Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Saturday, October 6, 2012

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുന്നീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്‍ത്തമൂടല്‍ മഞ്ഞെങ്ങൂം പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്തഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്‍ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായലഹരിയില്‍ ചുഴറ്റുന്നു

നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവയ്ക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി

വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!




17 comments:

  1. വിരഹമലിയിച്ച ഈ വരികൾക്ക് ആശംസകൾ

    ReplyDelete
  2. ഏകാന്തയാമങ്ങളിൽ പടരുമീ വിരഹനാദം
    ആത്മാവിൽ കൽപാന്ത മേഘം പോൽ അലയുന്നു...!

    ഇഷ്ടായി ട്ടൊ...ആശംസകൾ...!

    ReplyDelete
  3. മൌനവും ഒരു സ്വപ്നത്തിനെ കാത്തു നില്‍ക്കുന്നുവോ ?..
    വളര നല്ലൊരു ആശയം ! ഹൃദയ സ്പര്‍ശിയായ വരികള്‍ !
    --K.Balaji

    ReplyDelete
  4. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete

  5. പുണ്യാളാ
    വരികള്‍ മനോഹരം
    അര്‍ത്ഥ ഗംഭീരം
    നന്നായി കോറിയിട്ടു
    ഒറ്റ വായനയില്‍
    തോന്നിയ ചില
    തിരുത്തലുകള്‍
    ഇവിടെ കുറിക്കട്ടെ!
    സല്ലപിക്കുനീ രാവില്‍ എന്നത്: "സല്ലപിക്കുന്നീ" എന്നാക്കുക
    നീപടര്‍ന്നെനില് എന്നത് "നീ പടര്‍ന്നെന്നില്‍" എന്നാക്കുക
    നല്‍ക്കി നീ പോകു എന്നു വേണ്ട "നല്‍കി നീ പോകു" എന്നു മതി"
    കൊള്ളാം വീണ്ടും എഴുതുക അറിയിക്കുക
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഫിലിപ് സാര്‍ എല്ലാം നോമാം ശരി ആക്കി , അക്ഷരപിശകില്ലാതെ പുണ്യാളന്റെ ഒരു സൃഷ്ടിയും പൂര്‍ണ്ണമാകില്ല. ബ്ലോഗ്‌ എഴുതിയ കാലം മുതല്‍ അതങ്ങനാ ....

      നന്ദി ഷാജു , വര്‍ഷിണി , ബാലാജി സാര്‍ , സിവി സാര്‍ ...സ്നേഹാശംസകള്‍

      Delete
  6. നന്നായിരിക്കുന്നു കവിത..
    ആശംസകൾ...

    ReplyDelete
  7. മൗനം പൂണ്ട രാവില്‍ ..
    ഓര്‍മകളോട് സംവേദിച്ച് ..
    നോവും , ഭയവും , പ്രണയവും നിറച്ച്
    മുന്നില്‍ വന്നു തൊടുന്ന സ്മൃതികളില്‍ ചേര്‍ന്ന് ...
    ഈ രാവു പൂത്തു , ഉദയം വരും മുന്നേ എന്നിലേ
    എല്ലാം സുഗന്ധങ്ങളേയും പങ്കു വച്ച് എന്നില്‍ കുടി കൊള്ളുക ..
    ഇനിയുമെനിക്കേറേ കാതങ്ങള്‍ താണ്ടുവാന്‍
    ഒരു കുഞ്ഞു സ്വപ്നത്തിന്റെ നേര്‍ത്ത തലൊടല്‍ നല്‍കുക ...
    നല്ല വരികള്‍ പുണ്യാളന്‍ .....

    ReplyDelete
  8. നന്നായിരിക്കുന്നു കവിത
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  9. എത്രനേരമായി മൌനമേ നാം സല്ലപിക്കുന്നു ... ഹാ എത്ര നല്ല വരികള്‍
    പുണ്യാളന് ആശംസകള്‍

    ReplyDelete
  10. കവിത യെ ക്കുറിച്ച് പറയാനുള്ള കൂടുതല്‍ വിവരം ഇല്ലാത്തത് കൊണ്ട് പിന്നെ വരാം ട്ടോ

    ReplyDelete
  11. നന്നായിരിക്കുന്നു പുണ്യാള.....ആശംസകള്‍

    ReplyDelete
  12. നേര്‍ത്ത മൂടല്‍മഞ്ഞുവീണുതുടങ്ങിയ സന്ധ്യയില്‍....
    അല്ലലൊഴിക്കാന്‍
    അല്‍പ്പമൊന്നൊഴിച്ചുമോന്തി,
    പൂക്കാന്‍ പോവുന്ന രാവിനെക്കാത്ത്
    ഇവിടെ

    ഇരുളിന്റെ മുടിച്ചുരുളുകളില്‍ ചുരുണ്ടുപിണഞ്ഞ്...
    ഞാനിരിപ്പുണ്ട്...

    പുണ്യവാളാ..
    നിന്റെ കവിത
    എന്നെ ചുറ്റിച്ചുകളഞ്ഞു.
    ആശംസകള്‍..

    ReplyDelete
  13. നല്ല കവിത...ആശംസകൾ...

    ReplyDelete
  14. അവസാനത്തെ വരികള്‍ ഏറെ ഇഷ്ടമായി...

    ReplyDelete
  15. nalla kavitha .....kaalam ellam marannittum oru vivechanathode palathum nam manasil maunamai sookshikkunnund....swayam bharamaya uranja novukal...... ....

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com