Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Thursday, March 15, 2012

ന്നാലും ഭാര്യേ ഈ ചതി വേണ്ടായിരുന്നു


കോലായിലെ  ചാരുകസേരയില്‍ മലര്‍ന്നു കിടന്നു പത്രവായനയിലാണെന്ന ഭാവനയിലാണ്  പണിക്കരേട്ടന്‍  . ഇടയ്ക്കു തല ഉയര്‍ത്തി ഗേറ്റ് വക്കോളം കണ്ണുപായിക്കും , റോഡുവക്കില്‍ വല്ല വണ്ടിയോ കാല്പ്പെരുമാറ്റമോ കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കും . ഒരു ചലനവും കാണാതാകുമ്പോള്‍ അസ്വസ്ഥനായി കൈതിരുമ്മും  .

'പ്രിയതമേ നീ വരുന്നുണ്ടോ വേഗം. ആകെ മുഷിഞ്ഞു . വന്നിട്ടിന്നേരമായിട്ടൂം ചായ  കിട്ടിയില്ല '

'അടുത്തായി അവള്‍ക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ഞാന്‍ ഒരു പാവമായതുകൊണ്ടാല്ലേ ?'  പണിക്കരേട്ടന്റെ മനസ്സില്‍  പരിഭവം പുകഞ്ഞു ..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍  പണിക്കരെട്ടന്റെ  പ്രിയതമ ഒരു വലിയ ഷോപ്പിംഗ്‌ കഴിഞ്ഞ മട്ടില്‍ .   വലിയ കവറോക്കെ തൂക്കി ഗമയില്‍ നടന്നുവരുന്നു. വിജയശ്രീലാളിതയുടെ പ്രശോഭിത മുഖഭാവത്തോടെ പണിക്കരെട്ടന്റെ അടുക്കലെത്തി ഒരു പുഞ്ചിരി നല്‍കിയ നിമിഷം , കാത്തിരുന്നു മുഷിഞ്ഞ  ഈര്‍ഷ്യയില്‍  പണിക്കരേട്ടന്‍ ഉച്ചത്തില്‍  കയര്‍ത്തു   

''എവിട പോയിരിക്കുവായിരുന്നെടീ ? ഞാനെത്ര നേരമായ്  വന്നു കുത്തിയിരിക്കുന്നു . പോകേണ്ടിടതൊക്കെ നിനക്ക് നേരത്തും കാലത്തും ഓക്കേ  പോയ് ക്കൂടെ ?  മനുഷ്യാനെ മെനക്കെടുത്താന്‍  !! ''

ഇനിയിതാവര്ത്തിച്ചാല്‍ എന്ന ഭാവത്തില്‍   താടി രോമത്തില്‍ തടവി  ഉം ...  എന്നു ശൌര്യം പ്രകടിപ്പിച്ചു   

പക്ഷെ  "  ഓ.. .." എന്ന അലസമായ പ്രിയതമയുടെ അര്‍ത്ഥഗര്ഭമായ  മറുപടിയില്‍ ആ ദീര്‍ഘനിശ്വാസം പറന്നകന്നു പോകുന്ന കാഴ്ച   പണിക്കരേട്ടന്‍ നിര്‍വികാരനായി നോക്കി നിന്നു.

''ഞാനൊന്ന് കറങ്ങാന്‍ പോയതാണെന്നെ , നാളെ നിങ്ങളുടെ പിറന്നാള്‍ അല്ലേ അതിന്റെ അല്ലറ ചില്ലറ ഷോപ്പിംഗ്‌ ......അതിനിടയില്‍  നേരം പോയതറിഞ്ഞതേ ഇല്ലാ !! '' 

ഒരു വലിയ കവര്‍ ഉയര്‍ത്തി കാട്ടി . ഏതോ വല്യ കാര്യം സാധിച്ചെന്ന മട്ടില്‍ തുടര്‍ന്നു

'' ഇതു കണ്ടോ ഇതു വാങ്ങാന്‍ ആയിരുന്നു ഇത്ര താമസം നിങ്ങക്ക് ഇതൊന്നു  പിടിക്കണ്ടേ ഹോ !! '' വല്യ കഷ്ടപ്പാടായിരുന്നു എന്ന ഭാവേന ഭാര്യ  തലയില്‍ കൈവച്ചു  .

