Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, July 18, 2012

പോലീസുകാരനെ തല്ലിയാല്‍


പണ്ട് ഞാന്‍ മഹാ ശുണ്ടിക്കാരന്‍ ആയിരുന്നു , ആരെടാ എന്ന് ചോദിച്ചാല്‍  അത് ഞാനെടാ എന്ന് പറയുന്നവന്‍. തെമ്മാടിത്തരവുമായി ആരു വന്നാലും അത് ഈ പറ പോലീസുകാരന്‍ എന്നല്ല സാക്ഷാല്‍ ഈശ്വരന് ആണേല്‍ പോലും തല്ലാതെ പോകാത്ത  തീവ്ര സ്വഭാവകാരന്‍ .  

അങ്ങനെ ഒരു വെള്ളിയാഴ്ച്ച , വൈകുന്നേരം വീട്ടിലേക്കുള്ള തിരക്കില്‍ ഞാന്‍ ജങ്ഷനിലെ ജന പ്രളയത്തിലൂടെ ഒഴുകി നീങ്ങുമ്പോഴായിരുന്നു അവന്‍ എന്നെ പിന്നില്‍നിന്നും വന്നു കോളറില്‍ തൂക്കി പിടിച്ചത് ...

കുറച്ചായി അവന്‍ എന്നെ പിന്തുടര്‍ന്ന് പുലഭ്യം പറയുന്നു... അവന്റെ യൂണിഫോമിലേതാണ്ട് ചെളി വീണു  പോലും , അപ്പോള്‍ ആ വഴി   ഞാന്‍ കടന്നു പോയതാണ് അവന്‍ കണ്ടെത്തിയ കുറ്റം. ഞാന്‍ അറിഞ്ഞ കാര്യമേ അല്ല ! 

അത് കൊണ്ട് തന്നെയാണ് അവന് പിടിവിടാനുള്ള ഭാവമില്ലാതെ പറു പറുന്നു എന്തൊക്കെയോ പറഞ്ഞു തല്ലാന് ഓങ്ങി നില്ക്കുമ്പോള്‍.എനിക്കന്നു കലശലായ കോപം മേലാകെ പടര്‍ന്നുകയറിയത്  ...!!

പിന്നെ ഞാനൊന്നും നോക്കിയില്ല . പതിവുപോലെ ഇടതു കൈ കൊണ്ട് അവന്റെ ചെകിള നോക്കി പടേന്നു ഒരടി വച്ചു കൊടുത്തു !! ശരിക്കും അവനപ്പോള്‍ ഞെട്ടി , പിടി വിട്ടു കുതറി മാറുമ്പോള്‍ പിടിച്ചു ഒരു തള്ള് കൂടി, പിന്നോട്ടു മലര്‍ന്ന സൌകര്യത്തില്‍ ബോണസായി ഒരു ചവിട്ടും കൊടുത്തു .

അവന്‍ ചെന്നു മലര്‍ന്നു വിണത് റോഡിലെ ചെളി കുണ്ടില്‍ യുണിഫോം അകെ മൊത്തം നാറി, കൂടെ അപമാനവും.

അവന്‍ ഒന്നില്‍ ഒന്നും ഒതുങ്ങാന്‍ പിന്നെ തുനിഞ്ഞില്ല ശേഷം ജങ്ഷനില്‍ ചറ പറയെന്നുള്ള പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു ...

ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ജങ്ഷനാകെ  സ്തംഭിച്ചു , ജനമത്രയും വന്നു ചുറ്റും കൂടി .സംഗതി പന്തിയല്ലെന്നു കണ്ടു അതില്‍ ചില നാട്ടുകാര്‍ വന്നു ഞങ്ങളെ പിടിച്ചു പറിച്ചു രണ്ടാക്കി മാറ്റി .

അപ്പോഴേക്കും എന്റെ വിരല്‍ ഒന്ന് ഒടിഞ്ഞു അവന്റെ പല്ല് ഒന്ന് പോയി ഷര്‍ട്ടൊക്കെ കീറി , മുക്കില്‍ കൂടെയും വായില്‍ കൂടെയ്യും ചോര ഒഴുകി , ദേഹമാസകലം മുറിഞ്ഞു നീരുവന്നു ...

പിടിച്ചു മാറ്റിയ ഒരു മൂപ്പന്‍ ഇടക്ക് വിളിച്ചു പറഞ്ഞ ചീത്തകളൊക്കെ ഇപ്പോഴും എന്റെ ചെവികളില്‍ കിടന്നു മുഴങ്ങുന്നുണ്ട് ....

