Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Saturday, April 14, 2012

രണ്ടു പുലര്‍ക്കാല കവിതകള്‍


പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
നിസ്തുല സത്യമേ , വെണ്‍ പ്രഭാതമേ

പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ  മണ്ണില്‍
മാസ്മര ഹര്‍ഷ പുളകമായിന്നും

വിണ്ണില്‍ നിന്‍ വിസ്മയ  സഞ്ചാരമില്ലെങ്കില്‍
ഭൂഗോളം വെറും മണ്‍  കൂനയല്ലേ

പ്രത്യാശാ പ്രഭാ പൂര്‍ണ്ണനായെന്നുമെന്‍
പ്രത്യക്ഷ ചഞ്ചല പ്രാരംഭമായി  നീ


പ്രജ്ഞയ്ക്ക് നാളമായ് നാദമായി
നവരസ ഭാവം പടര്‍ത്തുവാന്‍ നിത്യം

നാനാനിറങ്ങളും  വാരിനിറച്ചീ ഭൂവില്‍
സ്വര്‍ഗീയ ജാലകം തീര്‍ക്കുന്നുവെന്നും

കാലാന്തരങ്ങങ്ങള്‍ സുകൃത പുണ്യമായ്
കാന്തിപടര്ത്തുന്നോരേകാന്ത താരമായ് !!

===========================

സൂര്യന് പ്രിയം ഭൂമിയോടാവും
എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും

ഓരോ രശ്മിയായി കോരി കുടിച്ചു
ഉന്മത്തനായി ഭൂമിയെ ചുംമ്പിച്ചവ
നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു !!

37 comments:

  1. അര്‍ത്ഥവത്തായ നല്ല വരികള്‍ . പുണ്യ കൂടുതല്‍ എഴുതുക . നല്ല ഒരു എഴുത്തുകാരന്‍ തെളിഞ്ഞു വരുന്നുണ്ട് . എല്ലാ ആശംസകളും നേരുന്നു

    പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
    നിസ്തുല സത്യമേ , വെന്‍ പ്രഭാതമേ

    പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ മണ്ണില്‍
    മാസ്മര ഹര്‍ഷ പുളകമായിന്നും

    വിണ്ണില്‍ നിന്‍ വിസ്മയ സഞ്ചാരമില്ലെ
    ഭൂഗോളം വെറും മണ്‍ കൂനയല്ലേ

    ReplyDelete
  2. ഓരോ രശ്മിയായി കോരി കുടിച്ചു
    ഉണ്മത്തനായി ഭൂമിയെ ചുംമ്പിച്ചുവ
    നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു
    (രശ്മിയെ എങ്ങനെയാണ് കോരികുടിക്കുന്നത്)
    നല്ല വരികൾ
    പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
    നിസ്തുല സത്യമേ , വെന്‍ പ്രഭാതമേ

    പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ മണ്ണില്‍
    മാസ്മര ഹര്‍ഷ പുളകമായിന്നും
    ഈ വരികൾ കണ്ടപ്പോൾ ഒരു ചലച്ചിത്ര ഗാനമാണ് ഓർമ്മ വന്നതു.
    ഭാവുകങ്ങൾ മധു

    ReplyDelete
    Replies
    1. രശ്മിയായി വന്നു മഞ്ഞിനെ കോരി കുടിച്ചു പറന്നു പോകുന്നു എന്നോകെയാണേ പാവം പുണ്യാളന്‍ ഉദ്ദേശിച്ചേ ! അങ്ങനെ മനസിലാക്കാന്‍ അവതതോ അതോ അങ്ങനെ മനസിലാക്കാന്‍ ആയി വരുന്നില്ലയോ പുണ്യാളനു മനസിലാകുന്നില്ല !

      അതേതു ചലച്ചിത്രഗീതമാണെന്നു ഉടന്‍ വ്യക്തം അല്ലെ പുണ്യാളന്റെ സ്വഭാവമാറും ഹും

      Delete
    2. പ്രളയ പയോതിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാമയൂഖമേ കാലമേ- മഴക്കാറ് എന്ന ചിത്രത്തിലെ ഗാനം. ഇല്ല എനിയ്ക്കു മനസ്സിലായില്ല.