പണിക്കരേട്ടനു ഉടന്‍ രോമാഞ്ചം   ' എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി'  കണ്ടോ അവള്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു അതാഘോഷിക്കാന്‍   സമ്മാനവും വാങ്ങി വന്നിരിക്കുന്നു ആ അവളോട്‌ താനിത്ര കയര്‍ത്തു പോയല്ലോ  പണിക്കരേട്ടന്റെ മനസ് കുറ്റബോധം കൊണ്ട് നീറി പുകഞ്ഞുതുടങ്ങി 

അവര്‍ വാതില്‍ തുറന്നു. അകത്തു കടന്നു. മേശ മേല്‍ സാമാനങ്ങളോകെ ഒതുക്കി വച്ചു .

പണിക്കരേട്ടന്റെ പ്രിയതമ ആവേശത്തോടെ

'' ഞാന്‍ വാങ്ങി വന്നത് കണ്ടാല്‍  പണിക്കരേട്ടന്‍ ആശ്ചര്യപ്പെടും  തീര്‍ച്ച "'

'ങേ ... എന്നെ ആശ്ചര്യപ്പെടുത്താനും മാത്രം എന്തായിരിക്കും അതില്‍ , വല്ല ഐഫോണോ , ടാബ്ലെറ്റ്‌ കമ്പ്യൂട്ടറോ, സ്മാര്‍ട്ട്‌ ഫോണോ   ആയിരിക്കും ,   പണിക്കരേട്ടന്റെ മനസ് ചിന്തയില്‍ ആണ്ടു.

ഫ്രിജ്ജ്  തുറന്നു ഒരു ഗ്ലാസ്‌ തണുത്ത വെള്ളം എടുത്തു മടുമടെ കുടിച്ചു ദീര്‍ഘാശ്വാസനിശ്വാസം വിട്ടു  പ്രിയതമ വീണ്ടും തുടര്‍ന്നു 

'' ഇതു കണ്ടാല്‍ പാര്‍ട്ടിയിലൊക്കെ ഇതു മതിയെന്നേ  പണിക്കരേട്ടന്‍ ഇനി പറയു എന്തായിരിക്കും  അപ്പൊ ഗമ !! "

'ഓഹോ  എങ്കില്‍ റിസ്റ്റ്വാച്ചോ , സ്വര്‍ണവജ്രാഭരണമോ  അല്ലെ വിലകൂടിയ സൂട്ടോ അങ്ങനെ  വല്ലതും ആവും തീര്‍ച്ച '

പ്രിയതമ അടുത്ത് വന്നു കസേര വലിച്ചിട്ട് അതില്‍ ഉപവിഷ്ടട്ടയായി തുടര്‍ന്നു  .'' വെരി റെയര്‍ കണ്ടാല്‍ എന്റെ  പണിക്കരേട്ടാ കണ്ണേടുക്കാന്‍ തോന്നില്ല എന്താ.....അതിന്റെ ഒരു  ഭംഗി "

പണിക്കരെട്ടന്‍ കണ്ഫൂഷനിലായി തന്നെ  ആശ്ചര്യപ്പെടുത്താന്നും മാത്രം വിലകൂടിയ റെയറായ ഗമയുള്ള എന്തായിരിക്കുമതില്‍. ഇനിയും  ക്ഷമിക്കാനാവില്ല പണിക്കരേട്ടന്‍   ആകാംഷാഭരിതനായി ചാടി എണീറ്റ്‌ പൊതി കൈക്കല്‍ ആക്കി  ,  തുറക്കാന്‍ ഭാവിക്കവേ പ്രിയതമ വിലക്കി .