''കുരുത്തം കെട്ട പിള്ളേര് സ്കൂളുകള് വിട്ടാലും വീടുകളില്‍ പോകുല ! വഴികളില്‍ കിടന്നു അടി ഒണ്ടാക്കാന്‍ നാശങ്ങള് പോയീണ്ട ഇവിടെന്നു  "

sslc പഠനം അവസാന മാസങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അവശതകളോടെ ആണെങ്കിലും സംഭവം വല്യ ഒച്ചപാടുണ്ടാക്കാതെ കടന്നു പോയി . അതിനു ശേഷം ഞങ്ങള്‍ പിന്നെ സംസാരിച്ചിട്ടേയില്ല. തമ്മില്‍ കണ്ടാല്‍ വല്ലാത്ത ഗൌരവം മാത്രം പിന്നെ ഒരു മസ്സില്‍ പിടിത്തം.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു , പലരും പല വഴിക്ക് പിരിഞ്ഞു പോയി. വര്‍ഷങ്ങളും കുറെ കടന്നു.

അന്ന് പിരിഞ്ഞ അവനെ വിണ്ടും കണ്ടുമുട്ടിയത്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അവിചാരിതമായി  .

അവിടെയും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ എന്റെനേര്‍ക്ക് ഊളിയിട്ടുവന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാനൊന്നു പകച്ചു . ഒരു ഗംഭീര പോലീസുകാരന്‍ അതായെന്റെ അടുത്തേക്ക് വരുന്നു . വിളികേട്ടപ്പോള്‍ ഒന്നേ ഉറപ്പുണ്ടായിരുന്നുള്ളു അത്രമേല്‍ അറിയാവുന്ന ആരോ ഒരാള്‍ അല്ലാതെ എന്റെ വട്ടപ്പേരു വിളിക്കാന്‍ ആര്ക്കിത്ര ധൈര്യം . അവന്റെ രൂപവും ഭാവവും അത്രമേല്‍ മാറിപ്പോയിരിക്കുന്നു.

ഓടി വന്നു അവന്‍ എന്നോട് ലവ ലേശം പരിഭവം ഇല്ലാതെ കുറെ സംസാരിച്ചു . വിശേഷമൊക്കെ തിരക്കി ശേഷം  മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അവനോടു ഉറക്കെ പറഞ്ഞു .

''ടാ ചക്കരേ നീ സ്ഥലം പറഞ്ഞത് നന്നായി, നിന്റെ അധികാര പരിധിയിലേക്ക് വഴി തെറ്റിപ്പോലും ഞാന്‍ ഇനി  കടക്കില്ല ? ''

അവനതു കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ജീപ്പിലേക്ക് കയറി സലാം പറഞ്ഞു .

പോലീസ് ജീപ്പ് അവനെയും കൊണ്ട് ദുരേക്ക് നീങ്ങി ...

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു ഒരു കൊച്ചു സന്ദേഹം

എന്തായിരിക്കും ചിരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.....!!  

36 comments:

 1. ഹ..ഹാ..സംഗതികൊള്ളാം..പക്ഷേ അക്ഷരതെറ്റുകള്‍ ആ രസത്തെ കൊല്ലിച്ചുകളഞ്ഞു...

  ReplyDelete
  Replies
  1. ക്ഷമിക്കു ശ്രീയേട്ടാ,

   അശ്രദ്ധയാണ് ഇതൊന്നും ഇല്ലാതെ പുണ്യാളന്റെ പോസ്റ്റ് പൂര്‍ത്തിയാവില്ല , യുദ്ധകാല അടിസ്ഥാനത്തില്‍ എല്ലാം നേരെ ആക്കുന്നതാണ് ...

   Delete
 2. പുറത്തിറങ്ങുമ്പോ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.

  ReplyDelete
 3. ഏതു പുണ്യവാളനും ഒരു ഭൂതകാലമുണ്ട്... അല്ലേ?
  പോലീസുകാരന്റെ ചിരിയില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നിനച്ചിരിക്കാതെ കണ്ട ബാല്യകാല സുഹൃത്തിന്റെ തമാശ കേട്ട ചിരി മാത്രം... ആശംസകള്‍.

  ReplyDelete
  Replies
  1. ഹ ഹ ഹ അതെ ചേട്ടാ , ചിലപ്പോള്‍ അങ്ങനെ ആയിരിക്കും അല്ലെ പക്ഷെങ്കില്‍ ചൂട് വെള്ളത്തില്‍ വീണ പുണ്യാളന്‍ എതു പോലീസുകാരനെ കണ്ടാലും ഒന്ന് പേടിക്കും !

