Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, December 12, 2012

ഇനി ഞാന്‍ മരിക്കില്ല

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

ചക്രവാളങ്ങള്‍ കയറി അട്ടഹസിക്കും 
കാലാന്തരങ്ങള്‍ രൌദ്ര നൃത്തമാടും
സിരകളിലെ അവസാന പ്രാണനുമൂറ്റും 
അഗ്നി പ്രളയമായി ജ്വലിച്ചു നില്‍ക്കും 

വിഹായസോളം പടര്‍ന്നു ഞാന്‍ കേറും 
ഹിമഗിരി ശൃംഗങ്ങളെയും തകര്‍ക്കും 
ഏഴു കടലിലും നീണ്ടു ശയിക്കും 
പ്രളയ പ്രവാഹമായി പാഞ്ഞടുക്കും


ശാസ്ത്രം വളര്‍ത്തുന്ന നിര്ജ്ജരന്മാരുടെ 
തലച്ചോറിലൊക്കെ ഞാനോട്ടകള്‍ തീര്‍ക്കും 
ആ പ്രജ്ഞകളില്‍ ഉന്മാദ ചിത്രം വരയ്ക്കും 
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റും 

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

മരണം വിളയുന്ന മരുഭൂമികള്‍ തീര്‍ത്ത്

ഇനി ഞാനെന്നുമതിലജയ്യനായി വാഴും 

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ 

116 comments:

 1. 12 12 12 12 - ല്‍ ചരിത്രം കുറിച്ച കവിത :

  ReplyDelete
 2. ചരിത്രം തിരുത്തിയ നല്ല കവിത ആശംസക്‌ ഡിയര്‍,,,,

  ReplyDelete
 3. Replies
  1. ഇന്ന് ഞാന്‍ മരണത്തെ പ്രണയിക്കുന്നില്ല
   അതൊരു സത്യമെന്നറിയുന്നൂ...

   പുണ്യാളാ എനികിഷ്ടായി വരികള്‍ ...

   Delete
  2. വളരെ സന്തോഷം അനാമിക ,
   ഗവിത എന്ന ആദ്യ കമന്റ് കണ്ടപ്പോ ഒന്ന് ശങ്കിച്ചായിരുന്നു ഇഷ്ടം ആയില്ലേ എന്നു ............ കൂള്‍

   Delete
  3. അറംപറ്റിയത് പോലെ ആയിപ്പോയല്ലോ പുണ്യാളാ :( വിശ്വസിക്കാന്‍ ഇപ്പോഴും മനസ്സ് സമ്മതിക്കുന്നില്ല . എനിക്കൊരു മറുപടി തരാന്‍ നീ ബാക്കിയില്ലെന്ന അറിവ് ... എന്റെ പ്രിയ സുഹൃത്തേ ... ആത്മാവിനു നിത്യശാന്തി മാത്രം നേരുന്നു ...

   Delete
 4. ഹൊ മരണം ഇനി.................................

  ഇല്ല ഇനി കാലൻ ജനിച്ചാൽ!!

  ReplyDelete
 5. മരണത്തില്‍ പിടിച്ചുകെട്ടിയ നൂലില്‍ കുരുങ്ങിക്കിടക്കുമ്പോഴും മരണത്തെ ഞാന്‍ വെറുക്കുന്നു.

  ആശംസകള്‍

  ReplyDelete
 6. ഭീരു പലവട്ടം മരിക്കും എന്നാല്‍ ധീരനു മരണം ഒരിക്കല്‍ മാത്രം !
  നല്ല വരികള്‍ നന്നായി അവതരിപ്പിച്ചു പുണ്യാ ... ആശംസകള്‍ .

  ReplyDelete
 7. ഭീരു പലവട്ടം മരിക്കും എന്നാല്‍ ധീരനു മരണം ഒരിക്കല്‍ മാത്രം !
  നല്ല വരികള്‍ നന്നായി അവതരിപ്പിച്ചു പുണ്യാ ... ആശംസകള്‍ .

  ReplyDelete
 8. മരണത്തിനെവിടെ മരണം......?

  ReplyDelete
 9. അക്ഷരങ്ങളിലെ ആത്മ വിശ്വാസത്തിലൂടെ പുണ്യവാള നെന്ന വ്യക്തിയെ ദർശിക്കാനാവുന്നൂ..
  ഇഷ്ടായി ട്ടൊ
  നന്ദി..!

  ReplyDelete
 10. അഗ്നി പ്രളയമായി ജ്വലിച്ചു നില്‍ക്കും.

  ചിലപ്പോ ശരിയായിരിക്കും അല്ലെ?

  ReplyDelete
 11. അനാമിക പറഞ്ഞതുപോലെ
  ഗവിത് കൊള്ളാം.
  ചരിത്രം തിരുത്തിയ ഗവിത് തന്നെ തന്നെ!!!
  എഴുതുക അറിയിക്കുക പിന്നൊരു കാര്യം
  മാഷെ ഈ ചിത്രം ഗൂഗിള്‍? creditline
  കൊടുക്കുക അതാവശ്യം
  ആശംസകള്‍

  ReplyDelete
  Replies
  1. അല്ല അറിയാന്‍ വേണ്ടി ചോദിക്കുവാ ഗൂഗിള്‍ കേസ് വല്ലതും കൊടുക്കുമോ , അങ്ങനെ പറയാന്‍ ഗൂഗിളിലിനു എന്ത് കാര്യം , ചിത്രങ്ങള്‍ ഗൂഗ്ലിലിനും സ്വന്തം ഒന്നും അല്ലല്ലോ ? അങ്ങനെ അവര്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ എത്രയോ ലക്ഷം പേര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരും.

