Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Thursday, July 7, 2011

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍


ഇന്നലെകളെന്നോട് ചോദിച്ചു
ആരാണു നീയിന്നു പൈതലേ ?

ഉത്തരമില്ലാതെ നിശ്ചലം നിന്നു-
ഞാന്‍ ഉത്തരത്തിനായി തിരഞ്ഞു  

ഇന്നും എന്നോട് ചോദിച്ചു
ആരാണു നീയിന്നു പൈതലേ ?

ഉത്തരമില്ലാതെ നാണിച്ചു നിന്നു 
ഞാന്‍ ഉത്തരത്തിനായി അലഞ്ഞു 

ഇന്നലെയും ഇന്നും ഒന്നുമല്ലാതെയാകുവാന്‍ 
ഉത്തരമെന്തെന്നു ഞാനെന്നോടു ചോദിച്ചു ?

ഉത്തരമില്ലാതെ പിന്നെയും നില്‍ക്കുന്നു  ,
ഞാന്‍ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു  !!

10 comments:

  1. നാളെകള്‍ ഉത്തരമിലാതെ ആകരുത് ....
    ഞാന്‍ ഞാന്‍ തന്നെയാണ് അതാണ് ഉത്തരം
    സ്നേഹത്തോടെ
    പ്രദീപ്‌

    ReplyDelete
  2. എല്ലാത്തിനും ഉത്തരം കണ്ടു എത്താന്‍ ഒരു മനുഷ്യനും കഴിയില്ല

    ഉത്തരമില്ലാതെ പിന്നെയും നില്‍ക്കുന്നു ,
    ഞാന്‍ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു !!

    ReplyDelete
  3. ഉത്തരമില്ലാത്ത ചോദ്യമായി നാമൊരിക്കലും മാറരുത് ....
    നല്ല ആശയം .... ഇഷ്ടായിട്ടോ...

    ReplyDelete
  4. ചോദ്യോത്തരങ്ങളിലൂടെ ഉത്തരോത്തരം വളരുക.

    ReplyDelete
  5. ഇന്നും ചോദ്യങ്ങൾ ആവർത്തിക്കുന്നുണ്ട്. ഉത്തരം മാത്രം...

    ReplyDelete
  6. ഞാന്‍ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു !!



    ആശംസകള്‍

    ReplyDelete
  7. എന്തെങ്കിലും ഒരു ഉത്തരം കിട്ടിയേ മതിയാകൂ. അല്ലെങ്കില്‍ ഞാന്‍ ഞാന്‍ അല്ലാതാകും. ഭാവുകങ്ങള്‍, സുഹൃത്തേ.

    ReplyDelete
  8. എല്ലാത്തിനും ഉത്തരം കിട്ടിയാല്‍ പിന്നെന്തു ജീവിതം?
    എങ്കിലും നാം സ്വയം ഉത്തരം ഇല്ലാത്ത ചോദ്യമാവരുത്.

    ReplyDelete
  9. @ Pradeep paima , @ R N Kurup , @ Lipi Ranju , @ പള്ളിക്കരയില്‍ , @ moideen angadimugar @ the man to walk with @ Dr P Malankot @ തോന്ന്യവാസി @ അവന്തിക ഭാസ്ക്കര്‍

    എന്റെ കവിത വായിച്ചു അഭിപ്രായം പറഞ്ഞ പറയാത്ത എല്ലാ സുഹൃത്തുകള്‍ക്കും ഹൃദ്യമായ നന്ദി , നിങ്ങളുടെ സംശ്യങ്ങല്‍ക്കുത്തരം പുണ്യവാളന്‍ പിന്നെയും തിരയുകയാണ് !!

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com