Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Thursday, March 15, 2012

ന്നാലും ഭാര്യേ ഈ ചതി വേണ്ടായിരുന്നു


കോലായിലെ  ചാരുകസേരയില്‍ മലര്‍ന്നു കിടന്നു പത്രവായനയിലാണെന്ന ഭാവനയിലാണ്  പണിക്കരേട്ടന്‍  . ഇടയ്ക്കു തല ഉയര്‍ത്തി ഗേറ്റ് വക്കോളം കണ്ണുപായിക്കും , റോഡുവക്കില്‍ വല്ല വണ്ടിയോ കാല്പ്പെരുമാറ്റമോ കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കും . ഒരു ചലനവും കാണാതാകുമ്പോള്‍ അസ്വസ്ഥനായി കൈതിരുമ്മും  .

'പ്രിയതമേ നീ വരുന്നുണ്ടോ വേഗം. ആകെ മുഷിഞ്ഞു . വന്നിട്ടിന്നേരമായിട്ടൂം ചായ  കിട്ടിയില്ല '

'അടുത്തായി അവള്‍ക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ഞാന്‍ ഒരു പാവമായതുകൊണ്ടാല്ലേ ?'  പണിക്കരേട്ടന്റെ മനസ്സില്‍  പരിഭവം പുകഞ്ഞു ..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍  പണിക്കരെട്ടന്റെ  പ്രിയതമ ഒരു വലിയ ഷോപ്പിംഗ്‌ കഴിഞ്ഞ മട്ടില്‍ .   വലിയ കവറോക്കെ തൂക്കി ഗമയില്‍ നടന്നുവരുന്നു. വിജയശ്രീലാളിതയുടെ പ്രശോഭിത മുഖഭാവത്തോടെ പണിക്കരെട്ടന്റെ അടുക്കലെത്തി ഒരു പുഞ്ചിരി നല്‍കിയ നിമിഷം , കാത്തിരുന്നു മുഷിഞ്ഞ  ഈര്‍ഷ്യയില്‍  പണിക്കരേട്ടന്‍ ഉച്ചത്തില്‍  കയര്‍ത്തു   

''എവിട പോയിരിക്കുവായിരുന്നെടീ ? ഞാനെത്ര നേരമായ്  വന്നു കുത്തിയിരിക്കുന്നു . പോകേണ്ടിടതൊക്കെ നിനക്ക് നേരത്തും കാലത്തും ഓക്കേ  പോയ് ക്കൂടെ ?  മനുഷ്യാനെ മെനക്കെടുത്താന്‍  !! ''

ഇനിയിതാവര്ത്തിച്ചാല്‍ എന്ന ഭാവത്തില്‍   താടി രോമത്തില്‍ തടവി  ഉം ...  എന്നു ശൌര്യം പ്രകടിപ്പിച്ചു   

പക്ഷെ  "  ഓ.. .." എന്ന അലസമായ പ്രിയതമയുടെ അര്‍ത്ഥഗര്ഭമായ  മറുപടിയില്‍ ആ ദീര്‍ഘനിശ്വാസം പറന്നകന്നു പോകുന്ന കാഴ്ച   പണിക്കരേട്ടന്‍ നിര്‍വികാരനായി നോക്കി നിന്നു.

''ഞാനൊന്ന് കറങ്ങാന്‍ പോയതാണെന്നെ , നാളെ നിങ്ങളുടെ പിറന്നാള്‍ അല്ലേ അതിന്റെ അല്ലറ ചില്ലറ ഷോപ്പിംഗ്‌ ......അതിനിടയില്‍  നേരം പോയതറിഞ്ഞതേ ഇല്ലാ !! '' 

ഒരു വലിയ കവര്‍ ഉയര്‍ത്തി കാട്ടി . ഏതോ വല്യ കാര്യം സാധിച്ചെന്ന മട്ടില്‍ തുടര്‍ന്നു

'' ഇതു കണ്ടോ ഇതു വാങ്ങാന്‍ ആയിരുന്നു ഇത്ര താമസം നിങ്ങക്ക് ഇതൊന്നു  പിടിക്കണ്ടേ ഹോ !! '' വല്യ കഷ്ടപ്പാടായിരുന്നു എന്ന ഭാവേന ഭാര്യ  തലയില്‍ കൈവച്ചു  .

പണിക്കരേട്ടനു ഉടന്‍ രോമാഞ്ചം   ' എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി'  കണ്ടോ അവള്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു അതാഘോഷിക്കാന്‍   സമ്മാനവും വാങ്ങി വന്നിരിക്കുന്നു ആ അവളോട്‌ താനിത്ര കയര്‍ത്തു പോയല്ലോ  പണിക്കരേട്ടന്റെ മനസ് കുറ്റബോധം കൊണ്ട് നീറി പുകഞ്ഞുതുടങ്ങി 

അവര്‍ വാതില്‍ തുറന്നു. അകത്തു കടന്നു. മേശ മേല്‍ സാമാനങ്ങളോകെ ഒതുക്കി വച്ചു .