'' കണ്ടോ ഇപ്പോഴേ എന്താ ഒരു തിടുക്കം ചില വികൃതി പിള്ളാരെ പോലെ  ഒരു സമാധാനം വേണ്ടേ ഇങ്ങു തരുന്നേ ഞാന്‍ കാട്ടിത്തരാം ''

പൊതി തിരികെ വാങ്ങി പ്രിയതമ അകത്തേക്ക് നടന്നു  

'' ഇതിങ്ങനെ കാണുന്നതിലും ഭംഗി ഞാന്‍  ഉടുത്തോരുങ്ങി വരുമ്പോഴാ ഒരു രണ്ടു മിന്നിട്ട് ദേ വരുന്നു ''

 പണിക്കരേട്ടന്റെ വികാര വിചാരങ്ങള്‍ ശേഷം ചിന്ത്യം ....!!കടപ്പാട് : പറഞ്ഞു കേട്ട ഒരു തമാശയാണ് അത് വെറുതെ എന്റെ ശൈലിയില്‍   എഴുതി നോക്കിയെന്നെയുള്ളൂ , ഒരു പരീക്ഷണമായി കണ്ടു   അഭിപ്രായം പറയണേ  !!
@ തിരക്കഥ സംഭാഷണം ശ്രീമാന്‍ പുണ്യവാളന്‍

പ്രിയപ്പെട്ട സുഹൃത്തുകളുടെ ശ്രദ്ധയ്ക്ക് അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ്  GADGET  തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്. ഇനിയും  പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ വീണ്ടും ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!
.

32 comments:

 1. കൊള്ളാം ... നന്നായിട്ടുണ്ട് !

  ReplyDelete
 2. ലളിതമായ നര്‍മ്മം. സസ്പെന്‍സും മനോഹരമായി നിലനിര്‍ത്തി.
  ഇഷ്ടമായി

  ReplyDelete
 3. ഇത് നേരുത്തേ കേട്ടടുള്ള തമാശ ആണ് . തന്റെതായ നിലയില്‍ ഉള്ള അവതരണം നന്നായിട്ടുണ്ട്
  കൂടുതല്‍ എഴുതുക എവിടെ ആയാലും നിന്റെ ഈ "" ഉം ഉം ഉം " കളയരുത് ട്ടോ ഹാ ഹാ ഹാ

  ReplyDelete
  Replies
  1. ഈ നേരുതെ എന്നതും ഞാന്‍ പറഞ്ഞു കേട്ടതല്ലേ ഹും !

   ഇതിലെ ആദ്യ ഭാഗം ഞാന്‍ എഴുതി ചേര്‍ത്താ എനിക്കും ഒരു കഥ എഴുതാന്‍ ആവുമോ എന്നറിയാന്‍ ശ്രമിച്ചതാ ,

   ഉം ഉം ഉം അത് കുറെ കാലമായി വന്നു പിടിച്ചിട്ടു ഉടനെയൊന്നും കൈവിട്ടു പോകുമെന്ന് തോന്നുന്നില്ല സഖാവേ ......

   Delete
  2. അതൊരു പെണ്ണ് കെട്ടി ഇതേപോലെ അനുഭവം ഉണ്ടായി കഴിയുമ്പോള്‍ മാറും ഹാ ഹാ ഹാ . ഇങ്ങനത്തെ ഒരു രോഗം ഉള്ള ഒരാളെ ആദ്യം ആണ് കാണുന്നത്

   Delete
  3. ഉം ഉം ഉം.. പെണ്ണ് കെട്ടി കഴിയുമ്പോ അവള്‍ പറയുന്നതിനും ഉം ഉം ഉം എന്നലെ പറയാന്‍ പറ്റൂ സഖാവേ അപ്പൊ രോഗം കൂടുകയല്ലേ ഹും !

