Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, November 9, 2011

ചില പ്രണയ രഹസ്യങ്ങള്‍
അവളുടെ ആദ്യ എസ്‌ എം എസ് സന്ദേശം എന്റെ മൊബൈലിനെ പുളകിതനാക്കുമ്പോള്‍ നേരം പുലര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ , രാത്രി വെള്ളമടിച്ചു വന്നു  കിടന്നതിന്റെ ക്ഷീണം മേലാകെ വീണുകിടക്കയുമാണ് . മെസേജുകള്‍ ഒന്നും അത്ര പതിവല്ല. അതിനാല്‍ കാര്യം എന്തായാലും അറിയണമല്ലോ എന്ന ചിന്തയോടെ    മൊബൈലിനെ ഒന്ന്  ഞെക്കി അതിലേക്കു  നോക്കി ..  
"എടാ ഭ്രാന്താ നീയെന്റെ  ആരാ ലൌവ്വറോ  ? ഹസ്‌ബന്റോ ? പാതിരാത്രി എന്റെ മൊബൈലില്‍ വിളിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു.  KEEP UR JOKE AND JOB,  എന്റെ കെട്ടു കഴിഞ്ഞതാ എന്നെ വിട്ടേക്കു മോനെ ''  
അതും  നിഷ്കളങ്കനും നിര്‍ദ്ദോഷിയും സര്‍വോപരി പുണ്യവാളനുമായ  എന്നോട്....എന്നിട്ടും ഉള്‍ക്കിടിലത്തോടെ   മൊബൈല്‍ ഓഫ്‌ ചെയ്തു  തലയിണക്കിടയിലേക്ക്  തിരുകി;  മകരമഞ്ഞും പുതച്ചുറങ്ങാനാണ് എനിക്കപ്പോ തോന്നിയത് അല്ലാതെ ഈ അസംബന്ധങ്ങള്‍  ആര് ? എവിടെനിന്ന് ? എന്തിനു ? എന്നോക്കെ ഓര്‍ത്തിരിക്കാനുള്ള മൂഡോന്നുമായിരുന്നില്ല  

ഒന്നുമയങ്ങി വന്നപ്പോഴേക്കും വാവ വാതില്‍ക്കല്‍ നിന്നു വിളിക്കുന്നു.വെള്ളമടിക്കാന്‍ കൂട്ടിനു ചെല്ലാന്‍ 'വെള്ളമടിക്കണ്ടേടാ പുണ്യാള ' എന്നാ ചോദ്യം തന്നെ . വാവ എന്റെ ഒരു സഹായി ആണ്..പേരിലേ ഉള്ളു കുട്ടിത്തമോക്കെ ആളോരോന്നാന്തരം  ടാങ്കര്‍ ലോറിയാണ്. ഉണര്‍ന്ന പാടെ ശടെന്നു  എണീറ്റ്‌  താക്കോലെടുത്ത് കൈയില്‍ വച്ച് കൊടുത്തു.  പണിനടക്കുന്ന   എന്റെ വീട്ടിലേക്ക് വാവ നടന്നു നീങ്ങുമ്പോള്‍. ഒരു ഷര്‍ട്ടുമെടുത്തിട്ടു്  മുണ്ടും മടക്കി കുത്തി  തൊപ്പിയും തലയില്‍ വച്ച്  മൊബൈലുമെടുത്തു  ഉറക്ക ചടവോടെ ഞാനും പുറകെ നടന്നു... 

അടുത്തായി തന്നെ വീട് വാര്‍പ്പ്  കഴിഞ്ഞു രണ്ടു ദിവസമേ ആയുള്ളൂ. വെള്ളമടിക്കാന്‍ രാത്രി ഞാനും പകല്‍ നേരം വാവയുമാണ്  പോകാറ് . വെള്ളമടി ഓക്കേ കഴിഞ്ഞപ്പോഴേക്കും പതിവുപോലെ പണിക്കാരുമെത്തി. വീട് പണിയുടെ ENGINEEYARUM , SUPERVAISARUM കൂടെ ആയത് കാരണം  പണിക്കാരുമായുള്ള ഗുസ്തിപിടുത്തമൊക്കെ കഴിഞ്ഞപ്പോ നേരം  പന്ത്രണ്ടരയോളമെത്തി.  ആകെ തളര്‍ന്നു അന്നേരം വരെ   ഒരു തുള്ളി വെള്ളം  കുടിച്ചിട്ടില്ല. മഹാ വൃത്തിക്കാരന്‍ എന്ന്  പേര് കേള്‍പ്പിച്ച ഞാന്‍ അക്കാലത്ത് മിക്കവാറും പല്ല് പോലും തേക്കുന്നത് പാതിരാത്രി ആയിരുന്നു (വിശപ്പാണല്ലോ വലുത്). വീട് പണി തുടങ്ങിയെ പിന്നെ എല്ലാം ഇങ്ങനെയാ ,  വീട് പണിക്ക് ഇറങ്ങി തിരിക്കുന്നവനേ  ഈ വേദനയൊക്കെ  അറിയൂ .

സ്ഥലത്ത് ഞാന്‍ ഇല്ലാതിരുന്നാല്‍ ചില ലഹളകളൊക്കെ നടക്കും അതായിരുന്നു പരിസ്ഥിതി. അതുകൊണ്ട്  സൌകര്യത്തിനിരിക്കാനും എല്ലാം വൃത്തിയായി നിരീക്ഷിക്കാനും  വീടിനു മുകളില്‍ കയറി അടുത്ത വീടിന്റെ ടെറസിലേക്ക് ചാടി ; അവിടെ  തെങ്ങിന്റെ നിഴലില്‍ ചെന്നിരുന്നു വിശ്രമിച്ചു. അവിടെയാകുമ്പോ പണിക്കാരെ നിരീക്ഷിക്കാനും ചുറ്റുമുള്ള കലാപകാരികളെ ഞാന്‍ ഇവിടെയോകെ തന്നെയുണ്ട് എന്ന് അറിയിക്കാനും   സാധിക്കും.   

