്ചൊരു സൂത്രം പഠിച്ചത് .ചേട്ടന് ഞാനെന്നാല്‍ ജീവനാണ് ! കുട്ടാ യെന്നെ വിളിക്കു ! എനിക്കെന്തു വേണമെങ്കിലും സാധിച്ചു തരും ! പക്ഷെ എനിക്കാ  സ്നേഹമൊന്നും അന്നുണ്ടായിരുനില്ല,  സദാസമയവും അവനുമായി വഴക്കിട്ടു തല്ലുണ്ടാക്കുകയായിരുന്നു അക്കാലത്തെന്റെ  പ്രധാന വിനോദം. ദേഹം നോവുമ്പോഴോക്കെ  അവനു പ്രിയപ്പെട്ടത്തെല്ലാം തല്ലി പൊളിക്കും . ആ വഴിക്കുവരുന്ന തല്ലും വഴക്കുമൊക്കെ  ചേട്ടനാവും കുശാലായി കിട്ടുക . ഞാന്‍ കുഞ്ഞല്ലേ !!  നാലായി  മടക്കി അവനു വല്ല ദ്വാരത്തിലും വച്ചടക്കനേ ഞാനുണ്ടയിരുന്നുള്ളൂ . പക്ഷെ  വല്യ വാശിക്കാരനും ശുണ്ടിക്കാരനുമായ  ഞാനോന്നിനോന്നും  വിട്ടു കൊടുക്കയുമില്ല , പല്ലിനു പല്ല് കണ്ണിന്നു കണ്ണ്

അന്ന് സന്ധ്യക്ക്  ചേട്ടന്‍ കൂറേ വര്‍ണ്ണകടലാസുകളും മുളചീളുകളും എവിടെ നിന്നോകെയോ സംഘടിപ്പിച്ചു  കൊണ്ട് വന്നു. വലിയ വിദ്യയോക്കെ പഠിച്ച ഭാവത്തില്‍ മുളചീളുകള്‍ ഒടിച്ചും വളച്ചും കെട്ടിയും വര്‍ണ്ണ കടലാസുകള്‍ കീറിയും ഒട്ടിച്ചും  സുന്ദരമായ ഒരു വലിയ നക്ഷത്രം ഉണ്ടാക്കി. ഞാനന്നേവരെ അത് പോലൊരു നക്ഷത്രം കണ്ടിട്ടില്ല. കൊള്ളാം ! വലിയ സന്തോഷം !  വരാന്തയില്‍ ഉയര്‍ത്തി കെട്ടി ചേട്ടന്‍ അതിനുള്ളില്‍  ഒരു മെഴുക് തിരി കത്തിച്ചുവച്ചു  . ആ തിരിനാളം  എന്റെ ഹൃദയത്തിലേക്ക് വാരി നിറച്ചത് അത്യധികമായ ആഹ്ലാദം ആയിരുന്നു . മുറ്റത്തിറങ്ങി സ്വാഭിമാനം ഞാനാവര്‍ണ്ണകാഴ്ച ഒത്തിരിനേരം നോക്കി നിന്നു . ഞാനേറെ സന്തോഷിച്ചതും ദുഖിച്ചതുമായ  ഒരു ദിവസം അന്നായിരുന്നു എന്നെനിക്കിന്നു പറയാം . കാരണം ശുഭ പരിസമാപ്തിയായിരുനില്ലത് . അത്താഴം  കഴിച്ചു പുറത്തിറങ്ങിയ ഞാന്‍ കണ്ടത് മുന്നിലെന്റെ സ്വപ്നം കത്തി കരിഞ്ഞു തീ വീടിന്റെ കൂരയിലേക്ക് പടരുന്നു കയറുന്ന  ഭീകര കാഴ്ചയായിരുന്നു!  ഭാഗ്യം കൊണ്ട് സ്വപ്നങ്ങള്‍ കരിഞ്ഞമര്‍ന്നെന്കിലും വീട് ബാക്കി കിട്ടി . പിന്നെയാ ഒരിക്കലും  അത്തരം പരീക്ഷണത്തിനു മുതിര്‍ന്നില്ല !! അങ്ങനെ  സ്വപ്നങ്ങള്‍    പിന്നെയും  ബാക്കി

കുട്ടിക്കാലത്ത് നമ്മളോരോന്നും കൊതിക്കും കാലഗതിയില്‍  അതൊക്കെ കൊഴിഞ്ഞാ ചില്ലയില്‍ പുതിയ നാമ്പുകള്‍ മുളക്കും . കൊഴിഞ്ഞു പോയ സ്വപ്നങ്ങള്‍ഒരിക്കല്‍ നമ്മുക്കെത്ര പ്രിയപ്പെട്ടതായിരുന്നാലും   തിരക്കി എന്ന് വരില്ല ഞാനും അത് പോലെ ആയിരുന്നല്ലോ