   ഞാന്‍ ഗൂഗിള്‍ ന്ന് പറഞ്ഞില്ലെങ്കിലും ഇതൊകെ ഗൂഗിലില്‍ നിന്നും എടുക്കുന്നതാണെന്നു ഏവര്‍ക്കും മനസ്സില്‍ ആവുന്ന കാര്യം അല്ലെ. എന്തായാലും സാറിന്റെ വിലയേറിയ നിര്‍ദേശം പരിഗണിച്ചു ഞാന്‍ ഒരു മിച്ചു ഒരു നന്ദി പ്രകടനം നടത്താം. എന്റെ ബ്ലോഗിലെ എല്ലാം ചിത്രങ്ങളും ഗൂഗിളില്‍ നിന്നാണെന്ന് കൂള്‍ ...... നന്ദി നല്ല മനസ്സിന്

   Delete
 12. മരണമില്ലാതെ ചലിക്കട്ടെ ഈ തൂലിക ..ആശംസകള്‍

  ReplyDelete
 13. അംബട പുണ്യാ ....

  ആഗ്രഹം പോലെ തന്നെ നടക്കട്ടെ ,
  മരണമില്ലാത്ത കവിതകളുമായി മധു ഏട്ടന്റെ തൂലിക ചലിക്കട്ടെ

  ReplyDelete
 14. കവിത വായിച്ചു അഭിപ്രായം പറഞ്ഞ ഏവര്‍ക്കും നട്രി , ഉടന്‍ തന്നെ ഏവരുടെയും ബ്ലോഗുകള്‍ തേടി പുറപ്പെടുന്നതാണ് .... സ്നേഹാശംസകളോടെ പുണ്യവാളന്‍

  ReplyDelete
 15. പുണ്യാളാ... തിരക്കായിരുന്നോ..? കാണുവാൻ ഇല്ലായിരുന്നല്ലോ കുറച്ചുകാലം.. മനോഹരമായ ഒരു കൊച്ചുകവിതയുമായി വിണ്ടും ബ്ലോഗിൽ സജീവമാകുന്നുവെന്നറിഞ്ഞതിൽ സന്തോഷം...എല്ലാ ആശംസകളും നേരുന്നു... സ്നേഹപൂർവ്വം..

  ReplyDelete
  Replies
  1. അതെ അല്ലറ ചില്ലറ തിരക്കുകള്‍ ആയിരുന്നു , വീണ്ടും സജീവമാക്കാന്‍ തന്നെയാണ് പുറപ്പാട്. ഉടന്‍ ഞാന്‍ ഷിബു ചേട്ടന്റെ യാത്രകള്‍ അറിയാന്‍ വരുന്നുണ്ട് കൂള്‍

   Delete
 16. athijeevichu alle??
  sandarbhochithamaaya kavitha...
  Ashamsakal punyalan....

  ReplyDelete
 17. നല്ല വരികള്‍ ആശംസ

  ReplyDelete
 18. തലക്കെട്ടു കണ്ടപ്പോൾ അതിശയിച്ചു പോയി
  ഇനി ഞാൻ മരിക്കില്ല. അതെന്താ ഒന്നു മരിച്ചു നോക്കിയൊ ന്നു ചോദിക്കാൻ വന്നതാ
  ഹ ഹ ഹ പിന്നെ തോന്നി പുണ്യനല്ലെ.

  എനിക്കും വെള്ളം അടിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒക്കെ തോന്നും

  ReplyDelete
  Replies
  1. ഹി ഹി ഹി ഹി ഹി കൊള്ളാം വീണ്ടും കമന്റാന്‍ ഒന്നും കിട്ടുന്നില്ല കമന്റില്‍ ഉത്തരം കൊടുക്കെണ്ടവര്‍ക്ക് ഉത്തരം കൊടുക്കുക. ഒരു പൊതു മറുപടിയായി ഒതുക്കാതിരിക്കുക പുന്യാളാ !!!!
   വെറും ഹി ഹി ഹി നടക്കില്ല!!!
   സുഖമല്ലേ?
   ഷിബു പറഞ്ഞതുപോലെ പൊടിയിട്ടു നോക്കിലായ്ലും ഈ പുണ്യാളനെ കിട്ടില്ല എന്ന വാശിയാണെന്ന് തോന്നുന്നു :-)

   Delete
  2. ക്ഷമിക്കണം സാര്‍ , ഞാന്‍ ബ്ലോഗ്‌ ഇട്ടു ആ വഴി പോയതാ , ഒന്നും ഓര്‍മ്മയില്ല... അറിയാലോ എന്റെ മനസ്സിന്റെ അവസ്ഥ. ഞാന്‍ ഇല്ലാതെ ഒന്നും പറ്റില്ല. അങ്ങനെ ഒഴുവക്കാനും മനസ്സ് വരുന്നില്ല.

   മാത്രവുമല്ല ബ്ലോഗ്‌ തുറന്നു നോക്കുന്ന ഒരു ബ്ലോഗ്ഗര്‍ കമന്റുകളില്‍ പുണ്യാളന്റെ നന്ദി പ്രകടനം കാണരുതെന്നൊരു നിര്‍ബന്ധം പണ്ടേ ഉണ്ട്. അതിനാല്‍ അത്യാവശ്യം മറുപടികളെ നല്‍കാറുള്ളൂ... കൂള്‍

   Delete
 19. ഹി ഹി ഹി ഹി ഹി കൊള്ളാം വീണ്ടും കമന്റാന്‍ ഒന്നും കിട്ടുന്നില്ല കമന്റില്‍ ഉത്തരം കൊടുക്കെണ്ടവര്‍ക്ക് ഉത്തരം കൊടുക്കുക. ഒരു പൊതു മറുപടിയായി ഒതുക്കാതിരിക്കുക പുന്യാളാ !!!!
  വെറും ഹി ഹി ഹി നടക്കില്ല!!!
  സുഖമല്ലേ?
  ഷിബു പറഞ്ഞതുപോലെ പൊടിയിട്ടു നോക്കിലായ്ലും ഈ പുണ്യാളനെ കിട്ടില്ല എന്ന വാശിയാണെന്ന് തോന്നുന്നു :-)