അവിടെ വച്ചാണ്  എസ് എം എസിന്റെ കാര്യം ഓര്‍മ്മയില്‍ തെളിഞ്ഞത്ത് . മൊബൈല്‍ ഓണ്‍ ചെയ്തു  സന്ദേശം പല ആവര്‍ത്തി വായിച്ചു. ഇതാരാണ് ? എവിടെനിന്നാണ് ? എന്തിനാണ്  ? എന്നൊക്കെയുള്ള ചിന്ത അപ്പോ മുതലാണെന്നെ  മദിച്ചത്. .പല നോട്ട പുള്ളികളെയും വിളിച്ചു വരുത്തി വിരട്ടി നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല  . അങ്ങനെയാണ് അവസാനം  ഞാനാ നിഗമനത്തില്‍ എത്തിയത്.അറിയാവുന്ന ആരോ  മനപൂര്‍വ്വം എന്നെ പറ്റിക്കാന്‍ ചെയ്ത പണിയാവും അല്ലാതെ EXTRAA DECENT പുണ്യവാളനോട് ഈവിധം പറയാനുള്ള ധൈര്യം മറ്റാര്‍ക്കാണ്. അതുകൊണ്ടാണ്   അതിനൊരു മറുപടി കൊടുക്കാന്‍ തീരുമാനിച്ചത് . എന്നോട് കളിച്ചവനെ ഞാന്‍ കളിപ്പിച്ചു കളി പഠിപ്പിക്കും എന്ന വിചാരം ; അല്ലാതെ ഇത്തരം സാഹസത്തിനുള്ള ധൈര്യം ഒന്നും പുണ്യവാളനില്ല   അങ്ങനെ ഒരു മറുപടി ഞാന്‍  എഴുതി.

''ആകാശം പൊട്ടി വീണാലും, അറബികടല്‍ വറ്റി വരണ്ടാലും , ഹിമാലയം ഉരുകി തീര്‍ന്നാലും , നമ്മുടെ ബന്ധം തീരില്ല  കാരണം കണ്ടകശനി കൊണ്ടേ പോകു മോളെ "

അങ്ങനെ ഗംഭീരമായ  ഒരു  മറുപടി കൊടുത്ത സംതൃപ്തിയില്‍  ഞാന്‍ കാത്തിരിപ്പ് തുടങ്ങി , നേരം പോയതല്ലാതെ ഒരു ചലനവും ഉണ്ടായില്ല. ഇനി അതു വേറെ വല്ല നമ്പറിലേക്കും കയറി പോയിരിക്കുമോ എന്നുള്ള ചിന്ത  ചങ്കിടിപ്പും കൂട്ടി . സമയം  സന്ധ്യയായി പണിക്കാരോകെ പിരിഞ്ഞു , ശേഷം എല്ലാമോന്നോതുക്കി   വീടും പൂട്ടി ഞാനും ഇറങ്ങി നടന്നു .


വീടിന്റെ പടിക്കലെത്തുമ്പോഴാണ് ഒരു അജ്ഞാത കാള്‍ എന്റെ മൊബൈലില്‍ എത്തുന്നത്.  പരുങ്ങലോടെ ഞാനാ  കാള്‍ എടുത്തു. അങ്ങേ പുറത്ത് ഒരു  സ്ത്രീ ശബ്ദം,  അവളുടെ ഫോണിലേക്ക് കാലത്തേ മുതല്‍ എസ് എം എസുകള്‍ അയക്കുന്നത് ആരെന്നു അറിയണം പോലും. ഞാന്‍ എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന മട്ടില്‍ അവള്‍  എന്തോകെയോ  പറു പറുന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു. വല്ല വനിതാ പോലീസുമായിരിക്കുമോ എന്നാണെന്റെ ചിന്ത എങ്കില്‍ പണി പാളും !. ഞാന്‍ ആകെ ഭയന്നു നാടി ഞരമ്പുകള്‍ ഓക്കേ രോമാഞ്ചം കൊണ്ടു !.കൈവിട്ടു പോയതിനെ കുറിച്ച് പഴിച്ചു വിലപിച്ചിട്ട് ഇനി വല്ല കാര്യവുമുണ്ടോ ? സകല ധൈര്യവും സംഭരിച്ചു ഞാന്‍ ശക്തിയുക്തം  സകലതും  നിഷേധിച്ചു... 


''എന്ത് !! എസ് എം ഏസ് സോ!! ആരു ഞാനോ !! അതും നിങ്ങള്‍ക്കോ.!! ഹേയ് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല്ല; ഞാന്‍ ഇന്നെന്റെ ഫോണ്‍ പോലും കണ്ടിട്ടില്ല അപ്പോഴാണോ ഒരു എസ് എം എസ്  ''  


പക്ഷെ അവള്‍ക്ക് വിടാന്നുള്ള ഭാവമില്ല ആണൊരുത്തനോടാണീ തട്ടി കയറുന്നെയെന്നൊരു വിചാരവുമില്ലാതെ അവള്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കടല്‍ വറ്റിയാലും ഹിമാലയം ഉരുകിയാലും ആകാശം വീണാലും എന്നും പറഞ്ഞു അയച്ചത് ആരാ എന്നായി ചോദ്യം.പിന്നെ എനിക്ക് മറ്റൊന്നും പറഞ്ഞു നില്‍ക്കാന്‍ ഉണ്ടായില്ല. ഞാന്‍ നടന്ന സത്യമൊക്കെ വിളിച്ചു പറഞ്ഞു.; ഒടുവില്‍ താണുവീണു അതും പറഞ്ഞു ക്ഷമിക്കണം അറിയാതെ പറ്റിപോയതാണേ. ഉം എന്ന് നീട്ടി മൂളി  വിജയാഹ്ലാദത്തോടെ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തുതു. ആദ്യമായാണ്‌ പെണ്ണൊരുത്തി ഇങ്ങനെ ഓക്കേ ചോദിക്കുന്നതും  ഞാന്‍ ഭയക്കുന്നതും  മനസ്സില്‍ മറക്കാനാവാത്ത ഒരു സംഭവമായി  അത് കുറിക്കപ്പെട്ടതും ..


ദിവസങ്ങള്‍ കടന്നു പലതും മറന്നു തിരക്കിലൂടെ ഒഴുകി ഞാനും നീങ്ങി. അപ്പോഴാണ്‌ അവളുടെ സന്ദേശം എന്നെ വീണ്ടും തേടി വരുന്നതു്.  അധികം വാചകം ഒന്നും ഉണ്ടായിരുന്നില്ല; ക്ഷമിക്കണം അറിയാതെ പറ്റിപോയതാണ്. എന്നോകെ എന്തോകെയോ പറഞ്ഞു. ഞാനത് എന്താണെന്ന്  വിളിച്ചു തിരക്കാനോ മറുപടി അയക്കാനോ ഒന്നും തുനിഞ്ഞില്ല. പെണ്ണല്ലെ അങ്ങനെ പലതും  പറയും. ഒരു എസ് എം എസ് അയച്ചത്തിന്റെ ക്ഷീണം തന്നെ ധാരാളം ഇനി ഒന്നിനുമുള്ള ശക്തി  എനിക്കണ്ടായിരുന്നില്ല , ഉണ്ടാകുകയുമില്ല .