പണിക്കരേട്ടന്റെ പ്രിയതമ ആവേശത്തോടെ

'' ഞാന്‍ വാങ്ങി വന്നത് കണ്ടാല്‍  പണിക്കരേട്ടന്‍ ആശ്ചര്യപ്പെടും  തീര്‍ച്ച "'

'ങേ ... എന്നെ ആശ്ചര്യപ്പെടുത്താനും മാത്രം എന്തായിരിക്കും അതില്‍ , വല്ല ഐഫോണോ , ടാബ്ലെറ്റ്‌ കമ്പ്യൂട്ടറോ, സ്മാര്‍ട്ട്‌ ഫോണോ   ആയിരിക്കും ,   പണിക്കരേട്ടന്റെ മനസ് ചിന്തയില്‍ ആണ്ടു.

ഫ്രിജ്ജ്  തുറന്നു ഒരു ഗ്ലാസ്‌ തണുത്ത വെള്ളം എടുത്തു മടുമടെ കുടിച്ചു ദീര്‍ഘാശ്വാസനിശ്വാസം വിട്ടു  പ്രിയതമ വീണ്ടും തുടര്‍ന്നു 

'' ഇതു കണ്ടാല്‍ പാര്‍ട്ടിയിലൊക്കെ ഇതു മതിയെന്നേ  പണിക്കരേട്ടന്‍ ഇനി പറയു എന്തായിരിക്കും  അപ്പൊ ഗമ !! "

'ഓഹോ  എങ്കില്‍ റിസ്റ്റ്വാച്ചോ , സ്വര്‍ണവജ്രാഭരണമോ  അല്ലെ വിലകൂടിയ സൂട്ടോ അങ്ങനെ  വല്ലതും ആവും തീര്‍ച്ച '

പ്രിയതമ അടുത്ത് വന്നു കസേര വലിച്ചിട്ട് അതില്‍ ഉപവിഷ്ടട്ടയായി തുടര്‍ന്നു  .'' വെരി റെയര്‍ കണ്ടാല്‍ എന്റെ  പണിക്കരേട്ടാ കണ്ണേടുക്കാന്‍ തോന്നില്ല എന്താ.....അതിന്റെ ഒരു  ഭംഗി "

പണിക്കരെട്ടന്‍ കണ്ഫൂഷനിലായി തന്നെ  ആശ്ചര്യപ്പെടുത്താന്നും മാത്രം വിലകൂടിയ റെയറായ ഗമയുള്ള എന്തായിരിക്കുമതില്‍. ഇനിയും  ക്ഷമിക്കാനാവില്ല പണിക്കരേട്ടന്‍   ആകാംഷാഭരിതനായി ചാടി എണീറ്റ്‌ പൊതി കൈക്കല്‍ ആക്കി  ,  തുറക്കാന്‍ ഭാവിക്കവേ പ്രിയതമ വിലക്കി .

'' കണ്ടോ ഇപ്പോഴേ എന്താ ഒരു തിടുക്കം ചില വികൃതി പിള്ളാരെ പോലെ  ഒരു സമാധാനം വേണ്ടേ ഇങ്ങു തരുന്നേ ഞാന്‍ കാട്ടിത്തരാം ''

പൊതി തിരികെ വാങ്ങി പ്രിയതമ അകത്തേക്ക് നടന്നു  

'' ഇതിങ്ങനെ കാണുന്നതിലും ഭംഗി ഞാന്‍  ഉടുത്തോരുങ്ങി വരുമ്പോഴാ ഒരു രണ്ടു മിന്നിട്ട് ദേ വരുന്നു ''

 പണിക്കരേട്ടന്റെ വികാര വിചാരങ്ങള്‍ ശേഷം ചിന്ത്യം ....!!കടപ്പാട് : പറഞ്ഞു കേട്ട ഒരു തമാശയാണ് അത് വെറുതെ എന്റെ ശൈലിയില്‍   എഴുതി നോക്കിയെന്നെയുള്ളൂ , ഒരു പരീക്ഷണമായി കണ്ടു   അഭിപ്രായം പറയണേ  !!
@ തിരക്കഥ സംഭാഷണം ശ്രീമാന്‍ പുണ്യവാളന്‍

പ്രിയപ്പെട്ട സുഹൃത്തുകളുടെ ശ്രദ്ധയ്ക്ക് അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ്  GADGET  തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്. ഇനിയും  പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ വീണ്ടും ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!
.