   Delete
 4. വളരെ അവിചാരിതമായാണ് ഇവിടെ എത്തിയത്... പോസ്റ്റുകളെല്ലാം കൊള്ളാട്ടാ...

  ReplyDelete
 5. ഓഹോ..ഉന്നതപോലിസുദ്യോഗസ്ഥനൊക്കെയുണ്ടല്ലെ പരിചയവലയത്തില്‍

  ഇനി സൂക്ഷിക്കാം

  ReplyDelete
 6. നേരാണോ പുണ്യവാളാ..... എങ്കിൽ സ്വൽപ്പം കരുതിക്കോ. പോലീസുകാരൻ ചിരിച്ചിട്ടുണ്ടെങ്കിൽ അതു കൊലച്ചിരിയാണ്. സംശയമില്ല. അധികാരപരിധി വിട്ടു പോവുന്നതാണ് ആരോഗ്യത്തിനു നല്ലത്...

  ReplyDelete
 7. ഹ ഹ ബെഞ്ചി ചേട്ടന്‍ പറഞ്ഞത് എനിക്കിഷ്ടായി ...ഏതു പുണ്യാളനും ....ഹി ഹി ....ഇനിയിപ്പോ വല്ല കേസും വന്ന വിളിക്കാലോ അല്ലെ

  ReplyDelete
 8. പണി കിട്ടാനുള്ള ചാൻസുണ്ടല്ലോ...

  എഴുത്ത് നന്നായ്... പക്ഷേ ജീപ്പിയിൽ പോലുള്ള അക്ഷരതെറ്റ് തിരുത്തുമല്ലോ

  ReplyDelete
 9. ഒരു കരുതല്‍ നന്നുതന്നെ!അക്ഷരപ്പിശാചിനെ ഓടിച്ചുവിടൂ.

  ReplyDelete
 10. പോലീസുകാരോട് കളിക്കുന്നത് അത്ര നന്നല്ല ..

  ReplyDelete
 11. എന്റെ പുണ്യാ ...
  ലവനെ വിടാതെ പിടിച്ചോ ..ഈ സ്വഭാവം വെച്ചു പോവാണേല്‍ അവനെ പോലെ ഒരു ഫ്രണ്ട് നല്ലതാ
  ഇഷ്ടമായീ...

  ReplyDelete
 12. ഡാ, ഒന്ന് കരുതിയിരുന്നോ. തല്ലു കിട്ടും മോനെ സൂക്ഷിച്ചോ.

  പോസ്റ്റിലെ മര്‍മ്മം പോകാതെ നോക്കിക്കോ.
  എന്ന്വെച്ചാ വാക്കുകള്‍ തെറ്റാതെ ടൈപ്പ് ചെയ്യണമെന്ന്.
  ആശംസകള്‍

  ReplyDelete
 13. നന്നായി
  ആശംസകള്‍

  ReplyDelete
 14. അവന്‍ സന്തോഷം കൊണ്ട് ചിരിച്ചതാ മാഷേ,നിങ്ങള് പേടിക്കേണ്ട.

  എഴുത്തൊക്കെ ഇഷ്ട്ടായി..!
  വായിച്ചു കഴിഞ്ഞപ്പൊ അക്ഷരത്തെറ്റിന്റെ സംസ്ഥാന സമ്മേളനം കൂടിയ പ്രതീതി..!!
  വൈകരുത്, വേഗം എഡിറ്റ് ചെയ്തു ശരിയാക്കൂ..

  ആശംസകളോടെ..പുലരി

  ReplyDelete
  Replies
  1. ആഹാ ചില വള്ളിയും പുള്ളിയും വിട്ടു പോയാല്‍ ഉണ്ടായെക്കാവുന്ന അടിയന്തിരാവസ്ഥ ഇപ്പോ മനസിലായി ...

   Delete
 15. നന്നായിട്ടുണ്ട്. ചിരിച്ചു കൊണ്ടു പറഞ്ഞതു എന്‍റെ അതിര്‍ത്തിയിലേക്കു വാ ഞാന്‍ വച്ചിട്ടുണ്ട് എന്നാകും . സൂക്ഷിച്ചോ.

  ReplyDelete
 16. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കൂട്ടുകാരാ, എക്സ്ട്രാ ഡീസന്റായിത്തന്നെ നടന്നോ.
  പരിചയമുള്ള പോലീസ് നാലിടി കൂടുതൽ തരുംന്നാ കേൾവി!