പിന്നെയും രണ്ടാഴ്ച കഴിഞ്ഞു  ഒരു എസ് എം എസ് സന്ദേശം കൂടെ കിട്ടി. എന്ത് കൊണ്ടവള്‍ വീണ്ടും വീണ്ടും  സന്ദേശം അയക്കുന്നുയെന്നുമാത്രം  മനസിലായില്ല. ഞാന്‍ ഒരു മണ്ടനും പേടി തോണ്ടനും എന്നോകെ അവള്‍ക്കും തോന്നിയിട്ടുണ്ടാക്കുമോ ആവോ , അതുകൊണ്ടാക്കുമോ ഇങ്ങനെ ഒരു   വാഗ്ദാനം നല്ക്കിയതും,"എടോ കണ്ടകശനി ഞാനൊരു  ഇന്റര്‍വ്യൂവിലാടോ എനിക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിക്കണം ജോലികിട്ടിയാല്‍ ഞാന്‍ നിന്നെ കെട്ടാം '' ഞാനൊന്നു ചിന്തിച്ചു ഹും! ഇതിനൊക്കെ മറുപടി കൊടുത്തില്ലേ  ഞാന്‍ എന്ത് പുരുഷന്‍ !!. ''പ്രാര്‍ത്ഥിക്കാം ജോലി കിട്ടുമ്പോ ആ ക്രൂരത മാത്രം ഈയുള്ളവനോട്  ചെയ്യരുത്'' ശേഷം  ചെറുതും  വലുതുമായ  ഇടവേളകളില്‍ സന്ദേശങ്ങള്‍   പാഞ്ഞുനടന്നു  പേരും വയസും ജോലിയും സ്ഥലവും തുടങ്ങി പലതും കൈമാറി. 


അങ്ങനെ ഒരു ദിവസം ചെകുത്താന്‍ എന്നോട് ചോദിച്ചു.''ഇങ്ങനെ ഓക്കേ മതിയോടാ പുണ്യവാളാ'' അതെയെന്നു എനിക്കും.  തോന്നി. കൂട്ടുകാര്കൊക്കെ  എത്ര എത്ര ഗേള്‍ ഫ്രണ്ട്സ് , എത്ര എത്ര വീര കഥകള്‍ .ഞാനാണേ ഇന്നേവരെ ഒരു പെണ്ണിന്റെ മുഖത്തുപോലും  നോക്കാത്തവന്‍ , ഒരു പെണ്ണിന്റെ അടുത്തു ചെന്ന് ഒരു വാക്കുപോലും മിണ്ടാത്തവന്‍. ഗേള്‍ ഫ്രണ്ട്സ് ഇല്ലാത്തതു ഒരു കുറവായ കാലത്ത് ഞാനങ്ങനെ കൂട്ടുകാരുടെ മുന്നില്‍ കുറ്റക്കാരനും ഇളിഭ്യനുമായി കഴിയുന്നു .  കാലം എന്റെ മുന്നില്‍ വച്ച് നീട്ടുന്ന ഈ കിളിച്ചുണ്ടന്‍ മാമ്പഴം സ്വന്തം ആക്കണമോ വെറുതെ തട്ടി കളഞ്ഞു , കാലം കഴിക്കണമോ എന്നുള്ള ചിന്ത എന്നെ ഭരിക്കാന്‍ തുടങ്ങി . എങ്ങനെയും  ഇവളെ ഒന്ന് വളക്കണം   പക്ഷെ എങ്ങനെ  ഇവളാണേ മിണ്ടിയാല്‍ തല്ലുന്ന വല്യ കോപക്കാരിയല്ലെ ; ഞാന്‍ ചിന്തയിലാണ്ടു .!! 


ഒരു  രാത്രി ക്ഷേമാന്വോഷണങ്ങളുമായി   അവളുടെ സന്ദേശമെത്തി. ഞാനന്നേരം  മറുപടി കൊടുക്കാന്‍ പറ്റിയ ഒരു സാഹചര്യത്തില്‍ അല്ലായിരുന്നതുകൊണ്ടും അവളെ ഒന്ന്  വിരട്ടാനും അങ്ങനെയെങ്കിലും അവളൊന്നു  വിളിക്കുമോ എന്നൊന്ന് പരീക്ഷിക്കാനും  മറുപടി അയച്ചില്ല. അല്ലേ ഞാന്‍ അവളുടെ സന്ദേശങ്ങള്‍ക്ക് ചാടി വീണു മറുപടി കൊടുക്കും. ''സുഖമായിരുന്നില്ല  ഇപ്പോ നല്ല സുഖം തോന്നുന്നു  അരികില്‍ നീ ഉണ്ടല്ലോ ''. അതുകൊണ്ടാവും അടുത്ത സന്ദേശത്തില്‍ തിരക്കാണോ എന്നവള്‍ തിരക്കിയത്. ''തിരക്കല്ല ഹൃദയം നുറുങ്ങുന്ന വേദന വേദന''.എന്തോ വല്യാ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്നു കരുതിയാവും അവള്‍ തുടരെ സന്ദേശങ്ങള്‍ അയച്ചു കാര്യം തിരക്കിയത് . ഒടുവില്‍ ഒരു വിരഹകാമുകന്റെ കപടമുഖമൂടി അണിഞ്ഞു ഞാനാ സത്യം വെളിപ്പെടുത്തി..

 ''  ഞാനെത്ര സ്നേഹിച്ചിട്ടും എന്തേ അവള്‍  എന്നെ മറന്നു പോയി ''


അപ്രതീക്ഷിതമായി വാലും തലയും ഇല്ലാതെ  കിട്ടിയ സന്ദേശം  അവളെ വിഭ്രാന്തിയിലാക്കിയെന്നു   വ്യക്തം..തുടരെ തുടരെ ഫോണ്‍ കാള്‍  .. എനിക്കാണേ കാള്‍ എടുത്തു വാചാലമാക്കാനുള്ള സാഹചര്യവുമില്ല, എനിക്കത് പറയാന്‍ സാധിക്കുകയുമില്ല.  പലതും കട്ട്‌ ചെയ്തു ഫോണ്‍ സൈലന്റ് ആക്കിയിട്ടും രക്ഷയില്ല.. അവളെ നിശബ്ദയാക്കാന്‍ ഒടുവില്‍  ഞാന്‍ പറഞ്ഞു  സംസാരിച്ചാല്‍ കരഞ്ഞു പോകും . അതോടെ എനിക്ക് ഫോണ്‍ ഓഫ്‌ ചെയ്യേണ്ടി വന്നു . അവള്‍ക്കു നൈറ്റ്‌ ഡ്യൂട്ടിയാണ്. അങ്ങനെ  ഒരു രാത്രി എങ്കിലും അവളെന്നെ കുറിച്ച് ചിന്തിച്ചു ഇരിക്കട്ടെ. പെണ്ണ് ഒരുത്തി എന്നെ കുറിച്ച് ചിന്തിച്ചിരിക്കുന്നത് ഒരു രസമല്ലേ.