  ReplyDelete
 20. ക്ഷമിക്കണം ഫിലിപ്പ്‌ സാര്‍ , മടി പിടിച്ചിരിക്കയായിരുന്നു. എല്ലാവരുടെയും അന്വോഷണവും പ്രോല്സാഹനവുമാണ് വീണ്ടും മടങ്ങി വരാന്‍ സജീവമാക്കാന്‍ കാരണം, കഴിഞ്ഞ കുറെ കാലമായി എന്റെ ബ്ലോഗ്‌ തുറന്നു നോക്കുക പോലും ഇല്ലായിരുന്നു. ഇനി വായന തുടരും എഴുത്ത് അതെനിക്കറിയില്ല ശ്രമിക്കും ...... സന്തോഷം

  ReplyDelete
 21. നല്ല കവിതക്കെന്റെ നമസ്കാരം.............

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. നല്ല കവിത , ആശംസകള്‍

  ReplyDelete
 26. ഇഷ്ട്ടമായി ഈ കുഞ്ഞു വരികളില്‍ കൂടി പങ്കുവെച്ച വലിയ ചിന്തകള്‍ :

  ReplyDelete
 27. മരണം വിളയുന്ന മരുഭൂമികള്‍ നമുക്കു ചുറ്റും ഇന്ന് വിശാലമായിക്കൊണ്ടിരിക്കുന്നു. അവയില്‍ ജീവന്റെ തെളിനീരൊഴുക്കാന്‍ ആവുമെങ്കില്‍ അതാണെനിക്കിഷ്ടം... ആശംസകള്‍...

  ReplyDelete
  Replies
  1. സന്തോഷം മാഷേ , ആ തെളിനീരുകളില്‍ ആണെന്റെ പ്രതീക്ഷയും ...

   Delete
 28. ഒരു വിശ്വാസം ഉള്ളത് എന്തിനും ..നല്ലതാ ..
  കവിത ഒന്നാതരം കേട്ടോ

  ReplyDelete
 29. പ്രീയ സുഹൃത്തെ നിനക്ക് മരണമില്ല , നിന്റെ ഓര്‍മ്മകളിലൂടെ ,വരികളിലൂടെ നീ എന്നും ഉണ്ടാകും ഒപ്പം ..നമ്മുടെ സുഹൃത്തായ പുണ്യാളന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ (9-1-13)
  രാത്രി നമ്മളോട് വിട പറഞ്ഞു ..അവന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം

  ReplyDelete
 30. പ്രിയ സുഹൃത്തെ ...പുണ്യാള...നിന്റെ ആദ്യകവിത മഴിപുരണ്ടത് കാണാനാവാതെ നീ യാത്ര ആയെങ്കിലും ഞങ്ങളുടെ പുസ്തകങ്ങളിലെ നിന്റെ രചനകളിലൂടെ ഈ മലയാള സാഹിത്യലോകത്ത് നീയെന്നും ചിരഞ്ജീവിയായി വാഴ്ത്തപ്പെടും...ഒരുപിടി കണ്ണീര്‍ പുഷ്പങ്ങളാല്‍ അത്യപ്രണാമം

  ReplyDelete
 31. മരണമില്ല കൂട്ടുകാര നീ ഉണ്ട് ഈ പരിസരം മുഴുവന്‍ എഴുത്തിന്‍ പരിമളം തീര്‍ത്തു കൊണ്ട് ,ഉണ്ട് എന്ന് വിശ്വസിക്കും

  പുണ്യവാളനായി നീ എന്‍റെ മനസില്‍ എന്നും ഉണ്ടാകും

  ReplyDelete
 32. പറഞ്ഞു പറ്റിച്ചു കളഞ്ഞല്ലോ പ്രിയ സുഹൃത്തേ!
  നിനക്കറിയാമായിരുന്ന പോലെ!
  ഇല്ല, മരണമില്ല, ഇവിടെയെന്നും ജീവിച്ചിരിക്കും.

  ആദരാജ്ഞലികൾ! 

  ReplyDelete
 33. വരാന്‍ വൈകി ..
  ആദരാഞ്ജലികള്‍ സുഹുര്ത്തെ

  ReplyDelete
 34. നീ മരണം ഇല്ലാത്തവന്‍ എന്ന് പറഞ്ഞു എന്നെ പറ്റിച്ചു അല്ലെ? ഹേയ് ആവില്ല ..നിനക്ക് മരിക്കുവാന്‍ ആവില്ല ..ജീവിക്ക നീ നിന്റെ അക്ഷരങ്ങളിലൂടെ ..ഒളിച്ചിരുന്ന് സ്നേഹിക്ക ഞങ്ങളെ ...പോകല്ലേ പുണ്യാള ..നീ ..ഏതു പുണ്യാളന്മാരുടെ സ്നേഹത്തിലും കൂടുതല്‍ ഞങ്ങള്‍ തരാം നീ പോകരുതേ

  ReplyDelete
 35. ഈ കവിതയും, അതിന് സുഹൃത്തുക്കള്‍ നല്കിയ കമ്മന്‍റുകളും.....
  മരണത്തെ പ്രവചിച്ചു കളഞ്ഞുവോ നീ പുണ്യവാളാ?.....
  ഇന്നാദ്യമായാണ് നിന്നെ വായിച്ചത്...., നിന്‍റെ ബ്ലോഗ്ഗില്‍ വന്നത്....,
  പക്ഷേ വളരെ അടുപ്പമുള്ള ഒരാളുടെ വേര്‍പ്പാടുപോലെ നീ വേദനിപ്പിക്കൂന്നു... കാത്തിരിക്കുക...
  ഞങ്ങള്‍ എല്ലാം ആ വഴി വരും...
  വരാതിരിക്കില്ല

