Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Saturday, December 3, 2011

പാടാത്ത തംബുരു


കണ്ണീരു വെറുതേ തൂവുക ,   തോഴി
തന്ത്രികള്‍ തകര്‍ന്നോരു തംബുരു ഞാന്‍
നിന്‍ വിരല്‍ തുമ്പെന്നുള്ളില്‍ തൊടും നേരം
പൊള്ളുന്ന വേദനയാണെന്റെ കണ്ണില്‍ !!

ആപാദമധുരിതമല്ല എന്‍  ഹൃദയം
ഉരുകി ഒഴുകയാണോരോ നിറങ്ങളും
സ്വയമെരിഞ്ഞൊടുങ്ങുന്നോരെന്നിലോ
തിരയുവതു നീ നിന്റെ വ്യര്‍ത്ഥ സ്വപ്നങ്ങളെ !

സ്നിഗ്ദമാം നീലിമ സിരകളിലൊഴുകി
വരണ്ട പാഴ് ഭൂമിയെ തഴുകി നീങ്ങുന്നു
പച്ചമരതണലുകളില്ല എന്‍  മണ്ണില്‍
ഊഷര ഭൂമിയാണെങ്ങും  പ്രിയേ   !

ഒന്നു കുതിക്കാന്‍ കൊതിയാണെനിക്ക് 
കിതപ്പിനാലതുമാവത്തില്ല്ലാത്തവന്‍ ഞാന്‍ 
ചിത്രം കണക്കെയിനിയുള്ള ജീവന്റെ 
ചിത്തത്തിലാത്മ നൊമ്പരമാകരുതെ !!
ജീവിതം നിലാവുപോലാണെന്നും പ്രിയേ 
മേഘം മറഞ്ഞു നില്‍ക്കുന്നേരം നമ്മെ 
ശൂന്യമാം നിഴല്‍വന്നു മൂടുന്നതായ് തോന്നും 
മേഘം ഒഴിഞ്ഞാല്‍ നിലാവോ വിസ്മയം !!


ഇഴപിരിയാതിരിക്കുവാനാകില്ല എങ്കിലും
എന്റെ മാറുപിളര്‍ന്നൊഴുക്കും ചോരയ്ക്ക്
നിനക്ക് നല്ക്കുവാനോന്നുമില്ലെന്നോര്‍ക !

കണ്ണീരു വെറുതേ തൂവുരുത്ത് തോഴി 
തന്ത്രികള്‍ തകര്‍ന്നോരീ തംബുരുവില്‍ !!

26 comments:

  1. സ്വയമെരിഞ്ഞോടുങ്ങുന്നോരെന്നിലോ
    തിരയുവതു നിന്റെ വ്യര്‍ത്ഥസ്വപ്നങ്ങളെ....
    ആശംസകള്‍.....

    ReplyDelete
  2. നിസ്സഹാതയുടെ വ്യഥകള്‍ നന്നായി വരച്ചുകാട്ടി

    ReplyDelete
  3. ഒന്നു കുതിക്കാന്‍ കൊതിയാണെനിക്ക്
    കിതപ്പിനാലാവതില്ല്ലാത്തവന്‍ ഞാന്‍
    ചിത്രംകണക്കെയിന്നിയുള്ള ജീവന്റെ
    ചിത്തത്തിലാത്മ നോമ്പരമാകരുതേ

    nannayittundu... kooduthal ezhuthuka

    ReplyDelete
  4. മധു കവിത ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു ..പക്ഷെ ആകെ ചില പിഴവുകള്‍ ഉള്ളത് പോലെ തോന്നുന്നു ....തുടക്കം പിഴച്ചപോലെ തോന്നുന്നു ...കന്നെരു വെറുതെ തൂകാന്‍ ആണ് പ്രണയിനിയോട് പറയുന്നത് (ഒരു പക്ഷെ അവളോടു ദേഷ്യപെട്ടു പറയുന്നതാവം ...പക്ഷെ അപ്പോഴും അടുത്ത വരിയില്‍ തന്ത്രികള്‍ പൊട്ടിയ വീണ എന്ന് പറയുന്നു ..
    "സ്നിഗ്ദാമാം നീലിമസിരകളിലോഴുകി
    വരണ്ട പാഴ് ഭൂമിയെ തഴുകി നീങ്ങുന്നു
    പച്ചമരതണലുകളില്ലയെന്‍ മണ്ണില്‍
    ഊഷര ഭൂമിയാണെങ്ങും പ്രിയേ !! "

    ഈ വരികളില്‍ രണ്ടാമത്തെ വരിയില്‍ പറയുന്നു വരണ്ട പാഴ ഭൂമി ആണെന്ന് ...പിന്നീടു വരുന്ന അടുത്ത വരികള്‍ (മൂന്നും നാലും വരികള്‍ )..അനാവശ്യമായി തോന്നി കാരണം ഈ വരികള്‍ക്ക് തൊട്ടു മുന്നിലത്തെ വരികളെ അതിജീവിക്കാന്‍ കഴിയുന്നില്ല ...