  ReplyDelete
 17. പണ്ട് മാധവന്‍ മീശപിരിച്ച പോലാ ഈ പോലീസുകാരന്‍ ചിരിചാലെന്നാരോ പറയിന കേട്ടു..... എന്തായാലും കവലേല് ചെല്ലുമ്പോ ഇത് പോലെ വീമ്പിളക്കാന്‍ നിക്കണ്ട .. ഞാന്‍ പോലീസ് കാരനെ തല്ലിയിട്ടുന്ടെന്നു.. ആചിരി കൊലചിരിയാകും :D

  ReplyDelete
 18. സിനിമക്കാര്‍ അറിഞ്ഞാല്‍ സ്റ്റണ്ട് സീനില്‍ അഭിനയിക്കാന്‍ വിളിക്കും. എന്നാലും എഴുത്ത് നിര്‍ത്തരുത്.

  ReplyDelete
 19. നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
 20. രസകരമായ കുറിപ്പ്........സസ്നേഹം

  ReplyDelete
 21. നിയ്ക്കും ഇഷ്ടായി ട്ടൊ ഈ ഓർമ്മക്കുറിപ്പ്...!
  പോലീസുകാർ ബ്ലോഗ് വായിയ്ക്കാറുണ്ടോ ...എന്തോ....അല്ലെ,പുണ്ണ്യ്യാളാ... :)

  ReplyDelete
 22. ആദ്യ വായിച്ച് വന്നപ്പൊള്‍
  ഞാന്‍ കരുതി പൂശിയത് പോലീസിനേ ആണെന്ന് ..
  യൂണിഫൊര്‍മിന്റെ കാര്യമൊക്കെ ...
  എന്തായാലും കരുതി ഇരുന്നോ ...
  പൊലീസ്കാരന്‍ മൂര്‍ഖന്‍ പാമ്പാണ്...:)
  നീ വരണ്ട നിന്നേ ഞാന്‍ എത്തിച്ചോളാം എന്നുമാകാം ആ ചിരി :)
  ഒരു മന്ത്രിയേ കൈയ്യില്‍ വച്ചൊളു ഒന്നു ചുറ്റിക്കാം ..കേട്ടൊ
  ഇഷ്ടമായേട്ടൊ ... സ്നേഹപൂര്‍വം

  ReplyDelete
 23. ഒന്നുമുണ്ടാവില്ല ആ ചിരിയില്‍, കുറേക്കാലം കഴിഞ്ഞു കൂട്ടുകാരനെ കണ്ടതിലുള്ള സന്തോഷം മാത്രമാവും. എന്തിനാ വെറുതെ പാവം പൊലീസുകാരെ സംശയിക്കുന്നതു്.

  ReplyDelete
 24. അമ്പടാ ! കൂട്ടുകാരന്‍ പോലീസുകാരനാ, അപ്പൊ കൂട്ടുകാരെ, ഇനി പുണ്യവാളനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ.. :)

  ReplyDelete
 25. ഹ..ഹ..ഹ..
  രസകരം..
  പാവം പോലീസ്...

  ReplyDelete
 26. പഴയതൊക്കെ നീയിപ്പോലും ഒര്കുന്നുവോ?എന്നാകും ആ ചിരിയുടെ അര്‍ത്ഥം.രസകരമായ പോസ്റ്റ്‌ പുണ്യാളാ ...ഇഷ്ടായി...

  ReplyDelete
 27. പോലീസുകരനല്ലേ.....
  %*&^ളീ......നിന്നെ ഞാന്‍ എടുത്തോളാം എന്നല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. :)

  ReplyDelete
 28. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

  ReplyDelete
 29. ഈ പുണ്യാളന്‍ എന്നെങ്ങനെ പേര് കിട്ടി. ന്യായമായ സംശയം അല്ലെ..

  പരിചയം ഉള്ള പോലീസുകാരന്‍ രണ്ടെണ്ണം കൂതുതല്‍ തരും എന്നാ കേട്ട് കേള്‍വി. ജാഗ്രതെ..

  ReplyDelete
 30. ഉം ..സംഗതി കസറി .
  പുണ്യാളന്‍ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യല്യ ..കൂട്ടുകാരനായിട്ടും രക്ഷ ഇല്യ ..പോലീസ് പോലീസ് തന്നെ ,, കരുതിയിരുന്നോ

  ReplyDelete
 31. ശരിക്കും എന്തായിരിക്കും ആ മനസ്സില്‍ ?

  ReplyDelete
 32. കലക്കി മച്ചാ..!
  ചെറുപ്പത്തിലെ അടിപിടി...ഹോ അതൊരു രസം തന്നെ, ഈ മസാലദോശ കയിക്കണ പോലെ !!
  വെറുപ്പിക്കാതെ വായിപ്പിച്ചു
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 33. ഒരു പണി മണക്കുന്നുണ്ട് ട്ടോ ...ആശംസകള്‍

  ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com