Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Saturday, December 24, 2011

പുണ്യവാളന്റെ ഹൃദയോപഹാരം


വരവും കാതോര്‍ത്ത്

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു
കാതോര്‍ത്തു പാവന പദനിസ്വനം
കാഴ്ച്ചയ്ക്കായ് മിഴികള്‍ കൊതിച്ചു 

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു

ഹൃദയത്തിലേയ്ക്കായ് വാതായനങ്ങള്‍ 
ഞാന്‍ വരവേല്‍പ്പിനായി തുറന്നു 
വാഴ്തി പാടുവാന്‍ വാചാലമാകുവാന്‍ 
അകതാരില്‍ മോഹമുദിച്ചു 

സ്വര്‍ഗ്ഗീയ നാഥന്‍ വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു

നിസ്തുല സ്നേഹം ഞങ്ങള്‍ക്ക് നല്‍കിയ 
പിതാവേ വേഗം വന്നെത്തേണമേ
സുസ്മേര വദനനായി തിരുമുന്നില്‍ നില്‍കെ 
കാര്‍ത്താവേ നീ എന്നെയും ചേര്‍ക്കേണമേ


ഇരുള്‍ വീണ പാതയില്‍ പുതു വെളിച്ചം തേടി 


സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍  പ്രാര്‍ത്ഥനയെ
കണ്ണീരില്‍ കൈ നീ തരേണമേ നാഥാ
കാരുണ്യം എന്നില്‍  ചൊരിയേണമേ !

മാനവപാപകറ കഴുകുവാന്‍ രക്തം തന്നവനെ , 
 ഭൂമിയില്‍  സ്നേഹത്തിന് വിത്തുകള്‍
പാകിയ നിസ്തുലസത്യമേ !

ഇരുള്‍വീണ പാതയില്‍ ഏകനായി നില്‍കെ
എന്നില്‍ പ്രകാശം തെളിക്കേണമേ !

നിന്റെ രാജ്യം വരേണമേ
നീ തന്നെ നമ്മില്‍ തെളിയേണമേ

നിത്യമാം സ്നേഹം  ചൊരിയേണമേ 

ദിവ്യമാം നിര്‍വൃതി നിറക്കേണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍  പ്രാര്‍ത്ഥനയെ

മരണത്തിന്‍ കാലൊച്ച കേട്ടു ഞാന്‍ നില്‍കെ
കര്‍ത്താവേ നീ എന്നെയും   ചേര്‍ക്കേണമേ ...!!

14 comments:

 1. സഹനത്തിന്റെ നന്മയുടെ തിരുനാളില്‍ ക്രിസ്മസ് ആശംസകള്‍...

  ReplyDelete
 2. സര്‍വശക്തനായ പിതാവേ നിനക്കായി പുത്രന്‍ ജന്മമെടുത്തു പാപികള്‍ക്കായി കുരിശിലെറ്റല്ലോ
  നന്മ നിറഞ്ഞ ഈ പുണ്യവാളന്റെ അപേക്ഷ കൈ കൊള്ളനെ

  നല്ല പോസ്റ്റ്‌ മധു

  ReplyDelete
 3. നല്ല ഒന്നാം തരം ചിത്രങ്ങൾ ഉൾപ്പെടുത്തിയതിന് നന്ദി.കവിത അക്ഷരത്തെറ്റില്ലാതെ,തിരുത്തി പോസ്റ്റ് ചെയ്താൽ ഒന്നു കൂടി വായിക്കാം.അക്ഷരത്തെറ്റ് വിലിയ പാതകമാണ്.അത് ഭാഷയോട് മാത്രമല്ല, വായനക്കാരോട് കൂടിയുള്ള ആത്മാർത്ഥതക്കുറവും അനാദരവുമാണ്. അത് ശ്രദ്ധിക്കണം.
  ഈ കമന്റിൽ എത്ര അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് നോക്കൂ.

  ReplyDelete
 4. നല്ല വാക്കുകള്‍, നല്ല efforts . എന്നാല്‍ പതിവുപോലെ തെറ്റുകള്‍ ഉണ്ട് - അക്ഷരങ്ങളിലും, പ്രയോഗങ്ങളിലും.

  ഉദാ: (പ്രയോഗം) - പ്രാര്‍ത്ഥന കേള്‍ക്കേണമേ എന്നേ പറയൂ. പ്രാര്‍ഥനയെ എന്ന് പറയില്ല.

  ഭാവുകങ്ങള്‍.

  ReplyDelete
 5. സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
  ദുഃഖത്തില്‍ നിന്നുമെന്‍ പ്രാര്‍ത്ഥനയെ

  മരണത്തിന്‍ കാലൊച്ച കേട്ടു ഞാന്‍ നില്‍കെ
  കര്‍ത്താവേ നീ എന്നെയും ചേര്‍ക്കേണമേ ...!!


  പ്രാര്‍ത്ഥനകള്‍....

  ReplyDelete
 6. നല്ല കവിത.....തിരുപ്പിറവിക്കായ് കണ്‍ തുറന്നു കൊണ്ട് ഒരു ക്രിസ്മസ് കൂടി..
  എന്റെ ക്രിസ്തുമസ് ആശംസകള്‍...

  ReplyDelete
 7. നന്നായിട്ടുണ്ട്
  ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

  ReplyDelete
 8. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

  ReplyDelete
 9. സ്വര്‍ഗസ്ഥനായ പിതാവേ അവിടുത്തെ
  രാജ്യം വരേണമേ ..അങ്ങയുടെ നാമം വഴ്തപെടെണമേ
  അങ്ങയുടെ കാരുണ്യം സര്വരിലും ചൊരിയേണമേ

  ReplyDelete
 10. ഹൃദയത്തിൽ നിന്നുള്ള ഈ പ്രാർത്ഥന കൊള്ളാം.
  കൂടെ കൂടുന്നു ഞാനും.
  ഇവിടേയും ഒരു ക്രിസ്തുമസ്സ് ഗാനം.

  ReplyDelete
 11. @ മനോജ്‌ , @ കവിയൂര്‍ ജി ,
  @ വിച്ച് ചേട്ടാ : ക്ഷമിക്കൂ എന്നുതന്നെ ഞാന്‍ ഇപ്പോഴും പറയുന്നു അതിനും എന്നോട് ക്ഷമിക്കൂ ഞാന്‍ അത് അപ്പൊ തിരുത്തി
  @ മലന്കോട്ടു @ കാദു @ കാല്‍പ്പാടുകള്‍ @ പ്രദീപ്‌ പദ്മ ,@ കുറുപ്പ് ,@ അനീഷ്‌ @ ഗീത ചേച്ചി വായിച്ചതിലും അഭിപ്രായം പങ്കുവച്ചതിലും സന്തോഷം നന്ദിയുമുണ്ട്

  ReplyDelete
 12. ക്രിസ്തുമസ് ആശംസകള്‍....


  സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
  ദുഃഖത്തില്‍ നിന്നുമെന്‍ പ്രാര്‍ത്ഥനയെ

  ReplyDelete
 13. വരാന്‍ വൈകിപ്പോയി ...
  പ്രാര്‍ത്ഥനകള്‍....
  ആശംസകള്‍ ...

  ReplyDelete
 14. ക്രിസ്തുമസ് ആശംസകള്‍....,ഒപ്പം കവിതക്കും

  ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com