    അതുപോലെ കുതിക്കാന്‍ കൊതിക്കുന്ന മനസുള്ള കാമുകന്‍ മുന്നിലത്തെ വരികളില്‍ പറയുന്നു സ്വയം എരിഞ്ഞു ഒതുങ്ങുക ആണ് എന്ന് ..
    അവസാനം തന്ത്രികള്‍ തകര്‍ന്ന പാഴ വീണ എന്ന് പറയുന്നു ..തന്ത്രികള്‍ തകര്‍ന്ന എല്ലാ വീണയും പാഴ വീണ തന്നെ ആണ് ...പിന്നെ ഒരു ബലത്തിന് വേണ്ടി കൊടുത്തതാണെന്ന് കവിക്ക്‌ ഞായം പറയാം (മധുവില്‍ നിന്നും ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല )

    ReplyDelete
  5. @ അനീഷ്‌ പുതുവാലില്‍
    ദുര്‍ബലനായ തന്നെ ഉപേക്ഷിച്ചു പോകാന്‍ മടികാണിക്കുന്ന കാമുകിയോട് കാമുകന്‍ അതിനു പറയുന്ന ചില ന്യായങ്ങളാണ് ഈ കവിതയിലെ വരികള്‍ ....

    " കണ്ണീരു വെറുതെ തൂവുക തോഴി , തന്ത്രികള്‍ തകര്‍ന്നോട് തംമ്പുരു ഞാന്‍ ">>

    ഈ സന്ദര്‍ഭത്തില്‍ കാമുകിയോട് സ്വയം ഉപമിച്ചത് പൊട്ടിയ തംമ്പുരുവിനോടാണ് .പൊട്ടി തകര്‍ന്ന തംമ്പുരുവിനെ നോക്കി കണ്ണീരു തുവുക വെറുതെ തോഴി ! എന്നും,

    തന്ത്രികള്‍ ഇല്ലാത്ത തംമ്പുരു നോക്കി വിലപിക്കുന്നത് എന്തിനു ഒരിക്കലും നടക്കാത്ത ആഗ്രഹത്തിനു വേണ്ടി അവള്‍ കരയുമ്പോള്‍ അല്പം ദേശ്യഭാവത്തില്‍ പറയന്നു നീ വെറുതെ കണ്ണീര്‍ തുവുക ,അതിലൂടെ ഇനിയും നീ കരയരുത് എന്ന് ധ്വനി

    സ്നിഗ്ദാമാം നീലിമസിരകളിലോഴുകി>>> നേര്‍ത്ത വിഷം ഞരമ്പുകളിലൂടെ ഒഴുകി

    വരണ്ട പാഴ് ഭൂമിയെ തഴുകി നീങ്ങുന്നു >>> ശോഷിച്ച എന്റെ ശരീരത്തെ തഴുകി നീങ്ങുന്നു

    പച്ചമരതണലുകളില്ലയെന്‍ മണ്ണില്‍ >>> പ്രതീക്ഷയുടെ ഒരു പുതിയ നാമ്പ് ഒരു പച്ചപ്പ് പോലും എന്റെ ശരീരത്തില്‍ ഇല്ലാത്ത

    ഊഷര ഭൂമിയാണെങ്ങും പ്രിയേ >>> ഊഷരമായ മരവിച്ച നിര്ഗുണമായ ഒരു ശരീരമാണ് എന്റേത് പ്രിയേ

    ഇനി പറയു ഈ ഉപമയില്‍ മൂന്നും നാലും വരി ഞാന്‍ എങ്ങനെ ഉപേക്ഷിക്കും ചേട്ടാ

    അനീഷ്‌ ചേട്ടന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന ഒരു കവിതാ എഴുതാന്‍ എനിക്ക് സാധികട്ടെ എന്നാശിക്കുന്നു വിമര്‍ശനം എഴുതാന്‍ മനസ് കാട്ടിയത്തില്‍ ഞാന്‍ നന്ദിയുള്ളവാനാണ് വീണ്ടും പല്ലും നഖങ്ങളും ഉള്ള വിമര്‍ശനങ്ങള്‍ തുറന്നെഴുതുക ...