പിറ്റെദിവസം കാലത്തെ  ഫോണ്‍ ഓണ്‍ ചെയുമ്പോ   രാത്രി അവള്‍ പലകുറി  അയച്ച സന്ദേശങ്ങള്‍ കണ്ടു. കാള്‍  എടുക്കാത്തത്തിന്റെ പരിഭവമായിരുന്നു മുഴുവനും. അപ്പോഴേക്കും  അവളുടെ കാള്‍  എത്തി കഴിഞ്ഞു.. ഞാനാ പ്രയണകഥ പറയാതെ അവള്‍ എന്നെ വിടുകയില്ല അതും ആദ്യം മുതല്‍ വിസ്തരിച്ചു പറയുകയും വേണം ..കൈയില്‍ ഒരു തിരകഥയുമില്ലഞ്ഞിട്ടും   ഞാന്‍ കഥ തുടര്‍ന്നു , ആര്‍ക്കും ഒരു കഥ പറയാനുണ്ടാകുമല്ലോ; സ്വന്തം പ്രണയ കഥ  !!


''ഞാനന്ന് പ്ലസ്‌ടുവിനു പഠിക്കുകയായിരുന്നു ടുട്ടോറിയല്‍ കോളേജില്‍ വച്ചായിരുന്നു അവളെ ആദ്യം കണ്ടത്. മെലിഞ്ഞ ശരീരം,  വെളുത്ത നിറം , നീണ്ട തലമുടി , മനോഹരമായ പുഞ്ചിരി , നിഷ്കളങ്കത തുളുമ്പി നില്‍ക്കുന്നമുഖം.കണ്ട നാള്‍ മുതല്‍ എന്റെ ഹൃദയം അവളെ ചുറ്റാന്‍ തുടങ്ങി തക്കം കിട്ടുമ്പോഴൊക്കെ വെറുതെ നോക്കിയിരിക്കും. എന്നും എപ്പോഴും അങ്ങനെ നോക്കിയിരിക്കാനാണ് എന്റെ മോഹം.


അവള്‍ ടുട്ടോറിയല്‍ കോളേജിലെ കണക്ക് സാറിന്റെ അടുക്കല്‍ സ്പെഷ്യല്‍ ടുഷന്  പോകുന്ന  രഹസ്യം  അറിഞ്ഞ നാള്‍മുതല്‍ കണക്കില്‍  അത്ര മോശം അല്ലാതിരുന്നിട്ടും സാറിനെ മണിയടിച്ചു  ഞാനും കൂടി. കാലത്തെ ഒന്ന് കാണാം അടുത്തോന്നിരിക്കാം ഇടക്കു വല്ലതും മിണ്ടാനായാല്‍ ജീവിതം ധന്യം. ഒരു  കൊച്ചു സ്വാര്‍ത്ഥത.; അതില്‍ കുറെ മോഹങ്ങള്‍ !! 


ഞങ്ങള്‍ ഏഴു ബോയ്സും രണ്ടു ഗേള്‍സുമായിരുന്നു  ക്ലാസ്സില്‍ .പെണ്‍കുട്ടികള്‍ മിടുക്കികള്‍ ഞങ്ങളില്‍ നാല് പേര്‍ക്ക് കണക്ക്  അത്ര വശമല്ല ; അതുകൊണ്ട് സാറിന്റെ  കറുത്ത കരങ്ങളും നീണ്ട കണ്ണുകളും സാധാ അവന്മാരുടെ നേരെയാണ്. ഒരു ചെറിയ മുറിയില്‍  എല്‍ ഷേപ്പില്‍ ആണ് ഞങ്ങള്‍ ഇരിക്കുക. എല്ലിന്റെ കോണില്‍ ഞാനും മുന്നില്‍ വശം  ചേര്‍ന്ന് അവളും.  സാര്‍   ബോര്‍ഡില്‍ എഴുതിയാണ് പഠിപ്പിക്കുക, പുസ്തകം മടിയില്‍ വച്ചാണ് ഞങ്ങള്‍ അതൊകെ എഴുതി എടുക്കുന്നതും  .  


അങ്ങനെ ആ ദിവസം ക്ലാസ്സ്‌ നടക്കുന്നതിനിടയില്‍  യാദ്രിശ്ചികമായാണ്   ഞാനത് കണ്ടത്. എന്റെ പ്രണയിനിയുടെ ബൌസിന്റെ രണ്ടു ഹുക്ക് ഇളക്കി കിടക്കുന്നു കുനിഞ്ഞിരിന്നു എഴുതികൊണ്ടിരിക്കുന്നതിനാല്‍ ആവാം അവള്‍ അത് അറിഞ്ഞമട്ടില്ല.  സാര്‍ ഗംഭീരമായ  ക്ലാസ്സ്‌ എടുക്കയുമാണ് .  ഞാനാകെ സംഭ്രമത്തിലായി. ഒന്ന് പാളി നോക്കിയാല്‍  വലതും കണ്ടേക്കാം . പക്ഷെ ഞാന്‍ അങ്ങനെ കാണേണ്ടവനാണോ, മറ്റാരും ഒന്നും അറിയരുതെന്നായിരുന്നു എന്റെ ചിന്ത.എങ്ങനെയും അവളെ രക്ഷിക്കണം.ഞാനപ്പോയെന്തു പറഞ്ഞാലും ചെയ്താലും അതെല്ലാരുമാറിയും  കാട്ടുതീപോലെ കഥകള്‍ പടരുക്കയും  ചെയും  തുടര്‍ന്നുള്ള  എന്റെ ചിന്തയില്‍  വിരിഞ്ഞത് സാറിനോട് കാര്യം പറയുകയെന്നതാണ് അല്ലെ പിന്നെ സൌകര്യം പോലെ ഞാന്‍ തെറ്റുകാരനാകും .  സാറിന്  കടലാസ്സില്‍ ഒരു കുറുപ്പ് എഴുതി ചാടി എഴുന്നേറ്റു  കൈയിലേക്കു  വച്ചു കൊടുത്തു." സാര്‍ __ ബൌസിലെ ഹുക്ക് ഇളകി കിടക്കുകയാണ് അവള്‍ അറിഞ്ഞിട്ടില്ല ". എന്താ സംഭാവിക്കുന്നെ എന്ന മട്ടില്‍ എല്ലാരുമെന്നെ നോക്കി. സാര്‍ കുറുപ്പു വായിച്ചു  ബോയ്സ് എല്ലാരും ഉടന്‍ പുറത്ത് ഇറങ്ങാന്‍ ഉത്തരവായി . എല്ലാരും ആശങ്കയോടെ ഇറങ്ങി . ശേഷം സാറും   ഇറങ്ങി  വീട്ടിനുള്ളിലേക്ക്. പോയി.. സഹപാഠികള്‍ എത്ര ചോദിച്ചിട്ടും ഞാനാ സത്യം പറഞ്ഞില്ല. തമാശയായി ഇടക്കു പറഞ്ഞു  അതൊരു  പ്രണയലേഖനം ആയിരുന്നു . സാര്‍ പേടിച്ചു പോയത് കണ്ടില്ലേടാ പിള്ളാരെ.. അതിനിടയില്‍ അവള്‍ക്കു എല്ലാം മനസ്സിലായി '' 