  ReplyDelete
 36. വിട സുഹൃത്തേ ...വിട

  ReplyDelete
 37. പ്രിയ പുണ്യാളന്.
  -----------
  പെയ്തൊഴിഞ്ഞൊരു മഴയായ് നീ അകലുമ്പോള്‍
  ഈ മണ്ണിനു നല്‍കിയ തണുവും തലോടലും
  ഊര്‍ന്നിറങ്ങിയ നിന്നുയിരാല്‍ ഉണര്‍ന്നൊരീ
  വിത്തും മുള പൊട്ടിയോരീ ഇള നാമ്പും.
  തൂകുന്നു ഒരു തുള്ളി കണ്ണീരതിന്‍ തുമ്പില്‍
  നാളെയാ പൂക്കള്‍ പരത്തെട്ടെ നീയാം സുഗന്ധം.

  ReplyDelete
 38. പ്രിയാ നീ................
  ആദരാജ്ഞലികൾ

  ReplyDelete
 39. ഇല്ല ..ഞങ്ങള്‍ വിശ്വസിക്കുന്നില്ല നിനക്ക് മരണമോ കൂട്ടുകാരാ ...!!!???

  ഒരു പുണ്യാളനായി ...നീ ഞങ്ങളില്‍ ജീവിക്കും....

  നീ മരിക്കുന്നില്ല...മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

  ( എങ്കിലും നിന്‍റെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ചു കളയായിരുന്നില്ലെടാ ആ പന്ന കാലനെ! @#$%^&*#$% )

  ReplyDelete
 40. മിനിപിസിJan 10, 2013, 12:03:00 PM

  മരണത്തിനു മായ്ക്കാനാവാത്ത കാല്‍പ്പാടുകള്‍ ബാക്കിയാക്കി
  മരണത്തിനു മായ്ക്കാനാവാത്ത സ്വപ്നങ്ങള്‍ പങ്കു വെച്ച് ഞങ്ങളില്‍ നിന്നും അകന്നു പോയ പ്രിയ കൂട്ടുകാരാ ,കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ ..

  ReplyDelete
 41. ആദരാഞ്ജലികള്‍

  ReplyDelete
 42. ഇനി ഞാന്‍ മരിക്കില്ലെന്നു പറഞ്ഞിട്ടും നീ പോയി
  നീ മരിച്ചാലും നിന്റെ ഓര്മകള്‍ മരിക്കില്ല
  നിന്റെ ഓര്മകള്‍ ഞങ്ങളുടെ മനസിലുണ്ടാവും
  ഒരു പിടി കണ്ണുനീരല്ലാതെ പകരം താരാനില്ല ഇനിയെന്നും ....................
  ആദരാഞ്ജലികള്‍

  ReplyDelete
 43. ആദരാഞ്ജലികള്‍

  ReplyDelete
 44. ആദരാഞ്ജലികള്‍ ...
  പ്രാര്‍ഥനകളോടെ..

  ReplyDelete
 45. അറം പറ്റിയത് പോലായല്ലോ കൂട്ടുകാരാ നിന്റെ ഈ വരികള്‍ ....
  ആരാണ് ജയിച്ചത്‌ ? മരണമോ അതോ നീയോ ?
  വിശ്വസിക്കാന്‍ പറ്റുന്നില്ല ....:(

  ReplyDelete
 46. ആദരാഞ്ജലികൾ.. പ്രാർത്ഥനകൾ.

  ReplyDelete
 47. ഞാന്‍ ഇത് വിശ്വസിക്കുന്നില്ല...എനിക്ക് സാധിക്കുന്നില്ല...ഇല്ല ..ദൈവമേ ഇതെന്തു നിയമം ?????????????

  ReplyDelete
 48. വിശ്വസിക്കാൻ പറ്റുന്നില്ല..

  ഒരാഴ്ചമുൻപ് രാത്രിയിൽ ഏറെ വൈകി ഓൺലൈനിൽ പുണ്യാളനോട് സംസാരിക്കുമ്പോൾ ഇനിയൊരിക്കലും മടങ്ങിവരാനാവാത്തിടത്തേക്ക് ഇത്ര പെട്ടന്ന് പോയ്മറയും എന്ന് ഊഹിക്കാനേ കഴിഞ്ഞിരുന്നില്ല..!!

  ആത്മാവിന് നിത്യശാന്തി നേരുന്നു...കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു..

  ReplyDelete
 49. ഇന്നലെ രാത്രിയിൽ എനിക്കും ഹാർട്ടിനു നേരിയ അസുഖം.ആസുപത്രിയിൽ നിന്നും ഇപ്പോൾ എത്തിയതെയുള്ളൂ....മെയിൽ ബോക്സ് തുറന്ന് നോക്കിയപ്പോൾ കണ്ടത് ദുഖകരമായ ഈ വാർത്തയാണ്.എന്റെ മകനാകാൻ പ്രായമുൾള ഈ കുരുന്ന് എന്തിനു നമ്മെ വിട്ട് പോയി......... ഭാര്യ സമ്മതിക്കുന്നില്ലാ......ഇദ്ദേഹത്തിന്റെ വീട്റ്റിൽ പോകാൻ...മരുന്നൊക്കെ കരണ്ട് വട്ടം കഴിച്ചിട്ട് ഞാൻ വല്ലാതെ വിഷമിച്ചിരിക്കുന്നൂ...... കന്നിൽ നിന്നുമൊഴുകുന്ന കണ്ണുനീർ ഞാൻ തുടക്കുന്നില്ലാ..............മനസ്സ് കരഞ്ഞ് തീർക്കട്ടെ........