    പ്രിയപ്പെട്ട സുഹൃത്തുകളെ എന്റെ ഈ വിശദീകരണത്തില്‍ തൃപ്തിയില്ല എങ്കില്‍ അത് നിങ്ങള്‍ തുറന്നു പറയുക ഇങ്ങനെ ആവണം എന്നായിരുന്നു എന്റെ ആശ അങ്ങനെ അല്ലാ എങ്കില്‍ ദയവായി പറയൂ ...

    ReplyDelete
  6. പ്രിയപ്പെട്ട പുണ്യാളന്‍,
    നിസ്സഹായതാവസ്ഥയുടെ വരികള്‍....!നന്നായി എഴുതി!...
    അക്ഷരതെറ്റുകള്‍ തിരുത്തണം...!ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  7. kavithayil entho oru spelling mistek. pratheekshicha athra nannayilla. madhu vinte kavithayil ninnum ethra nilavaramalla pratheekshichathu

    ReplyDelete
  8. @മനോജു കെ ഭാസ്കര്‍ ,
    @പൊട്ടന്‍ ,
    @കുറുപ്പ് ,
    @അനുപമ ..... നല്ല വാക്കുകള്‍ക്കു നന്ദി സന്തോഷം

    പ്രവാഹിനി :ഒരു വിഷാദഗാനം പോലെ ആയതു കൊണ്ടാവാം കുറവായി തോന്നുന്നേ എന്ന് ഞാന്‍ പറഞ്ഞോട്ടെ തല്ലുമോ ? ഞാന്‍ അത്ര വലിയ ഭായഭയങ്കരന്‍ ഒന്നുമല്ല എങ്കിലും അടുത്ത കവിതയില്‍ ഞാന്‍ ശ്രദ്ധിക്കാം ട്ടോ
    അഭിപ്രായം തുറന്നു പറഞ്ഞതില്‍ നന്ദി സന്തോഷം

    ReplyDelete
  9. കവിത ഇഷ്ടായിട്ടോ... കൂടുതല്‍ പറയാന്‍ കവിതയില്‍ വല്യ പിടിയില്ലാ.. :)

    ReplyDelete
  10. വായിച്ചു... ഇഷ്ട്ടമായി

    ReplyDelete
  11. പഴയശീലുകള്‍ പാടിസ്ഫുടം ചെയ്തു-
    മിഴകള്‍ തീര്‍ക്കണം; പതിരെഴാ വാക്കുകള്‍
    നിരനിരത്തിയൊരിഴകില്‍ ഹാ!
    തൊട്ടു തടവുകില്‍ സര്‍ഗ്ഗഗീതം മുഴങ്ങണം....

    ReplyDelete
  12. പ്രണയമേ നിനക്കെന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ വടത്തിരിക്കട്ടെ നിന്റെ നറുമണം എന്നും കണ്ണ് നീര്‍ ചാലില്‍ ഒലിച്ചു പോകാതെ

    ReplyDelete
  13. സ്വയമെരിഞ്ഞോടുങ്ങുന്നോരെന്നിലോ
    തിരയുവതു നിന്റെ വ്യര്‍ത്ഥസ്വപ്നങ്ങളെ
    കൊള്ളാം
    പാടാത്ത വീണയും പാടും.....

    ReplyDelete
  14. @ ലിപി ചേച്ചി :
    @ ശിഖണ്ടി
    @ ഷാജി നായരമ്പലം : താങ്കള്‍ പറഞ്ഞത് എനിക്ക് മനസിലായി
    @ കവിയൂര്‍ ജി
    @ അവന്തിക : കവിത വായിച്ച അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം നന്ദി വീണ്ടും വരുക

    ReplyDelete
  15. ജീവിതം നിലാവുപോലാണെന്നും പ്രിയേ
    മേഘം മറഞ്ഞു നില്‍ക്കുന്നേരം നമ്മെ
    ശൂന്യമാം നിഴല്‍വന്നു മൂടുന്നതായ് തോന്നും
    മേഘം ഒഴിഞ്ഞാല്‍ നിലാവോ വിസ്മയം

    ഇഷ്ടായി ..

    ReplyDelete
  16. ഈ കവിതയിൽ തെറ്റുകൾ കുറവുണ്ട്.ഞാന്‍ അത്ര വലിയ ഭായഭയങ്കരന്‍ ഒന്നുമല്ല.
    ഇതു മനസ്സിലായില്ല

    ReplyDelete
  17. ആദ്യമായാണ്‌ ഇവിടെ.
    കവിത വായിച്ചു. നല്ല ഭാഷ കൈവശമുണ്ട്.
    മുകളിലെ ആസ്വാദന കുറിപ്പും.. തുടര്‍ന്ന് വന്ന അഭിപ്രായവും തനകളുടെ നിലപാട് അറിയിക്കുന്നു.
    വീണ്ടും, കൂടുതല്‍ കരുത്താര്‍ജ്ജിച്ചു നല്ലയെഴുത്തുകള്‍ ഉണ്ടാവട്ടെ.. ആശംസകള്‍..!!