      Delete
  3. സൂര്യന് പ്രിയം ഭൂമിയോടാവും
    എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
    എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും.

    നന്നായീക്കുന്നൂ പുണ്യാളൻ ചേട്ടാ ഈ പുലർകാല കവിത. വിഷുദിനാശംസകൾ.

    ReplyDelete
  4. വിണ്ണില്‍ നിന്‍ വിസ്മയ സഞ്ചാരമില്ലെ
    ഭൂഗോളം വെറും മണ്‍ കൂനയല്ലേ

    അത് ശരിയാ...

    ഓരോ രശ്മിയായി കോരി കുടിച്ചു
    ഉണ്മത്തനായി ഭൂമിയെ ചുംമ്പിച്ചുവ
    നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു


    എഴുത്ത് തുടരട്ടെ...മാഷേ...

    കവിത നന്നായി..

    ReplyDelete
  5. "എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
    എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും"

    തളിര്‍മേല്‍ നിരന്നുള്ള മഞ്ഞുതുള്ളീ
    ഒളിചേര്‍ന്നു മാണിക്യമായ് വിളങ്ങീ
    ഉടനേ സവിതാവിന്‍ ദീപ്തിമൂലം
    പിടയുന്നു നീരാവിയായ് അശേഷം....(K.V.Simon)

    എന്നുള്ള വരികള്‍ ഓര്‍മ്മ വന്നു

    ReplyDelete
  6. പുണ്യവാളാ ഒരു പുലരി ചാര്‍ത്ത് അണഞ്ഞു
    ചാര്‍ത്തിയി മനോഹര കവിത ,പുണ്യമാം
    പ്രഭാതമേ നീ വിരിഞ്ഞു നിറമെകിയി
    പുണ്യവാളാന്റെ വിരല്‍ തുമ്പില്‍ അതിശയവും
    അസൂയയും തോന്നുന്നു കവേ തന്നോടു

    ReplyDelete
    Replies
    1. ഹ ഹ ഹ പിതാവേ പുണ്യാളന്‍ എന്തൊകെ കേള്‍ക്കണം സന്തോഷം കവിയൂര്‍ ജി

      Delete
  7. നിസ്തുല സത്യമേ , വെന്‍ പ്രഭാതമേ

    ----------
    മനോഹരമായിരിക്കുന്നു ഓരോ വരികളും…. ആശംസകൾ നേരുന്നു.. എങ്കിലും ചില അക്ഷര തെറ്റുകൾ .. തിരുത്തുമല്ലോ?
    "വെൺ" എന്നാണോ ഉദ്ദേശിച്ചത് അതോ "യെൻ" (എന്റെ) എന്നാണോ?
    -----------

    വിണ്ണില്‍ നിന്‍ വിസ്മയ സഞ്ചാരമില്ലെ
    ഭൂഗോളം വെറും മണ്‍ കൂനയല്ലേ
    ----------
    സഞ്ചാരമില്ലെങ്കിൽ - എന്നായിരിക്കില്ലേ
    ----------
    ഓരോ രശ്മിയായി കോരി കുടിച്ചു
    ഉണ്മത്തനായി ഭൂമിയെ ചുംമ്പിച്ചുവ

    -----------
    “ഉന്മത്തൻ” എന്നല്ലേ? ചുംബിച്ചവ എന്നാകില്ലേ?
    ----------------------

    എന്റെ ഓരോ സംശയങ്ങൾ … എന്നെ തല്ലികൊല്ലണം..

    സ്നേഹപൂർവ്വം

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തെ ഈ ചെറിയ വലിയ തെറ്റുകള്‍ പുണ്യാളന്‍ അത്ര ശ്രദ്ധിച്ചില്ല..