ഇത്രയും പറഞ്ഞത് സത്യം പക്ഷെ  അവള്‍ക്ക് എന്നോട്   ഒരു പ്രണയവും വന്നില്ല  എന്റെ ഒടുങ്ങാത്ത പ്രണയം ഞാനവളോട് പറഞ്ഞുമില്ല . പ്രണയമെന്നാല്‍ അന്നും ഇന്നും എന്റെ മനസ്സില്‍ അവള്മാത്രമാണ്  ഒരു കുളിര്‍മയായി മനസ്സില്‍  അവളുടെ മുഖം പതിച്ചു കിടപ്പുണ്ട്   .


അങ്ങനെ എന്റെ  പ്രണയം   അവള്‍  അറിഞ്ഞു  എന്റെ  പ്രണയകാലത്തേ കുറിച്ചും ഞാന്മാത്രം കണ്ട സ്വപ്നങ്ങളെ  കുറിച്ചും  അവളോട്‌  ഞാന്‍   വികാരധീതനനായി... 
  
''മോഡല്‍ പരീക്ഷക്കാലം. രാത്രി  ഉറങ്ങാതെ ഇരുന്നു പഠിച്ച ക്ഷീണവുമായാണ്  അതിരാവിലെ ടുഷനു പോയത്. വഴിക്ക്  രണ്ടു കൂട്ടുകാരെ കണ്ടപ്പോ സന്തോഷത്തോടെ സംസാരിച്ചു് നടന്നു. അതില്‍  ഒരാള്‍ സൈക്കിളില്‍ ആയിരുന്നു. സൈക്കിള്‍ കണ്ടപ്പോ ഒരു പൂതി ;  കുറെ കാലമായില്ലേ ഒരു റൌണ്ട്  ആയാലോയെന്നു. അവന്റെ കൈയില്‍ നിന്നും സൈക്കിള്‍ വാങ്ങി    ചവിട്ടാനാഞ്ഞപ്പോ  ദാ പിടിച്ചോ എന്ന മട്ടില്‍  ഞാനും സൈക്കിളും കൂടെ മറിഞ്ഞു വീഴാന്‍ പോയി.  കൂടെ നില്ക്കുന്ന വെഹിളി  ചെക്കന്‍  ഇതു കണ്ടു  കളിയാക്കി. ഞാന്‍ ഉണ്ടോ വിടുന്നു. ഞാനാരെന്നു കാണിച്ചു തരാമെടാ എന്ന മട്ടില്‍ ചാടി കയറി മെയിന്‍ റോഡില്‍ ചില അഭ്യാസങ്ങള്‍ നടത്തി.ശേഷം  സാറിന്റെ വീട്ടിലേക്കുള്ള ഇടറോഡിലേക്ക്തിരിഞ്ഞു  സാമാന്യം നല്ല വേഗത്തില്‍ പോരാത്തതിന് റോഡ്‌ നല്ല കണ്ണാടി പോലെ കിടക്കുന്നു കൂടെ ഇറക്കവും  അതിവേഗം സൈക്കിള്‍  കുതിച്ചു. വലത്തോട്ട് തിരിഞ്ഞു ഒരു ചെറിയ ഇടറോഡ് കയറിയാലേ സാറിന്റെ വീട്ടിലേക്കു പോകാന്‍ ആവു നേരെ ചെന്നാല്‍ ഒരു കുഴിയാണ്. വളവു തിരിക്കാന്‍ ഞാന്‍ ശ്രമിച്ചു പക്ഷെ സൈക്കിള്‍പകുതിയേ  തിരിഞ്ഞുള്ളൂ സൈക്കിള്‍ അടുത്തവീട്ടിന്റെ ഗേറ്റിനെ ലക്ഷ്യമാക്കി പാഞ്ഞുപോകുന്നതുമാത്രം അവ്യക്തമായ ഒരു ഓര്‍മ്മ. ഞാന്‍  വലിയ ശബ്ദത്തോടെ  ഗേറ്റ് പൊളിച്ച് കാര്‍ ഷെഡില്‍ ക്രഷ് ലാന്‍ഡ്‌ ചെയ്തു ബോധരഹിതനായി.. വലിയ ശബ്ദം കേട്ടു നാട്ടുകാര്‍ ഓടികൂടി അല്ലെ പുറത്തേക്കിറങ്ങി ഓടി. (കേരളത്തില്‍ തുടരെ ഭൂമികുലുക്കം നടന്നുവരുന്ന സമയം  അതാവും ശബ്ധമെന്നു പലരും കരുതിയെന്നു പിന്നെ കേട്ടൂ).. ആ പരികൊക്കെ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും അവളെന്നെ  ഉപേക്ഷിച്ചു കഴിഞ്ഞെന്ന    സത്യം ഹൃദയവേദനയോടെ ഞാന്മനസിലാക്കി. അന്നുമുതല്‍ ഓരോ ആള്‍കൂട്ടത്തിലും അവളെയും  തേടി  അലയുകയാണ് ഞാന്‍. ''


അങ്ങനെ   നിരാശാകാമുക പരിവേഷത്തോടെ  അവളുടെ ഹൃദയത്തിലേക് ഞാന്‍  പറന്നിറങ്ങി  ഇനിയുള്ള ജീവിതത്തിലും ഞാന്‍ അവളെയും കാത്തു ക്രോണിക് ബാച്ചിലറായി കഴിയുമെന്നു കൂടെ   അറിഞ്ഞപ്പോ അവള്‍ക്കെന്നോട് വല്ലാത്ത  ആരാധനയായി.. ഹോ എന്തൊരു സ്നേഹം !! അല്ലേ  ഇക്കാലത്ത് ഒരു പെണ്ണിനെ ആരിങ്ങനെ സ്നേഹിക്കും എന്നായി..!! ശേഷം അതൊരു നല്ല സൌഹൃദമായി വളര്‍ന്നു . ആലപ്പുഴയില്‍ ജോലി കിട്ടി അവള്‍ അവിടെ ഹോസ്റ്റലില്‍ താമസമാക്കുമ്പോള്‍ ഞാനവളുടെയും ഹോസ്റല്‍ നിവാസികളുടെയും  ജീവിതത്തിന്റെ ഭാഗമായീ    വളരെ വേഗം മാറുകയായിരുന്നു.     