   Delete
 4. നന്നായിട്ടുണ്ട്. ഇനിയും സധൈര്യം എഴുതാം.

  ReplyDelete
 5. കേട്ട് പറഞ്ഞതാണെങ്കിലും പുണ്യവാളന്റെ എഴുത്തകുംപോള്‍ അതിനു ഒരു വേറെ സുഖമാണ് കേട്ടോ

  ReplyDelete
  Replies
  1. സജീം മാഷേ : സന്തോഷം തോന്നുന്നു ...... നന്ദി

   കവിയൂര്‍ ജി : പിന്നെയും സന്തോഷം തോന്നുന്നു .... നന്ദി

   Delete
 6. കൊള്ളാമല്ലോ....ഫലിതവും പുണ്യവാളനു ഇണങ്ങും...നന്നായി....

  ReplyDelete
 7. ഇതാരു വേളൂര്‍ കൃഷ്ണന്‍ കുട്ടിയോ ?
  ധൈര്യമായി തുടര്‍ന്നോ പുണ്യവാളാ ...

  ReplyDelete
  Replies
  1. ചന്തു സാര്‍ : സന്തോഷം !!

   ഷാജി : ഞാനത്ര ഒന്നും ആയില്ലേ എന്നാലും വളരെ സന്തോഷം തോന്നുന്നു നന്ദി

   Delete
 8. മുകളില്‍ പറഞ്ഞതൊക്കെ തന്നെ പറയട്ടെ.... പുണ്യാളന്റെ ശൈലിയില്‍ കഥ മനോഹരമായി.. ലളിതമായി സസ്പന്‍സ് കളയാതെ പറഞ്ഞു വച്ചു....എഴുത്ത് തുടരുക...
  നന്മകള്‍ നേരുന്നു...സുഹൃത്തിന്...

  ReplyDelete
 9. ഇത് കൊള്ളാട്ടോ :))

  ReplyDelete
 10. മിസ്സിസ്സ് പണിക്കര്‍ സിന്ദാബാദ്. ഭര്‍ത്താവിനോടുള്ള സ്നേഹം ഇങ്ങിനെയല്ലേ പ്രകടിപ്പിക്കാനാവൂ.

  ReplyDelete
  Replies
  1. @ ദാസന്‍ ഉണ്ണി സാര്‍ : ഹ ഹ ഹ അതെ അതെ !

   @കാദു : സന്തോഷം ,

   @ ലിപി ചേച്ചി : സന്തോഷം

   Delete
 11. നന്നായിട്ടുണ്ട്..
  ആശംസകൾ നേരുന്നു

  ReplyDelete
 12. "പണിക്കരേട്ടന്‍"
  വേറെ ഒരു പേരും കിട്ടിയില്ല അല്ലെ തന്നെ ഞാന്‍ ഹ ഹ ഹ :)

  ReplyDelete
  Replies
  1. ചുമ്മാ , പണിക്കര്‍ സാറേ ഹ ഹ ഹ കൂള്‍ !


   @ Naushu , @ പൊട്ടന്‍ , @ ഇ.എ.സജിം തട്ടത്തുമല , @ ചന്തു നായർ , @
   ഷാജി നായരമ്പലം , @ khaadu.. , @ Lipi Ranju

   നല്ല വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷവും നന്ദിയുമുണ്ട് !!

   Delete
 13. ഇതിനിപ്പ എന്നാ അഭിപ്രായം പറയാൻ ? ഗംഭീരമായിട്ടുണ്ട്. ആ വീട്ടിലെ വിവരണം എല്ലാം സ്വന്തം വീട്ടിൽ നടക്കുന്ന പോലെ. തകർപ്പൻ,ചീറി ട്ടോ ഇത്. ആശംസകൾ.