  ReplyDelete
 50. ഇനി ഇവിടെ മറുപടി പറയാന്‍ നീയില്ല എന്നോര്‍ക്കുമ്പോള്‍.........,......... കണ്ണീരോടെ
  ആദരാഞ്ജലികള്‍..,,,,

  ReplyDelete
 51. :( enthado njn parayaa.... a bad day for me :(

  ReplyDelete
 52. ആദരാഞ്ജലികള്‍

  ReplyDelete
 53. ആശംസകള്‍ നേര്‍ന്ന പോസ്റ്റിലിതാ ആദരാഞ്ജലികളും.. അവിശ്വസനീയം..................

  ReplyDelete
 54. പലതവണ ഞാന്‍ വന്നു വായിച്ചു ഇപ്പോള്‍ ഇത്... പക്ഷെ എന്തെഴുതി വെക്കണമെന്ന് അറിയില്ല സുഹൃത്തേ.......

  കണ്ണീരോടെ ,

  ReplyDelete
 55. താങ്കള്‍ ഇല്ലെന്നു വിശ്വസിക്കാന്‍ ആവുന്നില്ല ...താങ്കള്‍ പറഞ്ഞത് പോലെ താങ്കള്‍ക്ക് ഇനി മരണമില്ല ..താങ്കളുടെ ഓര്‍മ്മകള്‍ക്കും..

  ReplyDelete
 56. @@
  ഇനി ആരെ ഞാന്‍ ചാറ്റിലൂടെ ഇത്രമേല്‍ ഇഷ്ടത്തോടെ ചീത്ത വിളിക്കും!

  (ബ്ലോഗെഴുത്ത് തുടങ്ങി പിന്നേം കുറേകാലം കഴിഞ്ഞതിനു ശേഷമാണ് ജ്യോനവന്‍ എന്നൊരു ബ്ലോഗറെക്കുറിച്ച് കേള്‍ക്കുന്നത്. http://pottakkalam.blogspot.com/
  അതിലെ കവിതയും അദ്ദേഹത്തിന്റേതായി വന്ന അവസാന മറുപടിക്കമന്റും അറം പറ്റുകയായിരുന്നു.
  ഇപ്പോള്‍ പുണ്യാളന്റെ കവിതയും കമന്റും അങ്ങനെ ആയിപ്പോയല്ലോ എന്നാലോചിക്കുമ്പോള്‍ വേദന ഇരട്ടിക്കുന്നു.
  ഷാര്‍ജയിലുണ്ടായിരുന്ന ഹാരിസ് എന്ന ബ്ലോഗര്‍ കഴിഞ്ഞ മാസമാണ് നമ്മോട് വിട പറഞ്ഞത്. ഇപ്പോള്‍ പുണ്യാളന്‍ എന്ന ഷിനുവും!
  ദൈവമേ, പെട്ടെന്നുള്ള വേര്‍പാടില്‍ നിന്നും നമ്മെയും നമുക്ക് പ്രിയപ്പെട്ടവരേയും ഒഴിവാക്കണമെന്ന് എങ്ങനെയാണ് നിന്നോടപേക്ഷിക്കേണ്ടത്!)

  ഒരിറ്റു കണ്ണീര്‍പ്പൂക്കള്‍

  **


  ReplyDelete
 57. സുഹൃത്തെ, വീണ്ടും ഒരു നല്ല മനുഷ്യനായി ജനിക്കുക..കവിതകൾ എഴുതുക..

  ReplyDelete
 58. മരണത്തെക്കുറിച്ച് എഴുതി പോകുന്ന മറ്റൊരു കൂട്ടുകാരന്‍ കൂടി ...നമ്മുടെ പ്രിയപ്പെട്ട സുന്ദര്‍രാജ് മാഷ്‌ ആയിരുന്നു .."ഈ മമ്മൂഞ്ഞിന്റെ മയ്യത്ത് എടുക്കുന്ന സമയം അറിയുമെങ്കില്‍ പറയണേ" എന്ന് അവസാനം എഴുതി വെച്ച് പോയത്..ഇപ്പോള്‍ ഇതാ മറ്റൊരു കൂട്ടുകാരന്‍ കൂടി ...ഞങ്ങളുടെ മനസ്സില്‍ എന്നും പുണ്യാളന്‍ ആയി ഉണ്ടാകും കൂട്ടുകാരാ....

  ReplyDelete
 59. അക്ഷരഭക്തരോട് ഒരപേക്ഷയുണ്ട്. ഒരിക്കലും തന്റെ സൃഷ്ടികളില്‍ അറം പറ്റുന്ന വാക്കുകള്‍ ചേര്‍ക്കാതിരിക്കുക.
  അത്തരം ചേര്‍ക്കലുകള്‍ അവരുടെ ജീവിതത്തില്‍ ഫലിക്കപ്പെടുന്ന കാഴ്ചകള്‍ കണ്ടു മനസ് മരവിച്ചിരിക്കുന്നു.

  പുണ്യാളാ, നിനക്ക് സ്വസ്തി!

  ReplyDelete
 60. ആത്മാവിന്‍ നൊമ്പരം മാത്രം; വിട്ടുമാറിയില്ല എന്നത് സത്യം !!