ജീവിതത്തിലെ പ്രതിസന്ധികളിലും   പ്രയാസങ്ങളിലും  ഞാന്‍ അവള്‍ക്കൊരത്താണിയായി. കാഴ്ച്ചകള്‍ക്കപ്പുറം നിന്ന് ഞാന്‍ അവളെ ഒരു പാട് സഹായിച്ചിട്ടുണ്ട്..മൂന്ന് വര്‍ഷത്തോളം സൌഹൃതം തുടര്‍ന്നു. ഒരിക്കല്‍ പോലും സൌഹൃത്തത്തിനപ്പുറത്തേക്കു കടക്കുകയോ  തമ്മില്‍ കാണാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല; ഞാന്‍ ഒഴിഞ്ഞു മാറിയത്തിന്റെ പേരിലവള്‍ പലകുറി  വഴക്കിട്ടു പിണങ്ങിയിട്ടുണ്ട്. വിവാഹാലോചന വന്നുമുറുക്കുമ്പോള്‍ അതിനു  വഴങ്ങാതെ. ഞാന്‍ കെട്ടിയേ തീരുവേന്നവള്‍ ഒരുക്കല്‍ വാശി പിടിച്ചു. നിര്‍ബന്ധിച്ചും ഉപദേശിച്ചും വഴക്കിട്ടു പിണങ്ങിയുമോക്കെയാണ് അവളെ ഒരു വിധം വിവാഹത്തിനു സമ്മതിപ്പിച്ചുത്. വിവാഹത്തിനു ഒരാഴ്ച മുമ്പുവരെ എന്നെ വിളിച്ചിരിന്നു . വിവാഹം കഴിഞ്ഞാലും ഒരിക്കലും മറക്കില്ലന്നും സമയം പോലെ   വിളിക്കുമെന്നും  അരുതെന്ന് ഞാന്‍ വിലക്കിയിട്ടും അവള്‍ സത്യം ചെയ്യുമായിരുന്നു.. വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു പക്ഷെ അവള്‍ എന്നെയോ ഞാനവളെയോ വിളിക്കാന്‍ ശ്രമിച്ചിട്ടേയില്ല !! എല്ലാം വെറും ഓര്‍മ്മകളായി മനസില്‍ അവശേഷിക്കുന്നു.

കൈയെത്തും ദൂരത്തിരുന്ന എന്റെ  പ്രണയിനിയും കൈയെത്താദൂരത്തിരിന്ന   എന്റെ കൂട്ടുകാരിയും ഇപ്പോ നല്ല വീട്ടമ്മമാരായി   സുഖമായി കഴിയുന്നുണ്ടാക്കും.  അവര്‍ക്ക്‌ നന്മകള്‍ നേരുന്നതിനോപ്പം ഞാനീ പോസ്റ്റ്‌ അവര്‍ക്ക് ചുമ്മാ  ഡെഡിക്കേറ്റ് ചെയുന്നു......


ഓര്‍ക്കാന്‍  മറന്നത് : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരേ മൊബൈല്‍ നമ്പരില്‍ നിന്നും ഒരു പെണ്‍കുട്ടി സ്ഥിരമായി വിളിക്കുന്നു. ആളു മാറിപോകുന്നു എന്നാണു ഭാവം.പക്ഷെ ഓരോ ദിവസംഒരേ ആള്‍ക്ക് ഒരേ നമ്പരിലേക്ക് അങ്ങനെ വിളിക്കാന്‍ ആകുമോ ?. നമ്പര്‍ അനോണിമസ് ലൌവര്‍ എന്ന് സേവ് ചെയ്തു വച്ചിട്ടുണ്ടെകിലും, എന്റെ ചോദ്യത്തിനൊന്നും അവള്‍ കാത്തു നില്‍ക്കുനില്ല. ഇനി ഇവള്‍ ആരാകുമോ ആവോ !! (ഞാന്‍ പതിവുപോലെ തിരിച്ചു വിളിച്ചിട്ടില്ല, കാത്തിരിക്കുന്നു അവളുടെ അടുത്ത വിളികേള്‍ക്കാന്‍) 


അവളുടെ പ്രണയം എന്ന കവിതയില്‍ കമന്റ്‌ ചെയ്ത സുഹൃത്തുകള്‍ക്ക് നന്ദി. അവരായിരുന്നു  പ്രണയാനുഭവങ്ങള്‍  പകര്‍ത്താന്‍  എന്നെ  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നത് . നിറം ചേര്‍ക്കാതെ എന്റെ പ്രണയ സ്മരണകള്‍ ഞാനിതാ നിങ്ങള്‍ക്കു വിടുന്നു നിങ്ങള്‍ തീരുമാനിക്കു; ഞാന്‍ പുണ്യവാളന്‍ ആണോ ?

33 comments:

 1. നന്നായി..വിശ്വസിക്കാൻ പാടുള്ള ഒരു സീക്വൻസ്....ചിലപ്പൊ ജീവിതം കഥയെക്കൾ കാല്പനികമാകും അല്ലേ ?

  ReplyDelete
 2. പഥികന്‍ :ശരിയാണ് ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയും ഇതിലെ ഓരോ വാക്കും നിറം ചേര്‍ക്കാത്ത സത്യങ്ങളാണെന്നു മാത്രമേ എനിക്ക് പറയാനാവു ,പിന്നെയുള്ളതെല്ലാം അവരവരുടെ വിശ്വാസം പോലെ...കമെന്റ്റ് ചെയ്തതില്‍ സന്തോഷം; നന്ദി ..

  ReplyDelete
 3. "പ്രണയം അന്നും ഇന്നും"
  എഴുത്ത് ഇഷ്ട്ടമായി.... അവളെ ഇപ്പോഴും ഓര്‍ക്കുന്നു അല്ലെ!.
  മനസ്സില്‍ ഇപ്പോഴും ബാക്കി നില്ക്കുന്നുണ്ടോ??? ലവ്??

