എത്രനേരമായി മൌനമേ
നാം സല്ലപിക്കുനീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍ നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി
നേരമിതേറെയായ് , രാവില്‍
നേര്ത്തമൂടല്‍ മഞ്ഞും പരന്നു
നേരിന്റെ പള്ളകീറി ചുവക്കാന്‍
നേരമേറെയില്ലയിനി ബാക്കി
അജ്ഞാതനല്ല ഞാന്‍ നിനക്കെന്നും
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ
അറിയാത്ത ഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്ത്തുന്നു , ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റുന്നു
നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍ മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍ക്കി നീ പോകു
ഇനിയും ഈ രാവിലെന്നെ തനിച്ചാക്കി
വൈശാഖമാസപൂനിലാവ് കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു !!
manasinte pratiphalanagal mattullavarumarumayi pankidunatinulla kalahrudayame,ninaku stuti.
ReplyDeleteനല്ല വരികള്‍.. താളാത്മകമായ അവതരണം.. വിഷയം പുതുമയേകുന്നില്ലെങ്കിലും ഈ ശൈലി ഒരുപാടിഷ്ടായി..
ReplyDeleteഇലഞ്ഞിപൂമണംതുവും വാക്കുകള്‍ ഞാന്‍ ഹൃദയത്തിലെറ്റുവാങ്ങുന്നു .!!
ReplyDeleteമന്ജാടിക്ക് നന്ദി നിങ്ങളുടെ വാക്കുകള്‍ രസമുള്ളതാന്‍
ഈ വഴി വന്നതും പറയാതെ പൊയതുമായ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി
എന്റെ മൌനാനുവാദം എന്ന കവിത വായിക്കുകയും കമ്മന്റ് ഇടുകയും ചെയ്ത നല്ലവരായ വായനകാരെ ഒരു വാക്ക് ....
ReplyDeleteഈ കവിതയില്‍ ചില വരികള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചതു ഇപ്പോ ഞാന്‍ കാണുന്നു തെറ്റ് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസിലാക്കുനില്ല എന്റെ അശ്രദ്ധ തന്നെ ആവാം എന്ന് കരുത്തുന്നു അതുകൊട്നു തെറ്റായി ഈ പോസ്റ്റ് ഇവിടെ ഇട്ടതിനെ കുറിച്ച് ഓര്‍ത്തു ഞാന്‍ സ്വയം ലജ്ജിക്കുയും ഒരു തെറ്റ് വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതിനു ക്ഷമചോദിക്കുകയും ചെയ്യുന്നു ....
നീതാ : ഞാന്‍ junctionkerala.com ആഡ് ചെയ്തു നല്ല പ്രതികരണവും ഉണ്ടായി ഈ മാര്‍ഗം എന്നിക്ക് പറഞ്ഞു തന്നതില്‍ വൈകിയണേലും ഞാന്‍ നന്ദി പറയുന്നു
നല്ല ആശയം. നല്ല രീതി. പക്ഷെ അത് വായനക്കാരില്‍ ഉദ്ദേശിച്ച വിധം എത്തണം
ReplyDeleteഎങ്കില്‍ ഒരു അഴിച്ചുപണി - ഒരു ചെറിയ തോതില്‍ എങ്കിലും - വേണം എന്നാണു ആത്മാര്‍ഥമായി എനിക്ക് തോന്നിയത്. ഭാവുകങ്ങള്‍.
ഡോക്ടര്‍ സാറിന്റെ അഭിപ്രായം എന്നെ ഗൌരവമായി ചിന്തിപ്പിച്ചു കുടുതല്‍ മാറ്റങ്ങള്‍ വരും നാളൂക്കളില്‍ വരുത്താന്‍ ശ്രമിക്കാം നന്ദി
ReplyDeleteനല്ല കവിത, കവിയൂര്‍ മാഷ് ചൊല്ലിയതും കേട്ടു. ഇഷ്ടായിട്ടോ ...
ReplyDelete