Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Tuesday, June 7, 2011

മഴ പെയ്തിറങ്ങുമ്പോള്‍

മഴ പെയ്തിറങ്ങുന്നു 
മരുഭൂമിയിലെന്റെ 
പ്രാണന്‍ പിടയവേ !

മനമുരുക്കുംവേദനയില്‍ 
കുളിര്മാരിയായി പുളകമായി 
ഘനമേഘശകലങ്ങളിതാ-
എന്നെതിരഞ്ഞു വന്നിരിക്കുന്നു !

കാറ്റുലക്കുന്ന  അലകളില്‍  
കരിനിഴല്‍പുകമറകളഴിഞ്ഞു   
തുവിവീഴുന്നോരാജലധാരയില്‍ 
ദീനവിലാപങ്ങളലിഞ്ഞു പോയി !

മഴപെയ്തിറങ്ങുന്നപ്പോഴും   
മനസിന്‍ താഴ്വരകളെ പുണര്‍ന്നു 
തുവിവീഴുന്നോരാ വിണ്മണിമുത്തുള്‍ 
ചിന്തയില്‍ ഉന്മാദ താളമായി മാറുന്നു !

Sunday, May 29, 2011

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുനീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍ നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്ത്തമൂടല്‍ മഞ്ഞും പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍ നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി  ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്ത ഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റുന്നു


നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍ മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍ക്കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി


വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!

Wednesday, April 13, 2011

തെരഞ്ഞെടുപ്പിലെ തൊന്തരവൂകള്‍

ഇന്നലെ മുറ്റത്ത് നില്ക്കുന നേരത്തു

ഒരു കൂട്ടര്‍ വന്നെനോട് ചോദിച്ചു

വോട്ടോകെ ഞങ്ങള്ക് തരണേ സുഹൃത്തെ

നമ്മുടെ സ്ഥാനാര്ത്ഥി പൊന്നോമന പുത്രനല്ലേ


ഉടനെ അയാള്‍ വന്നേനെ കെട്ടിപിടിച്ചു ,

കെട്ടില്‍ നിന്നും ഒരു നോട്ടീസ് പുറത്തെടുത്തു

വാഗ്ദത്ത ദേശത്തെ പുകഴ്ത്തുവാന്‍ തുടങ്ങി

ഞാന്‍ ഒന്നു ജയിച്ചോട്ടെ കണ്ണാം നമ്മുക്കേന്നു !!


ഉച്ചത്തിലുള്ള പ്രഖ്യാപനം കേട്ട്

ചുറ്റും പലരും വന്നു എത്തി നോക്കി

സംഗതി പന്തിയലെന്നുകണ്ടുഞാന്‍

ഉച്ചത്തില്‍ തന്നെ പറഞ്ഞു വച്ചു


എന്നോടിത്തൊക്കെ പറയേണ്ടത്തുണ്ടോ

പരമ്പര പരമ്പരയായി നമ്മള്‍ ഒന്നലേ ചേട്ടാ

വോട്ടുണ്ട് ഒരെണ്ണം എണ്ണി വച്ചോളു

ജയിച്ചിട്ടു കാണാം ഇന്നി നമ്മുക്ക്


വല്ലായ്യിക തോന്നാത്തെ ഉള്‍സാഹത്ത്തോടെ

പലത്തും പറഞ്ഞു ഞാന്‍ പുറത്തെക്ക് തള്ളി

ഷെയ്ക്ക് ഹാന്‍ഡ്‌ നല്‍കി പിന്തിരിഞ്ഞപ്പോള്‍

അതാ വരുന്നു പുത്തിയോരു കൂട്ടം !


തെരഞ്ഞെടുപ്പെത്തിയാല് ശിവ ശിവ കഷ്ടം

കള്ളം പറഞ്ഞും കേട്ടും ജനം നട്ടം തിരിയുന്നേ !!