  ReplyDelete
 61. എന്റെ പ്രീയ മിത്രത്തിന്റെ
  വേര്‍പാടില്‍ ഹൃദയം നൊന്തു കുറിക്കുന്നൂ ഈ വരികള്‍
  ഇപ്പോഴാണീ ഞട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത്.
  പൊട്ടിക്കരയാനാണ് തോന്നിയത് പിന്നീടാനോര്ത്തത്
  താന്‍ ഓഫീസ്സില്‍ ആണെല്ലോ എന്ന്. പരിസ്സര ബോധം വന്ന
  ഞാന്‍ സ്വയം അടക്കി.
  വെബ്‌ ലോകത്തില്‍ നിരവധി പേരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും
  ഇത്ര മാത്രം ആത്മ ബന്ധം തോന്നിയ ഒരാള്‍ വേറെ ഇല്ലാ തന്നെ
  എന്ന് പറഞ്ഞാല്‍ അതൊട്ടും അസ്ഥാനത്താകില്ല.
  പലവട്ടം ഫോണിലൂടെയും ചാറ്റിലൂടെയും ബന്ധം പുലര്‍ത്തിയിരുന്നു
  അടുത്തിടെ ഞാന്‍ എഴുതിയ ഒരു കുറിപ്പില്‍ 'ഹി ഹി' എന്ന് മാത്രം
  കമന്റു വീശിപ്പോയ പുണ്യനോട് സത്യത്തില്‍ എനിക്കു ദേഷ്യം തോന്നി
  എപ്പോഴും കമന്റില്‍ വിശദമായി മറുപടി എഴുതുന്ന ആള്‍ക്കിതെന്തു പറ്റി എന്ന് തോന്നി
  അതെപ്പറ്റി ഞാന്‍ ഒടുവില്‍ എഴുതിയ കുറിപ്പില്‍ ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌
  പുണ്യനെ തന്നെ തൊട്ടു തുടങ്ങി അതു വായിച്ച താന്‍ അവിടെ വന്നു നല്ലൊരു മറുപടിയും തന്നു. അത് കാണാത്തവര്‍ക്ക് ഇവിടെ വായിക്കാം. അതിനു താന്‍ എഴുതിയ മറുപടിയും ഒപ്പം വായിക്കാം.
  സുഹൃത്തേ താങ്കളുടെ സ്നേഹത്തിനു മുന്നില്‍ എന്റെ ഹൃദയം നുറുങ്ങും വാക്കുകള്‍ അര്‍പ്പിക്കുന്നു
  എന്തു കുറിക്കണം എന്ന് അറിയുന്നില്ല യെങ്കിലും എന്റെ കുറെ കണ്ണുനീര്‍ കണങ്ങള്‍ ഇവിടെ വീഴ്ത്തട്ടെ.
  താങ്കളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
  ഒപ്പം പുണ്യന്റെ മാതാവിനും മറ്റെല്ലാ
  പ്രീയ ബന്ധുമിത്രാദികള്‍ക്കും ഞങ്ങളുടെ കൂപ്പു കൈ:-(
  ഞാന്‍ എഴുതിയ കുറിപ്പിന്റെ തുടക്കം ഇവിടെ വായിക്കുക
  ബ്ലോഗില്‍ സജീവമായിരുന്ന പുണ്യാളനേക്കൊണ്ടു തന്നെ തുടങ്ങാം അല്ലെ! ഒരു സുപ്രഭാതത്തില്‍ തന്റെ ബ്ലോഗില്‍ നിന്നും അപ്രത്യക്ഷനായ നമ്മുടെ തിരുവനന്തപുരംകാരന്‍ സാക്ഷാല്‍ പുണ്യാളന്‍. പിന്നൊരു സുപ്രഭാതത്തില്‍ നല്ലൊരു ഭൂലോകം കവിതയുമായി എത്തി, അതെപ്പറ്റി ആദ്യം ഞാന്‍ ഒരു കുറിപ്പിട്ടതിനു അദ്ദേഹം 'ഹി ഹി എന്ന രണ്ടുവാക്കില്‍ തന്റെ പ്രതികരണം ഒതുക്കി. ഞാന്‍ വിട്ടില്ല ! കയ്യോടെ പിടിച്ചു. അദ്ദേഹം ഓടി വന്നൂ മറുപടികളുമായി.

  പുണ്യാളാ ഈശ്വരന്‍ നിനക്ക് ഭൂമിയില്‍ നല്‍കിയ നാളുകള്‍ അനേകരെ ആകര്‍ഷിക്കും വിധം പ്രയോജനം നല്‍കും വിധം വിവിധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു നീ കടന്നു പോയി. അതെ, ജീവിച്ചിരിക്കുന്ന അനേകര്‍ക്ക്‌ മാതൃകയാകും വിധം നീ ജീവിച്ചു തീര്‍ത്തു. അടുത്ത അവധിക്കു തിരുവനതപുരം കാണാനും നിന്നെ കാണാനും ആഗ്രഹിക്കുകയും നിന്നോട് പറയുകയും ചെയ്ത ആ ആഗ്രഹവും ഇവിടെ പൊലിഞ്ഞു.
  നിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ഒപ്പം രണ്ടു കണ്ണീര്‍ കണങ്ങളും ഇവിടെ പൊഴിക്കുന്നു !

  ReplyDelete
 62. കണ്ണീര്‍ പൂക്കള്‍
  നിത്യ ശാന്തി നേരുന്നു അനിയാ ...
  കടുംബത്തിനു ആശ്വാസത്തിന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു .

  ReplyDelete
 63. മരണത്തിന്റെ കാലൊച്ച കേട്ട് എഴുതിയ പോലെ ..
  സര്‍ഗാത്മകത ഭാവി പ്രവചിക്കും ചിലപ്പോള്‍ എന്ന് തോന്നുകയാണ് ..
  കണ്ണീരോടെ

  ReplyDelete
 64. ഒന്നും പറയാൻ തോന്നുന്നില്ല...
  വിട...

  ReplyDelete
 65. വിട ചൊല്ലുന്നു

  ReplyDelete
 66. തന്റെ സ്വകാര്യദു:ഖങ്ങൾ പറഞ്ഞ് ആരെയും വിഷമിക്കാഞ്ഞവൻ പുണ്യവാളൻ അല്ലെങ്കിൽ പിന്നെ ആര്! അനിയാ....കണ്ണീർപ്പൂക്കൾ...