വീട്ടില്‍ കറണ്ട് വന്നു. പഴയ ഓല കൂര മാറ്റി ഷീറ്റിട്ടു ആ വീടിന്നു ഇരുനിലയായി വളര്‍ന്നു ഇതൊകെ കഴിഞ്ഞും വര്‍ഷങ്ങള്‍ പലതായി എന്നിട്ടും അതിലേക്കിന്നും ക്രിസ്മസ് വന്നില്ല . നഷ്ടപ്പെട്ട  ഓരോ രാത്രികള്‍ക്കും വേണ്ടി വീട് നിറയെ പലേ വര്‍ണ്ണ നക്ഷത്രങ്ങള്‍ തൂക്കാന്‍ എനിക്കിന്നാവും എന്നിട്ടും ഒരു ചുമന്ന നക്ഷത്രം അവിടെങ്ങും വിസ്മയപ്രഭ ചോരിഞ്ഞില്ല മനസ്സ് കുറ്റബോധം കൊണ്ട് വല്ലാതെ പിടഞ്ഞു !! ജങ്ഷനില്‍ വേഗമെത്താന്‍ ഞാന്‍ വലിഞ്ഞു നടന്നു , ഒരു ചുവന്ന നക്ഷത്രം വാങ്ങണം , ക്രിസ്മസിന് ഇനിയുമുണ്ട് രണ്ടു രാത്രികള്‍ !!

17 comments:

  1. തുടക്കത്തില്‍ ഒന്ന് പേടിച്ചെങ്കിലും എഴുത്തിഷ്ടായി ..നല്ല ഓര്മ ..
    ഇങ്ങനെ ചില 'ഭീകരസുന്ദരങ്ങളായ' ഓര്‍മ്മകള്‍ എനിക്കും ഉണ്ട് ...പിന്നീട് പറയാം ..
    ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു

    ReplyDelete
  2. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു...
    ക്രിസ്തുമസ്സുകള്‍ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മറ്റൊരിടത്ത് പറഞ്ഞതുകൊണ്ട് ഞാന്‍ വര്‍ത്തിക്കുന്നില്ല.
    പുണ്യന്റെ ഓര്‍മ്മയിലെ ക്രിസ്തുമസ് എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.വീട്ടില്‍ നക്ഷത്രങ്ങള്‍ തൂക്കാന്‍ കൊതിക്കാത്ത
    കുഞ്ഞു മനസ്സുകള്‍ ഇല്ല.വര്‍ണ്ണ പേപ്പര്‍ കൊണ്ട് അണിയിച്ചോരുക്കുന്ന ആ നക്ഷത്രങ്ങളുടെ
    ഭംഗി ഇന്നത്തെ ആധുനിക നക്ഷത്രങ്ങള്‍ക്ക് ഉണ്ടാകുമോ എന്നറിയില്ല....അതെ ഇനി രണ്ടു ദിവസം കൂടിമാത്രം...
    പുതിയ സ്വപ്നങ്ങളുടെ .....പുതിയ വാഗ്ദാനങ്ങളുടെ......
    പുതിയ നായകരുടെ തിരു പിറവിക്കായ്........
    നമുക്ക് കണ്‍ തുറന്നിരിക്കാം ....
    ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി.....
    ആശംസകള്‍ ......
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ....

    ReplyDelete
  3. സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

    ReplyDelete
  4. ചേട്ടനനിയന്മാർ എല്ലായിടത്തും ഇങ്ങനൊക്കെ തന്നെ അല്ലെ ?
    ആശംസകൾ

    ReplyDelete
  5. ഹൃദയം നിറഞ്ഞ ക്രിസ്തുമസ്-പുതുവത്സരാശംസകൾ നേരുന്നു...

    ReplyDelete
  6. തിരു പിറവി ആശംസകള്‍

    ReplyDelete
  7. ഈ നീലരാവില്‍ സ്നേഹാര്‍ദ്രനായി ഞാന്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ നേരുന്നു

    പുന്യാലോ...നന്നായിട്ടുണ്ട് ഈ ഓര്മ കുറിപ്പുകള്‍... ഇത്തരം അനുഭവം പലര്‍ക്കും ഉണ്ടാകും... കാരണം പഴയ കുട്ടിക്കാലമോക്കെ ഇങ്ങനെയൊക്കെ തന്നെയല്ലോടോ....

    ഇപ്പൊ ഓര്‍മകളില്‍ മാത്രം... കാലം മാറിയില്ലേ...

    ReplyDelete
  8. Good. Bhaavukangal.