      വെൺ" >>> എന്നാ ഉദ്ദേശിച്ചേ എഴുതിയതില്‍ തെറ്റി പോയി

      സഞ്ചാരമിലെന്കില്‍ >>>> എന്ന് തനെയാ ആദ്യം എഴുതിയത് വരിക്കു നീളം കൂടുന്നു എന്നാ ഒരു തോന്നലില്‍ സഹിക്കാന്‍ ആവാതെ എങ്കില്‍ മുറിച്ചു കളഞ്ഞതാ ...... കവിതയ്ക് ആസ്വാദ്യം അതായി തോന്നുന്നു വീണ്ടും ചേര്‍ക്കാം


      ഉന്മത്തൻ” >>> ഇതും ശരിയാണ് : ചുംമ്പിച്ചുവ >>> ചില തിരുതലുകള്‍ക്കിടയില്‍ വീണു പോയതാ അതും മാറ്റുന്നു

      ഇത്തരം തിരുത്തലുകലുമായി ഒരു തിരുത്തല്‍ വാദിയായി പുണ്യാളന്റെ കൂടെ എന്നും ഉണ്ടാക്കണം കേട്ടോ .....നന്ദി

      Delete
  8. സൂര്യന് പ്രിയം ഭൂമിയോടാവും
    എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
    എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും

    ReplyDelete
  9. കവിതയും കമന്റുകളും വായിച്ചു. ശരിയായ അര്‍ത്ഥം അപ്പോഴാണ്‌ പിടികിട്ടിയത്.(പണ്ടേ കവിത മനസ്സിലാക്കാന്‍ കുറച്ചു പിന്നോക്കമാണ്). നന്നായി പുണ്യാളാ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. അങ്ങനെയെങ്കില്‍ ഉടന്‍ പിന്നോകവിഭാഗത്തില്‍ ഉള്‍പ്പെടുത്താം , വല്ല മണ്ടത്തരങ്ങളും വിളിച്ചു പറയുമ്പോള്‍ സംവരണം കിട്ടുമല്ലോ !

      Delete
  10. നാനാനിറങ്ങളും വാരിനിറച്ചീ ഭൂവില്‍
    സ്വര്‍ഗീയ ജാലകം തീര്‍ക്കുന്നുവെന്നും

    എനിക്കിത്തരം വരികളാണ് ഇഷ്ടം.

    ReplyDelete
  11. കൊള്ളാം വളരെ ലളിതം ആയ
    മനോഹരം ആയ വരികള്‍...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  12. പുണ്യന്റെ മറ്റു കവിതകളില്‍ നിന്ന് എന്തോ ഒരു പ്രത്യേകത ഇതിനുണ്ട് എന്ന് തോന്നി പോയി.
    എനിക്ക് കവിത ഇഷ്ടമായി...
    ആശംസകള്‍..

    ReplyDelete
  13. നല്ല വരികള്‍.. ആശംസകള്‍!

    ReplyDelete
  14. എനിക്ക് കവിത ഇഷ്ടമായി.. എല്ലാ ആശംസകളും നേരുന്നു!

    ReplyDelete
  15. പുതിയ സ്യഷ്ടികളൊന്നുമില്ലേ സഖാവേ. പെട്ടെന്ന് പുതിയ പോസ്റ്റ് ഇടണേ. ഞങ്ങൾ കാത്തിരിക്കുന്നു. ആശംസകൾ മധു

    ReplyDelete
  16. പുലരി, സൂര്യന്‍, മഞ്ഞുതുള്ളി ... എല്ലാം നന്നായി പുണ്ന്യാ...
    പ്രഭാത കവിതകള്‍ കൊള്ളാം കേട്ടോ..
    ആശംസകള്‍....

    ReplyDelete
  17. പുലര്‍കാല കവിത കൊള്ളാം..
    മധുവേട്ടന്റെ മറ്റു കവിതകളില്‍ നിന്ന് വ്യത്യസ്തം
    ആശംസകള്‍ ...