  ReplyDelete
  Replies
  1. വളരെ സന്തോഷം സന്തോഷം സന്തോസ്സം മാഷേ , നന്ദി

   വീണ്ടും വരുമല്ലോ അല്ലെ പുണ്യാളന്‍ കാത്തിരിക്കും !

   Delete
  2. പിറന്നാള്‍ പ്രമാണിച്ചു പാവം പണിക്കരേട്ടന് ഒരു "ഫുള്‍" എങ്കിലും വാങ്ങിക്കൊടുക്കാമായിരുന്നു. സ്ത്രീയല്ലേ...ഹൃദയമില്ലാത്ത വര്‍ഗ്ഗമാണ്! കഥ തുടരട്ടെ...

   Friendship gadget കാണുന്നില്ലെങ്കില്‍, 'കൂതറ'ഹാഷിമിനോട് പരാതിപ്പെട്ടാല്‍ ശരിയാക്കിതരും.
   അദ്ദേഹത്തിന്റെ മെയില്‍ അഡ്രസ്സ് താഴെ.
   hashimcolombo@gmail.com

   Delete
  3. ഞാന്‍ ഹാഷിമുമായി ബന്ധപ്പെട്ടു പരിഹാരം ഒന്നും ഉണ്ടായില്ല ( ഗൂഗിള്‍ തകരാര്‍ അല്ലെ ) എങ്കിലും ഒരു സൌഹൃദം സ്ഥാപിഒക്കാനായി ! സന്തോഷം !!

   Delete
 14. സ്വന്തം കാര്യം സിന്ദാബാദ് ....സംഭവം രസമുണ്ടായിരുന്നു ട്ടോ....
  പണിക്കരേട്ടന്മാര്‍ നീണാള്‍ വാഴട്ടെ....ഹ ഹ ഹ

  ReplyDelete
 15. നർമ്മം തന്നെ നർമ്മം...!
  എന്നാൽ നർമ്മങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ എത്ര വാസ്തവം എന്നും അറിയുന്നു,,
  അനുഭവം തന്നെ ഗുരു...
  പക്ഷേ ഇവിടെ സംഭവിച്ചതിൽ നിന്ന് തിരിച്ചായി പോയി എന്നു മാത്രം...!
  സ്ത്രീകൾ മാത്രല്ല കേമത്തികൾ എന്നാണ് ട്ടൊ ഞാൻ പറഞ്ഞു വരുന്നത്...
  ഈ വാസന എല്ലാവരിലും ഉണ്ട്.. :)

  ലളിതം...സുന്ദരം..വാരിക്കോരി ചിരിപ്പിയ്ക്കാത്ത നർമ്മം കഥയെ മനോഹരമാക്കി...ആശംസകൾ...!

  ReplyDelete
 16. Replies
  1. @ വിധു ചോപ്ര , @ കാല്‍പ്പാടുകള്‍ , @ വര്‍ഷിണി* വിനോദിനി @ vasanthakaala paravakal സന്തോഷം നന്ദി

   Delete
 17. സ്ത്രീ ബുദ്ധിയെ പരിഹസിച്ചല്ലോ ബായി നിങ്ങള്‍ ഞാന്‍ ഉടുത്തൊരുങ്ങി കാണണം അല്ലെ

  ReplyDelete
  Replies
  1. എന്ത് പരിഹസിച്ചെന്നോ പുണ്യാളനോ ,ഹ ഹ ഹ ഞാനൊരു പാവമല്ലേ കൊമ്പന്‍ ഭായി

   Delete
 18. ഹി ഹി.. ഇവള്‍ ആളു കൊള്ളാമല്ലോ..

  ReplyDelete
 19. ഒരു ചെറിയ തക്കാളി കഷണം കിട്ടിയാലും സാമ്പാര്‍ വെക്കാന്‍ കഴിയും എന്ന് തെളിയിച്ചു..
  ഇഷ്ടപ്പെട്ടു.

  ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com