    ReplyDelete
  18. അല്ലെങ്കിലും ഈ പുണ്യവാളന്മാരൊക്കെ ഇങ്ങനെയാ, തന്ത്രികൾ പൊട്ടിയ തംബുരുവാണെന്നൊക്കെ സ്വയം വിശ്വസിച്ചങ്ങ് ഇരുന്നു കളയും. ദേ, വെറുതേയിരുന്ന് കണ്ണീരു തൂവാതെ ആ തംബുരുവിന്റെ തന്ത്രികൾ ഇണക്കി ശ്രുതിമീട്ടി പാടാൻ പറയൂ തോഴിയോട്.

    ഇതൊരു ഭയങ്കര പ്രണയവിലാപമാണല്ലോ :)
    ഇഷ്ടമായി കേട്ടോ.

    ReplyDelete
  19. @സതീശന്‍ : സന്തോഷം ഡാ
    @സിനിമലോചന : ഹോ വല്ലാത്ത ഒരു പേര് തന്നെ ,
    @പ്രവഹിനി ചേച്ചി :പുണ്യാളന്‍ ഒരു കുഞ്ഞല്ലേ അത് തന്നെ ,
    @നാമൂസ് : ആദ്യമയോന്നുമല്ല മറന്നു എല്ലാം അല്ലെ ,
    @ഗീത ചേച്ചി :ഇനി തോഴിയോടു ഇതും പറഞ്ഞു പോയാല്‍ തോഴിയുടെ ഭര്‍ത്താവ് തോഴിക്കും ഹ ഹ ഹ പെയ്തു ഒഴുഞ്ഞു ചേച്ചി ആ വസന്തം ...!!
    പുണ്യാളന്റെ കവിത വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി നന്ദി നന്ദി സന്തോഷം !!

    ReplyDelete
  20. വായിച്ചു... കവിതയില്‍ എനിക്ക് വലിയ അറിവില്ല... അത് കൊണ്ട് വിശദമായി പറയുന്നില്ല...

    ReplyDelete
  21. എനിക്ക് ഗീത പറഞ്ഞതെ പറയാന്‍ ഉള്ളൂ.....ആശംസകള്‍....

    ഗീത said...
    അല്ലെങ്കിലും ഈ പുണ്യവാളന്മാരൊക്കെ ഇങ്ങനെയാ, തന്ത്രികൾ പൊട്ടിയ തംബുരുവാണെന്നൊക്കെ സ്വയം വിശ്വസിച്ചങ്ങ് ഇരുന്നു കളയും. ദേ, വെറുതേയിരുന്ന് കണ്ണീരു തൂവാതെ ആ തംബുരുവിന്റെ തന്ത്രികൾ ഇണക്കി ശ്രുതിമീട്ടി പാടാൻ പറയൂ തോഴിയോട്.

    ReplyDelete
  22. കവിത ഇഷ്ടമായി.

    ReplyDelete
  23. Nalla padaprayogam. Kavithaalmakam.Samsayamilla. Mothathil - kavithaa rachanayil (aksharangalilum) onnukoode shraddhichaal nannaayirikkumennu thonni.

    ReplyDelete
  24. @കാദു : അത്രയും ആശ്വാസം
    @കാല്‍പ്പാടുകള്‍ : എനിക്ക് ഗീതചേച്ചിയോടു പറഞ്ഞ അതെ മറുപടി തന്നെ താങ്കളോടും പറയാന്‍ ഉള്ളെ
    @ ദാസന്‍ ഉണ്ണി ചേട്ടാ : സന്തോഷം
    @ ഡോക്ടര്‍ : ശ്രമിക്കാം സന്തോഷം
    അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി

    ReplyDelete
  25. കണ്ണീരു വെറുതെ തൂവുരുത്ത് തോഴി
    തന്ത്രികള്‍ തകര്‍ന്നോരീ തംബുരുവില്‍ !!
    ------------
    അടവ്.. അടവ്..രക്ഷപ്പെടാനുള്ള അടവ്.. ല്ലേ..
    -----------
    തന്ത്രികൾ വെറുതെ കെട്ടികൊൾക എന്നിട്ട് രണ്ടു പേരും കൂടി പാടി കൊൾക.. എന്നിട്ട്.. എന്നിട്ട്.. എന്നിട്ടൊരു ചുക്കുമില്ല.. പാടി പാടി എല്ലാവരേയും കേൾപ്പിക്കുക…. ഈ ജീവിതം എത്ര സുന്ദരം…!

    നന്നായിരുന്നു..

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com