  ReplyDelete
 67. :( എന്താണു പറയുക

  ReplyDelete
 68. ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല പ്രിയ സുഹൃത്തേ

  ReplyDelete
 69. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയ്ക്ക് ഒരായിരം കണ്ണീരില്‍ കുതിര്‍ന്ന വിട

  ReplyDelete
 70. അനിവാര്യമാണ് മരണം,
  പക്ഷേ, അത് അകാലത്തിലാവുമ്പോഴാണു സങ്കടം...

  ReplyDelete
 71. പ്രിയ കൂട്ടുകാരാ..
  നല്ല അറിവുകള്‍ക്കു വിരാമമില്ല..താങ്കളുടെ
  കുറിപ്പുകള്‍ക്കു മരണമില്ല..!!

  ReplyDelete
 72. ആദരാഞ്ജലികള്‍...

  ReplyDelete
 73. ഇടയ്ക്കിടെ വരേണ്ടിവരുന്നു ഈ ബ്ലോഗിലേക്ക്.
  എന്തിനെന്നോ,
  ഏരിയല്‍ സാറിന്റെയും പു ന്യാളന്റെയും കുസൃതിത്തരം കാണാന്‍ വേണ്ടി!
  എത്ര മനോഹരമായിട്ടാണ് അവര്‍ തമ്മില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്!

  ഇപ്പോഴും വിശ്വസിക്കാനാ വുന്നില്ലല്ലോ റബ്ബേ...

  ReplyDelete
  Replies
  1. പ്രിയ മിത്രമേ/കണ്ണൂരാനെ
   ഇനിയും വിശ്വസിക്കാനായിട്ടില്ല
   ഈ വേര്‍പാട്.
   എങ്കിലും. മരണം എന്ന സത്യത്തെ
   ആര്‍ക്കും ഒളിച്ചു വെക്കാനോ, മാറ്റി നിര്‍ത്താനോ
   ആവില്ലല്ലോ! നമുക്ക് ദൈവം
   അവശേഷിപ്പിചിരിക്കുന്ന നാളുകള്‍
   പുണ്യനെപ്പോലെ മറ്റുള്ളവരുടെ
   ഹൃദയം പിടിച്ചു പറ്റും പ്രവര്‍ത്തികളില്‍
   ഏര്‍പ്പെടാം. ആശംസകള്‍

   Delete
 74. അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടൂക്കുകയും ചെയ്തിരുന്നു. എന്റെ ബ്ലോഗിലെ നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഹാഷിമിന്റെ മെയിൽ വഴിയാണ് മരണ വിവരം അറിഞ്ഞത്. പൊന്നനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഈ യാഥാർത്ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയില്ല.ഷിനുവിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

  ReplyDelete
 75. പറയുവാന്‍ വാക്കുകളോ എഴുതുവാന്‍ വരികളും ഇല്ല മരണം ഒരു വലിയ സത്യം എന്ന് വിശ്വാസത്തില്‍ ആ ദരാഞ്ജലികള്‍ നേരുന്നു..

  ReplyDelete
 76. പ്രിയ മിത്രത്തിനു ആദരാഞ്ജലികള്‍

  ReplyDelete
 77. വിശ്വസിക്കാനാകുന്നില്ല ...:(

  ReplyDelete
 78. എന്താണ്‍ പറയേണ്ടത് എന്നറിയില്ല. വിശ്വസിക്കാന്‍ കഴിയുന്നില്ല ഇപ്പോഴും. മോനെ എന്നും നീ ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും

  ReplyDelete
 79. ആദരാഞ്ജലികള്‍ .........

  ReplyDelete
 80. അറിയാത്ത എന്റെ കൂട്ടുകാരന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.....

  ഈശ്വര സമക്ഷമെത്തട്ടെ....

  ReplyDelete
 81. പ്രിയ പുണ്ണ്യളാ, നിന്‍റെ പേരും ബ്ലോഗും ഞാന്‍ ശ്രധ്ധിച്ച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. കമ്മന്റുകളും ലൈക്കുകളും ഇല്ലാത്ത ലോകത്തേക്ക് നീ പോകുമ്പോള്‍ എനിക്കൊന്നും പറയാനില്ല.

  എങ്കിലും നീ ഏറ്റവും പറയാറുള്ള .... കൂള്‍"...... ...

  ReplyDelete
 82. ആദരാഞ്ജലികള്‍, വളരെ വൈകിയാണ് ഞാനിവാര്‍ത്ത അറിഞ്ഞത്... :( :(

  ReplyDelete
  Replies
  1. അലംഘനീയമായവിധിതാങ്കളെയുംകവര്‍ന്നു..മരിക്കില്ലോരിക്കുമീവരികള്‍ഒരുപുനര്‍ജ്ജനിപോലെഒരായിരംഹൃദയങ്ങളി ആത്മശാന്തിനേരുന്നു....കൂടെപ്രാര്‍ത്ഥനകളും....
   .

   Delete
 83. ഈ പോസ്റ്റ് വായിക്കാന്‍ പലതവണ എന്നെ നീ വിളിച്ചു, അപ്പോഴത്തെ തിരക്കുമൂലം പിന്നീടാവാം, എന്ന് ഞാന്‍ മറുപടിപറഞ്ഞപ്പോള്‍, “ മതി ചേട്ടാ സൌകര്യം പോലെ വന്നാല്‍മതി,അഭിപ്രായം അറിയിക്കണം..” എന്നു പറഞ്ഞിരുന്നു. ഇപ്പോള്‍... എല്ലാതിരക്കുകള്‍ക്കുമിടയിലും ഞാന്‍ വന്നു പുണ്യാളാ..! വായിച്ചു. എല്ലാം മുന്നില്‍ കണ്ടു നീകുറിച്ചവാക്കുകള്‍ക്ക് അടിവരയിട്ടു തിരിച്ചു പോകുന്നു.
  ഇല്ല,കൂട്ടുകാരാ..എന്റെ മനസ്സില്‍ നിനക്കുമരണമില്ല..ഞാന്‍ മരിക്കുവോളം!!

