Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Sunday, April 8, 2012

ഒരു പ്രണയ കഥ


അന്ന്

അവള്‍ക്ക് പതിനാറ്

എനിക്ക്   പതിനേഴും


ഇന്ന്

അവളുടെ കൈകുഞ്ഞിന്നു ആറുമാസം

എന്റെ ഒടുങ്ങാത്ത വേദനകള്‍ക്ക് 

28 comments:

  1. ഹോ അതു വലിയ ചതിയായി പോയല്ലോ പുണ്യവാളാ

    ReplyDelete
  2. പതിനാറ് വയസ്സും പതിനേഴ് മാസവും തമ്മില്‍ ഇച്ചിരി പൊരുത്തക്കേട് ഇല്ലേ...?

    ReplyDelete
  3. അതിനിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു 6 + 2 + 9
    = 17

    ReplyDelete
    Replies
    1. ഹ ഹ ഹ നല്ല ചോദ്യം നല്ല ഉത്തരം , സന്തോഷം

      ടീച്ചറെ , അന്ന് തുടര്‍ന്ന പ്രണയ ബന്ധം പിരിഞ്ഞത് പതിനേഴു മാസം മുന്നേയാണ് ശേഷം യാദ്രിച്ചികമായി കാണുമ്പോള്‍ അവളുടെ കുഞ്ഞിനു ആറുമാസം കഴിഞ്ഞിരിക്കുന്നു അപ്പൊ വേദനയോടെ തിരിഞ്ഞു നടക്കാനേ എതു കാമുകനും ആവു അല്ലെ !

      ഇതായിരുന്നു ആ പ്രണയ കഥ വായനയ്ക്ക് നന്ദി

      Delete
  4. ആദ്യ വായന ന്നെ ആശയകുഴപ്പത്തിലാക്കി.. :)
    ക്ഷമിയ്ക്കൂ ട്ടൊ...!
    ചിലപ്പോള്‍ ഇങ്ങനെയാണ്‍....
    ഒത്തിരി വരികള്‍ കാണാത്തതും പറയാത്തതും ഇച്ചിരി വരികള്‍ കണ്ടെന്നും പറഞ്ഞെന്നും ഇരിയ്ക്കും.. :)

    ReplyDelete
  5. അതൊക്കെ അപ്പൊ ആലോചിക്കണ മായിരുന്നു

    ReplyDelete
  6. നഷ്ട പ്രണയത്തിനൊരു കണ്ണീര്‍ പൂച്ചെണ്ട്. ( ബസ്സിന്‍റേയും പെണ്ണിന്‍റേയും പുറകെ ഓടേണ്ട കാര്യമില്ല, അല്‍പ്പം ക്ഷമിക്കുക, വേറൊന്ന് എത്തിക്കോളും എന്ന ചൊല്ല് കേട്ടിട്ടില്ലേ )

    ReplyDelete
    Replies
    1. പുണ്യവാളന്‍ അതാണതിന്റെ സത്യം
      സൂക്ഷിക്കുക

      Delete
  7. എഴുത്ത് നന്നായി
    പ്രണയ കഥകള്‍ വേദനകളില്‍ മാത്രം ഒതുക്കാതെ ....
    വേദനകള്‍ മറക്കൂ......
    സന്തോഷിപ്പിക്കുന്ന കഥകള്‍ വരട്ടെ ...

    ReplyDelete
  8. പാവം പാവം കാമുകന്‍. അതിലേറെ പാവം കാമുകി.

    ReplyDelete
  9. കാമുകന് ആദരാഞ്ജലികള്‍... അല്ല പിന്നെ...

    ReplyDelete
  10. അടുത്ത വട്ടം കാണുമ്പോൾ എന്റെ ഭാര്യയെക്കൊണ്ട്‌ അവളെ "ആന്റീ" എന്ന് വിളിപ്പിക്കും. അല്ലേ ?

