വരവും കാതോര്‍ത്ത്
സ്വര്‍ഗ്ഗീയ നാഥന് വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു
കാതോര്‍ത്തു പാവന പദനിസ്വനം
കാഴ്ച്ചയ്ക്കായ് മിഴികള്‍ കൊതിച്ചു
സ്വര്‍ഗ്ഗീയ നാഥന് വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു
ഹൃദയത്തിലേയ്ക്കായ് വാതായനങ്ങള്‍
ഞാന്‍ വരവേല്‍പ്പിനായി തുറന്നു
വാഴ്തി പാടുവാന്‍ വാചാലമാകുവാന്‍
അകതാരില്‍ മോഹമുദിച്ചു
സ്വര്‍ഗ്ഗീയ നാഥന് വിളിച്ചു മെല്ലെ
ഞാനോ നിശബ്ദം വിളികേട്ടു
നിസ്തുല സ്നേഹം ഞങ്ങള്‍ക്ക് നല്കിയ
പിതാവേ വേഗം വന്നെത്തേണമേ
സുസ്മേര വദനനായി തിരുമുന്നില്‍ നില്കെ
കാര്‍ത്താവേ നീ എന്നെയും ചേര്‍ക്കേണമേ
ഇരുള് വീണ പാതയില്‍ പുതു വെളിച്ചം തേടി
ദിവ്യമാം നിര്‍വൃതി നിറക്കേണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍ പ്രാര്‍ത്ഥനയെ
കണ്ണീരില്‍ കൈ നീ തരേണമേ നാഥാ
കാരുണ്യം എന്നില്‍ ചൊരിയേണമേ !
മാനവപാപകറ കഴുകുവാന്‍ രക്തം തന്നവനെ ,
ഭൂമിയില്‍ സ്നേഹത്തിന് വിത്തുകള്‍
പാകിയ നിസ്തുലസത്യമേ !
നിത്യമാം സ്നേഹം ചൊരിയേണമേ
പാകിയ നിസ്തുലസത്യമേ !
ഇരുള്‍വീണ പാതയില്‍ ഏകനായി നില്കെ
എന്നില്‍ പ്രകാശം തെളിക്കേണമേ !
നിന്റെ രാജ്യം വരേണമേ
നീ തന്നെ നമ്മില്‍ തെളിയേണമേ
നിന്റെ രാജ്യം വരേണമേ
നീ തന്നെ നമ്മില്‍ തെളിയേണമേ
നിത്യമാം സ്നേഹം ചൊരിയേണമേ
ദിവ്യമാം നിര്‍വൃതി നിറക്കേണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവേ കേള്‍ക്കണേ
ദുഃഖത്തില്‍ നിന്നുമെന്‍ പ്രാര്‍ത്ഥനയെ
മരണത്തിന് കാലൊച്ച കേട്ടു ഞാന്‍ നില്കെ
കര്‍ത്താവേ നീ എന്നെയും ചേര്‍ക്കേണമേ ...!!