  ReplyDelete
 4. ശിഖണ്ടി : തീര്‍ച്ചയായും ,അവള്‍ ഒരു ഓര്‍മ്മയായി മനസ്സില്‍ പതിഞ്ഞു കിടക്കുയാണ്, പ്രണയം അവസാനിക്കുനെയില്ല

  എഴുതി ഇഷ്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം നന്ദി !!

  ReplyDelete
 5. kurachu koodi srathichirunnenkil akshara thettu ozhivaakkaamaayirunnu.

  ReplyDelete
 6. Kollaam. Oru final touch without ákshara thettukal'aavaamayirunnu.

  ReplyDelete
 7. സമ്മതിച്ചുട്ടോ പുണ്യവാളന്‍ തന്നെ ! :)

  ReplyDelete
 8. നല്ല ഒഴുക്കുള്ള എഴുത്ത്. ഇഷ്ടപ്പെട്ടു.

  ReplyDelete
 9. പ്രവഹിനി ആന്‍ഡ്‌ ഡോക്ടര്‍ പ്രേമേട്ടന്‍ : ശ്രമിക്കാം!! ഇതു തന്നെയാണ് ഞാന്‍ കുറെയായി പറയുന്നത് അല്ലെ ശ്രമിക്കാം

  ലിപി ചേച്ചി :ഹ ഹ ഞാന്‍ ഒരു കൊച്ചു പുണ്യവാളന്‍ തന്നെയല്ലേ

  ദാസന്‍ ഉണ്ണി ചേട്ടാ : സന്തോഷം ; എല്ലാവര്ക്കും നന്ദി

  ReplyDelete
 10. sramikkaam ennu paranjaal pora. eni thettu vannaal njan ninne thalli kollum. samshayamulla vaakkukal aarodenkilum chodhikkanam. dr. rodu chodhikkamallo.

  ReplyDelete
 11. പ്രവാഹമേ : എന്റെ പോന്നു ചേച്ചി എനിക്ക് ഒറ്റ സംശയമേ ഉള്ളൂ വാക്കിങ്ങോട്ടു ചൂണ്ടിതന്നാമതി ഞാന്‍ അങ്ങോട്ട്‌ കേറി ശരിയാക്കി കൊള്ളാം. എന്റെ കണ്ണില്‍ അതൊന്നും പിടിക്കുന്നില്ല സത്യം

  ReplyDelete
 12. എഴുത്തു ഇഷ്ടായി ..എവിടെയൊക്കെയോ നീറുന്നു ... ആശംസകള്‍..ഇനിയും വരാം .

  ReplyDelete
 13. പുണ്യാളാ എഴുത്ത് നന്നായി ..ഒരു ബഷീര്‍ ടച്ച്‌ വന്നിട്ടുണ്ട് ..കാണിച്ചത്‌ കൊള്ളരുതായ്മ ആണേലും തല്ക്കാലം നമുക്കങ്ങു ക്ഷമിക്കാം ..ഒരു പെണ്ണിനെ വളയ്കാന്‍ മറ്റൊരു പെണ്ണിനെ കൊണ്ട് വന്ന ശൈലി കൊള്ളാം..പക്ഷെ ഒരു പാടു കൊള്ളാനും സാധ്യത ഉണ്ട് ..എന്തയാലും ഈ കഥ വായിപ്പിച്ചു ബ്ലോഗില്‍ ഒരെണ്ണത്തിനെ കറക്കാനാണ് പുണ്യാളന്റെ പുറപ്പാടു ..പെങ്ങമാരെ വീഴല്ലേ .....

  ReplyDelete
 14. വളരെ ഹൃദ്യമായി തോന്നി.ജീവിതത്തിലെ സംഭവങ്ങള്‍ കുറിക്കുമ്പോള്‍ അത് ഹൃദയത്തില്‍ നിന്ന് ഒഴുകി വരുന്നതാകും .ആ ഒഴുക്ക് ഇതില്‍ ഉടനീളം കാണാം.മറയില്ലാതെ എഴുതാന്‍ കഴിയുന്ന എഴുത്തുകാര്‍ വളരെ കുറവാണ്.ആത്മ കഥകള്‍ പലതും എഴുതുമ്പോഴും പല നുണകളും മിക്കപ്പോഴും വന്നു ചേരാറുണ്ട്.അങ്ങനെ വരാത്ത ഒരുപിടി നല്ല ആത്മ കഥകള്‍ നമുക്കുണ്ട്.അതില്‍ ഒന്നാണ് എന്‍.എന്‍.പിള്ളയുടെ "ഞാന്‍".വളരെ നല്ല ഒരു വായന നല്‍കിയ പുണ്യവാളന് നന്ദി.

  NB:ഒടുവിലത്തെ ചോദ്യം ശരിക്കും ചിരിപ്പിച്ചു...
  ഞാന്‍ പുണ്യവാളന്‍ ആണോ ...? ആണോ?ഹ ഹ ഹ

  ReplyDelete
 15. സതീശന്‍ ചേട്ടാ : എഴുത്തു ഇഷ്ടമായി എന്നറിഞ്ഞതിലും അതിന്റെ ഭാഷ തന്കളിലേക്ക് അഴ്നിറങ്ങി എന്നറിഞ്ഞതിലും ഞാനേറെ സന്തോഷവാനാണ് ,വീണ്ടും വരണം

  അനീഷ്‌ ചേട്ടാ: സന്തോഷം , ബഷീറിനെ കൃതികള്‍ ആണ് പാഠപുസ്തങ്ങളിലൂടെ കുടുതല്‍ വായിച്ചിട്ടുളത്, ഹ ഹ ഹ ഇപ്പോ ക്ഷമിച്ചില്ലേ, അത് പോലെ അങ്ങനെ ഒരു ഭാഗ്യം വന്നാല്‍ ആരേലും ഈ ചുണ്ടയില്‍ വീണാല്‍ അപ്പോഴും ക്ഷമിക്കണേ..