  ReplyDelete
 84. പ്രിയ സുഹൃത്തേ....
  ഒരു പിടി കണ്ണുനീര്‍ പൂക്കള്‍ മാത്രം....

  ReplyDelete
 85. അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
  'പുണ്യാളന്റെ' വീട്ടിലേക്കൊരു തീര്‍ത്ഥയാത്ര
  പ്രിയ മിത്രം Vishnu Haridas ഉം ഒത്തു
  പുണ്യാളന്‍ എന്ന ഷിനു വിട വാങ്ങിയതിന്റെ മൂന്നാം പക്കം...
  ...................
  പെരൂര്കടയിലെ വീട്ടില്‍
  നിഴല്‍ പോലെ ഒപ്പം നടന്ന അമ്മയെയും
  എട്ടു വയസ്സ് മൂത്ത, അനുജനായി പ്രവാസ ജീവിതം വിട്ടു നാട്ടിലെത്തിയ, ചേട്ടനെയും
  ഇന്നും മകന്റെ ചികിത്സക്ക് വേണ്ടി മരുഭൂവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയും
  പ്രിയപ്പെട്ട ബ്ലോഗിനെയും ഫേസ് ബൂകിനെയും സുഹൃത്തുക്കളെയും വിട്ടകന്ന
  പുണ്യാളന്‍ ഇല്ലാത്ത വീട്ടില്‍ രാവിലെ ഞങ്ങള്‍ എത്തി..
  .........................
  ബാല്യം മുതല്‍ ദ്വാരം വീണ ഹൃദയവുമായി
  മുറിക്കുള്ളില്‍ 29 വയസ്സ് വരെ ഇന്റര്‍നെറ്റില്‍ കൂടി ലോകം കണ്ട പുണ്യാളന്‍..
  ചുറ്റിനും നടക്കുന്ന എല്ലാറ്റിനെയും പറ്റി തുള വീണതെങ്കിലും വിശാല ഹൃദയത്തോടെ ചിന്തിച്ച, എഴുതിയ
  പുണ്യാളന്റെ മുറിയും കമ്പ്യൂട്ടറും ഒക്കെ കണ്ടപ്പോള്‍....
  പുണ്യാളന്റെ ബ്ലോഗുകളില്‍ കൂടി മനസ്സ് കടന്നു പോയി...
  http://kelkathashabdham.blogspot.in/

  http://njanpunyavalan.blogspot.in/

  ...........................
  ഒടുവില്‍ ഡിസംബര്‍ 30 നു രാത്രി ചാറ്റ് ചെയ്ത വിന്‍ഡോ ഇപ്പോഴും മരവിച്ചു എന്റെ ഫേസ് ബുക്ക്‌ പേജില്‍
  അതിന്റെ ഒടുവിലും കോറിയിട്ട മരണത്തിന്‍ മണമുള്ള ലിങ്ക് ....
  "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും
  തിരുവോണം വരും..
  പിന്നെ ഓരോ മലരിലും പൂ വരും, കായ്‌ വരും ..
  അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം"
  ..................................
  പിന്നെ ഓരോ ബ്ലോഗിലും കമന്റ്‌ വരും ലൈക്‌ വരും..
  അപ്പോഴും...
  ആരെന്നും എന്തെന്നും ആര്‍ക്കറിയാം..

  പ്രിയരേ,
  നമുക്ക് അരികത്തു ചേര്‍ന്ന് നില്‍ക്കാം
  വെറുപ്പും വിദ്വേഷവും അകറ്റാം..
  എങ്കിലെ...
  നമ്മുടെ ഈ യാത്ര
  "സഫലമീ യാത്ര ആകൂ.."
  പുണ്യാളന്റെ പോലെ....

  ReplyDelete
 86. ഷിനുവിന്റെ കുടുംബത്തോടോപ്പം ദു:ഖത്തിൽ പങ്കുചേരുന്നു...
  പുണ്യാളന്റെ ആത്മാവിന് പുണ്യം കിട്ടട്ടേ...

  ReplyDelete
 87. കേള്‍ക്കാത്ത ശബ്ദം!!!!
  ഞാന്‍ കൂടുതല്‍ കേട്ടത് നിന്റെ ശബ്ദമായിരുന്നു. ഇന്നും എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രേമേട്ടാ എന്ന വിളിയുമായി നീ ഇനി വരില്ല. ഒരു മുഖവുരപോലെ, തിരക്കാണോ എന്ന് ചോദിച്ചുകൊണ്ടുള്ള വരവ്.
  അല്ലാ, പറയൂ എന്ന് പറഞ്ഞാല്‍ പിന്നെ തുടങ്ങും..... ഈ ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല :(
  ദിവസങ്ങള്‍ എത്രയായി - സുഹൃത്തുക്കള്‍ ആരും ഇനിയും വേദനയില്‍ നിന്ന് മുക്തരായിട്ടില്ല.

  ReplyDelete
 88. അവന്‍ രംഗബോധമില്ലാത്ത കോമാളിതന്നെ..... എന്റെ അദരാഞ്ജലികള്‍, ഹൃദയപൂര്‍വ്വം........

  ReplyDelete
 89. പുണ്യവാളന് ആദരാഞ്ചലികള്‍

  ReplyDelete
 90. @@
  പുണ്യാളന്‍ നമ്മെ വിട്ടുപോയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
  ആര്‍ക്കെങ്കിലും അവന്റെ വേര്‍പാടിനു ശേഷമുള്ള അവന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
  ആരെങ്കിലും അവിടംവരെ പോയി അവരുടെ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമോ?

  ഒത്തിരി ദുഖ:ത്തോടെ,

  kannooraan2010@gmail.com

  ***

  ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com