    ReplyDelete
  18. എല്ലാ രചനകളും വായിച്ചു.
    നന്നായിരിക്കുന്നു.
    ഇന്നാണ് എത്തിച്ചേരാന്‍ കഴിഞ്ഞത്.
    ആശംസകള്‍

    ReplyDelete
  19. നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  20. കൊള്ളാം..വായിക്കാന്‍ ഒരു കവിതയുടെ ഈണമൊക്കെയുണ്ട്..രസായിട്ടൊ...

    ReplyDelete
  21. നല്ല വരികള്‍ - ഇഷ്ടമായി....

    ReplyDelete
  22. Please keep writing.Back to you later.Thanks.
    rameshsukumaran

    ReplyDelete
    Replies
    1. സന്തോഷം സന്തോഷം... വരണം വരാതെ ഇരിക്കരുത് പുണ്യാളന്‍ കാത്തിരിക്കും

      Delete
  23. കവിതകള്‍ വായിച്ചു സന്തോഷം ഉളവാക്കുന്ന അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സഹൃദയരായ സുഹൃത്തുകള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു

    ReplyDelete
  24. http://manumenon08.blogspot.in

    ReplyDelete
    Replies
    1. ഇങ്ങനെ എന്നെ എന്റെ വാക്കുകളെ കുറിച്ചൊന്നും പറയാതെ പോയവരുടെ കൂടെ ചെല്ലാന്‍ പുണ്യാളനു മനസില്ലാ , എന്നിട്ടും കണ്ട പാടെ ഈ പറഞ്ഞ ബ്ലോഗില്‍ വന്നു വായിച്ചു രണ്ടു വാക്കും കുറിച്ച് ,,, ഇതൊരു പതിവാക്കരുത് കേട്ടോ

      Delete
  25. ""സൂര്യന് പ്രിയം ഭൂമിയോടാവും
    എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
    എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും
    ഓരോ രശ്മിയായി കോരി കുടിച്ചു
    ഉന്മത്തനായി ഭൂമിയെ ചുംമ്പിച്ചവ
    നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു !!.....""
    പുണ്യാള .. വന്നത് കുങ്കുമ വര്‍ണ്ണം ചാലിച്ച
    സന്ധ്യയുടെ നിമിഷങ്ങളിലാണ് .. കിരണങ്ങള്‍-
    പതിയെ ചുവന്ന് തുടുത്തു പിരിയുവാന്‍ വെമ്പുന്ന നേരത്ത് ..
    പക്ഷേ ഈ ഉദയ രശ്മികളുടെ സൗന്ദര്യം ഇപ്പൊഴും നില നില്‍ക്കുന്നു ..
    നാളേയുടെ ഉദയത്തേ വരവേല്‍ക്കാന്‍ .. നല്ല വരികള്‍ കേട്ടൊ ..
    സ്നേഹപൂര്‍വം .. റിനീ .. കൂടെ കൂടീ ..

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്കു നന്ദി, കൂടാതെ അന്‍പതാമത്തെ പിന്തുണക്കാരനായി റിനി ഭായി ഒരു ചരിത്രം കൂടെ സൃഷ്ടിച്ചിരിക്കുന്നു ഒരായിരം സ്നേഹാശംസകള്‍

      Delete
  26. നല്ല വരികള്‍........

    നാട്ടുകാരന്‍ പുലി തന്നെ.

    മനു

    ReplyDelete
  27. ഈ പുന്ന്യാളന്‍ ആള് കൊള്ളാമല്ലോ
    ഈ പ്രഭാതതെക്കള്‍ മനോഹരമായി മറ്റെന്തുണ്ട് ...

    ReplyDelete
  28. സൂര്യന് പ്രിയം ഭൂമിയോടാവും
    എന്നും പുലര്‍ കാലേ വന്നുദിക്കുമ്പോള്‍
    എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും .. നല്ല വരികള്‍

    ReplyDelete
  29. നമ്മുക്ക് ഈ പുലർകാലഗാനം ഇഷ്ടായീ എന്നും കൂട്ടിക്കോളൂ .....നന്നായി വരട്ടെ



    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com