![]() |
അവളാണെന്റെ പ്രഥമ പ്രഭാതം
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
ആ ഇളം ചൂടില്‍ ഞാനാകെ അലിയും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും
ഇനിയും ഞാനവള്‍ക്കൊരു പുഞ്ചിരി കടം വയ്ക്കും
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!