  കാല്‍പ്പാടുകള്‍ : അന്തോഷം ചേട്ടാ ഹൃദയത്തിലെ മുറുവില്‍ നിന്നും ഒഴുകിയിറങ്ങുകയായിരുന്നു , എഴുതുമ്പോ ഒരു ആശങ്ക ഉണ്ടായിരുന്നു മനസ്സില്‍ നീണ്ടു പോയോ ബോര്‍ ആകുമോ എല്ലാരും എന്നെ വിമര്ഷിക്കുമോ എന്നോകെ ആയിരുന്നു ഭയം പക്ഷെ എല്ലാം എല്ലാര്ക്കും ഇഷ്ടം ആയി എന്നറിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം. നിഭാഗ്യവശാല്‍ ഞാന്‍ എന്നാ ആത്മകഥ വായിക്കാന്‍ ഒരു അവസരം എനിക്ക് ഉണ്ടായില്ല

  അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി വീണ്ടും വരണം ഞാന്‍ കാത്തിരിക്കും. സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

  ReplyDelete
 16. പ്രിയപ്പെട്ട പുണ്യാളന്‍,
  കയ്യിലിരുപ്പു കൊള്ളാലോ..........!
  നേരിന്റെ പ്രണയം മനോഹരമാണ്! ആ അനുഭവം സത്യമാകട്ടെ!
  അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ.
  സസ്നേഹം,
  അനു

  ReplyDelete
 17. പുണ്യവാളനെയും പുലി പിടിച്ചുവോ അതും പുള്ളി പുലി എസ് എം എസ് രൂപത്തില്‍ ഹ ഹ ഹ
  നല്ല രസമുള്ള പോസ്റ്റ്‌

  ReplyDelete
 18. നടന്നതോ നടക്കാനിടയുള്ളതോ എന്നൊക്കെ നോക്കി മാർക്കിടാവുന്നതല്ലല്ലോ കഥകൾ. കഥേലൊട്ട് ചോദ്യവുമില്ല. അതുകൊണ്ട് കഥയെ ഞാനിഷ്ടപ്പെട്ടു. പക്ഷേ ഒഴുക്കു തടയാൻ ചവറു പോലെയുള്ള അക്ഷരത്തെറ്റുകൾ പൊറുക്കാവുന്നതല്ല.അല്ല.
  എനിക്കുമുണ്ടായിരുന്നു ചെറുപ്പത്തിൽ പ്രണയങ്ങൾ. ഒന്നാം ക്ലാസ്സിലെ ടീച്ചറോട് എനിക്ക് പ്രണയം തോന്നി.എനിക്കന്ന് 5 വയസ്സ്. അവർ ചെറുപ്പം. പക്ഷേ ഞാൻ രണ്ടിലേക്ക് പാസ്സായപ്പോഴാണാ സത്യം ഞാനറിഞ്ഞത്: ടീച്ചർ ഒന്നിൽ തന്നെ!!!
  പിന്നെന്താ.......ഞാൻ രണ്ടിലെ ടീച്ചറെ വച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തു.
  പുണ്യവാളനിപ്പോൾ ഒരു സെറ്റപ്പൊക്കെ ആയോ?

  ReplyDelete
 19. അനുപമ , കവിയൂര്‍ ജി അഭിപ്രായത്തില്‍ സന്തോഷം

  വിധു ചേട്ടാ ; താങ്കളുടെ താമസ ആസ്വദിച്ചു , ഓ എന്നാ പറയാനാ ചേട്ടാ ഇപ്പോ പറയത്തക്ക സെറ്റപ്പ് ഒന്നും ആയില്ല പറഞ്ഞില്ലേ അടുത്ത ആളുടെ വിളികാതോര്‍ത്തു ഇരിക്കുവാ ആരായിരിക്കുമോ എന്തോ ......സന്തോഷം

  ReplyDelete
 20. കൊള്ളാം, പുണ്യവാളാ. അച്ചരത്തെറ്റ്..........

  ReplyDelete
 21. പുണ്യാളാ വയസായതു കൊണ്ട് ഞാൻ ഒരു സത്യം പറയാം

  എനിക്കു നാലാം ക്ലാസിൽ പഠിക്കുമ്പോൽ ഒരു കുട്ടിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത് ഒരു ഇത്

  വീട്ടിൽ ചെന്നു ചേച്ചിയോടു പറഞ്ഞു. അവളുടെ കണക്കു പുസ്തകം മേടിക്കണം.

  ചേച്ചിക്കു എന്നെക്കാൾ പ്രായം ഉണ്ടല്ലൊ കാര്യം മനസ്സിലായിക്കാണും

  ആ ഏതായാലും ഒന്നു നടന്നില്ല

  ഒരുകാര്യ്ം ചെയ്യ് ആ കണക്ഷൻ വിട്ട് വേറെ ഒരെണ്ണം എടുക്ക് ഹ ഹ ഹ :)

  ReplyDelete
 22. നന്നായിരിക്കുന്നു!

  ReplyDelete
 23. nannayittundu..... bhavukangal.........

  ReplyDelete
 24. kannil pidikkunnilla enkil kannada vaykku

  ReplyDelete
 25. ബാലു ,എന്റെപുണ്യാള നന്നായിരിക്കുന്നു ഇനിയും അവള്‍ തുടരെ വിളിക്കട്ടെ എന്ന് ആശംശിക്കുന്നു

  ReplyDelete
 26. പുണ്യാള.. സംഭവം രസായിട്ടുണ്ട്... വായനക്കാരനെ സുഖിപ്പിക്കുന്ന തരത്തില്‍ എഴുതി...
  ചില കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഞാനും അങ്ങനെയല്ലേ എന്ന് തോന്നി...
  നിങ്ങള്‍ പറഞ്ഞപോലെ ഒന്ന് രണ്ടു വീട്ടമ്മമാര്‍ക്ക് ഞാനും നേരുന്നു..ആശംസകള്‍... :)

  ReplyDelete
 27. @ മലന്കോട്ടു : ഡോക്ടറെ ക്ഷമിക്കൂ
  @ ഇന്ത്യന്‍ : അതിനെ കുറിച്ച് ചിന്തികേണ്ട സമയം ആയിരിക്കുന്നു അല്ലെ
  @ അരുണ്‍ , @ ജയരാജു @ പ്രവാഹിനി @ ബാലു @ കാദു
  വായ്ച്ചതിലും അഭിപ്രായം പങ്കുവച്ചതിലും സന്തോഷം നന്ദി

  ReplyDelete
 28. രസകരമായി വായിച്ചു ...... ആസ്വദിച്ചു.
  പുണ്യാളന്‍ തന്നെയാകട്ടെ എന്നും

  ReplyDelete
 29. കഥ വായിക്കാൻ നല്ല രസമുണ്ട്...നന്നായിട്ടുണ്ട് പുണ്യവാളൻ ഭായ്...

  ReplyDelete
 30. ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
  നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
  ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
  സന്ദര്‍ശിക്കണം

  ReplyDelete
 31. ninte marana sesham eththappedaanaayirunnuvallo punyalaa ente vidhi.. :(

  ReplyDelete
 32. പുണ്യ വളരെ മനോഹരമായ ഓര്‍മകുറിപ്പുകള്‍.....ഇപ്പോള്‍ മനസ്സിലായി എന്തെ അവരെ ഒഴിവാക്കി എന്ന് .

  ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com