    ReplyDelete
  9. പുണ്യ വാളന്‍ .. ഒര്മാകുരിപ്പ് വായിച്ചു .. നന്നായി ഇഷ്ട പെട്ട് .. ക്രിസ്റ്റ് മാസ് ആശംസകള്‍

    ReplyDelete
  10. മാനുഷ്യ രക്ഷയ്ക്കായി, ദൈവമായിരുന്നവൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചതിന്റെ ഒ‍ാർമ്മപുതുക്കുന്ന ഈ ദിനത്തിൽ എന്റെ ഹൃദയ്ംനിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസ്സകൾ.

    ReplyDelete
  11. നല്ല ഓര്‍മ്മകള്‍ . മനസ്സു കുട്ടിക്കാലത്തേക്ക് പോയി . ഇതേ പോലെ നക്ഷത്രം തൂക്കാന്‍ ആഗ്രഹിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു . മനസ്സ് നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
  12. @ സതീശന്‍ : പുണ്യാളന്റെ അനുഭവം വായിക്കുമ്പോ എന്തിനാടോ പേടിക്കുന്നെ ! പുണ്യാളന്‍ പാവമല്ലേ ! തന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍ പങ്കു വയ്ക്കണം

    @കാല്‍പ്പാടുകള്‍ , വിധു ചോപ്ര , ഇന്ത്യ ഹെരിടറ്റെജൂ ,ഷിബു തോവാള , കവിയൂര്‍ ജി , ഡോക്ടര്‍ , സിജു വിജയന്‍ , കുറുപ്പേട്ടനും : വളരെ സന്തോഷം നന്ദിയും ആശംസകള്‍

    ReplyDelete
  13. എത്രയോ സ്വപ്നങ്ങള്‍ നമ്മള്‍ ഇങ്ങനെകുഴിച്ചിട്ടു ജീവിക്കുന്നു ഇന്നും അന്നും ..പക്ഷെ എല്ലാത്തിനുമൊടുവില്‍ നമ്മള്‍ അറിയണം കുഴിചിടപെട്ട ഈ ഓരോ സ്വപ്നവും നഷ്ടപെടുതിയത് നമ്മളെ തന്നെ ആയിരുന്നു എന്ന് .........നന്നായി പുന്യല ഈ തിരിച്ചറിവും തെറ്റ് തിരുത്തലും

    ReplyDelete
  14. ക്രിസ്തുമസ്സ് നക്ഷത്രങ്ങളോട് കുട്ടിനാൾ മുതലേ എനിക്കും വല്ലാത്തൊരിഷ്ടമായിരുന്നു. ഈ കുറിപ്പിലേതു പോലെ ഒരു ചുവന്ന നക്ഷത്രമാണ് ഇത്തവണ തൂക്കിയത്.
    ചേട്ടനും അനിയനും തമ്മിലുള്ള ആ ബന്ധം - എനിക്ക് അനുഭവമുള്ളത് മൂത്തവർക്ക് ഇളയവരോട് ഉള്ള അത്ര വാത്സല്യം ഇളയവർക്ക് തിരിച്ചു കാണില്ല എന്നതാണ്. എന്നാലും പുണ്യവാളൻ മുതിർന്നപ്പോൾ ആ സ്നേഹം മനസ്സിലാക്കിയല്ലോ. അതു മതി. ഹൃദയസ്പർശിയായ കുറിപ്പ്.

    ReplyDelete
  15. @ശിഖണ്ടി : സന്തോഷം
    @ അനീഷ്‌ : അതെ ഇതെന്റെ തിരിച്ചറിവാണ് കൊഴിഞ്ഞു പോയ കുറെ സ്വപ്നങ്ങളെ തേടി ഇറങ്ങുകയാണ് ഞാന്‍ പഴയ കുട്ടിക്കാലം തിരിച്ചു പിടിക്കാന്‍ ...
    @ ഗീത ചേച്ചി : ചേച്ചിയുടെ വാക്കുകള്‍ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു ...

    വായിച്ചു കടന്നു പോയ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുകള്‍ക്കും എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു

    ReplyDelete
  16. നീയിനി ഒരിക്കലും ഇത് വായിക്കില്ല എന്നും ഒരിക്കലും ഒരു മറുപടി ഇനി ആ പേന എനിക്കായി കുറിക്കില്ല എന്നും ഉള്ള അറിവോടെ തന്നെ ഞാന്‍ എഴുതട്ടെ.പുണ്യവാളന്‍ ആയ എന്റെ മോനെ നിന്റെ എഴുത്തുകള്‍ എത്ര ഹൃദയ സ്പര്‍ശിയാണ്. അ ചേട്ടന്‍ ഇപ്പോള്‍ നിന്നെക്കുറിച്ചു എന്തൊക്കെയാവും ഓര്‍ക്കുന്നത്?

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com