    ReplyDelete
  11. പുണ്യ കഴിഞ്ഞത് കഴിഞ്ഞു വിട്ടു പോയ ബസ്സിന്റെ ഭംഗി ഓര്‍ത്തു വ്യസനിക്കാതെ അടുത്ത ബസ്സില്‍ കേറി പറ്റാന്‍ നോക്ക് . ഒരുപാട് ബസ്സുകള്‍ വന്നും പോയും നില്‍ക്കും യാത്ര അവസാനിക്കും വരെ . അതില്‍ പലതിലും നമ്മള്‍ കയറണ്ടിയും വരും . ( നിന്നോട് അന്നേ പറഞ്ഞതാ വേണ്ടാത്ത പണിക്കു പോകല്ലേ എന്ന് . ഇപ്പോള്‍ എന്തായി സഹിച്ചോ ... മാനസ മൈനെ പാടി ശങ്ഖു മുഖത്ത് കൂടി നടന്നോ ഇങ്ങനെ ... ഹാ ഹാ ഹാ )

    ReplyDelete
  12. നന്നായി എഴുതി കുഞ്ഞു വരികളില്‍ പ്രണയ നഷ്ടത്തിനോട് പൊരുത്തപ്പെടുന്ന പുണ്യാളനെ കാണാന്‍ കഴിയുന്നു ...
    ആശംസകള്‍ ..

    ReplyDelete
  13. ഒക്കെ പോയില്ലേ...ഇനി കരഞ്ഞിട്ട് കാര്യമില്ലല്ലോ.....സാരമില്ലാ...ഇനിയും

    ReplyDelete
  14. പറിച്ചെടുത്ത് കൊണ്ടു പോയ നിങ്ങളുടെ ഹൃദയവും തന്ന് ആറുമാ‍സമായ കുഞ്ഞിനേയും കൊണ്ട് ആ പറഞ്ഞയാൾ കയറി വന്നാൽ നിങ്ങളുടെ തലവേദനകൾക്ക് ടൈഗർ ബാം പുരട്ടിയ സുഖമുണ്ടാവുമോ, ശരീരം നീരു വരാതെ സംരക്ഷിക്കാൻ താങ്കൾക്കാവുമോ എന്നും ഞാൻ ഭയപ്പെടുന്നു..അടി മേടിക്കുമ്പോൾ നാട്ടുകാരുടേതല്ലാതായാൽ ദൈവത്തിനു സ്ത്രോത്രം!

    സംശയം അതൊരു രോഗം തന്നെ.. തല്ലിക്കൊന്നാലും തീരാത്ത രോഗം എന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കുക ..അല്ലേ?
    നന്നായിരിക്കുന്നു...ആശംസകൾ..

    ReplyDelete
  15. സാരമില്ല. ഇതിലും വലുത് എന്തോ വരാനിരുന്നതാ

    ReplyDelete
  16. ഇത് വായിച്ച് കഴിഞ്ഞ് എനിക്കുണ്ടായ മനോവേദനയ്ക്ക് അഞ്ച് നിമിഷം. ഇതെഴുതിയ ആളിന്റെ സംതൃപ്തിക്ക് 80 ലധികം മണിക്കൂറുകൾ.! ആശംസകൾ.

    ReplyDelete
  17. സാരമില്ല. ഏതായാലും നല്ല ഒരു കഥ ഉണ്ടായി......

    ReplyDelete
  18. ഏതായാലും സംഭവം കൊള്ളാം
    ഇതിനകം പുത്യ ആള്‍ എത്തിക്കാണുമായിരിക്കുമല്ലോ

    ReplyDelete
    Replies
    1. ആ ഒഴിവു ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു വശ്യ സുന്ദരി മാര്‍ക്ക്‌ സ്വാഗതം ഹ ഹ ഹ

      Delete
  19. അവളുടെ കൈകുഞ്ഞു അങ്കിളേ എന്നു വിളിക്കുനതിനു മുന്‍പ് ഓടി രക്ഷപെട് പുണ്യ

    ReplyDelete
  20. പുണ്യവാളന്‍ ആയിട്ടും ഇങ്ങനെ സംഭവിച്ചോ
    കഷ്ടം തന്നെ

    ആശംസകള്‍

    ReplyDelete
  21. ഇനി ആ കുഞ്ഞിനും പറയനുണ്ടാകുമോ വല്ല മാസ കണക്ക്?? തല്ക്കാലം കുഞ്ഞിന്‍റെ മുന്നിലോന്നും പോകണ്ട.....
    പുണ്യാളന്‍ ചമഞ്ഞു നടക്കാമല്ലോ.......;)

    ReplyDelete
  22. മാസ കണക്കു കൊണ്ട് ഒരു കവിത
    ഉഷാറായി
    ന്നാലും പ്രായ പൂര്‍ത്തിയാകും മുമ്പ് തന്നെ ...

    ReplyDelete
  23. അങ്ങനെ ഒരു നിരാശാകാമുകന്‍ കൂടി പിറവികൊള്ളുന്നു..
    കവിത കൊള്ളാം..

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com