കണ്ണീരു വെറുതേ തൂവുക , തോഴി
തന്ത്രികള്‍ തകര്‍ന്നോരു തംബുരു ഞാന്‍
നിന്‍ വിരല്‍ തുമ്പെന്നുള്ളില്‍ തൊടും നേരം
പൊള്ളുന്ന വേദനയാണെന്റെ കണ്ണില്‍ !!
ആപാദമധുരിതമല്ല എന്‍ ഹൃദയം
ഉരുകി ഒഴുകയാണോരോ നിറങ്ങളും
സ്വയമെരിഞ്ഞൊടുങ്ങുന്നോരെന്നിലോ
തിരയുവതു നീ നിന്റെ വ്യര്‍ത്ഥ സ്വപ്നങ്ങളെ !
സ്നിഗ്ദമാം നീലിമ സിരകളിലൊഴുകി
വരണ്ട പാഴ് ഭൂമിയെ തഴുകി നീങ്ങുന്നു
പച്ചമരതണലുകളില്ല എന്‍ മണ്ണില്‍
ഊഷര ഭൂമിയാണെങ്ങും പ്രിയേ !
ഒന്നു കുതിക്കാന്‍ കൊതിയാണെനിക്ക്
കിതപ്പിനാലതുമാവത്തില്ല്ലാത്തവന്‍ ഞാന്‍
ചിത്രം കണക്കെയിനിയുള്ള ജീവന്റെ
ചിത്തത്തിലാത്മ നൊമ്പരമാകരുതെ !!
ജീവിതം നിലാവുപോലാണെന്നും പ്രിയേ
മേഘം മറഞ്ഞു നില്‍ക്കുന്നേരം നമ്മെ
ശൂന്യമാം നിഴല്‍വന്നു മൂടുന്നതായ് തോന്നും
മേഘം ഒഴിഞ്ഞാല്‍ നിലാവോ വിസ്മയം !!
ഇഴപിരിയാതിരിക്കുവാനാകില്ല എങ്കിലും
എന്റെ മാറുപിളര്‍ന്നൊഴുക്കും ചോരയ്ക്ക്
നിനക്ക് നല്ക്കുവാനോന്നുമില്ലെന്നോര്‍ക !
ഇഴപിരിയാതിരിക്കുവാനാകില്ല എങ്കിലും
എന്റെ മാറുപിളര്‍ന്നൊഴുക്കും ചോരയ്ക്ക്
നിനക്ക് നല്ക്കുവാനോന്നുമില്ലെന്നോര്‍ക !
കണ്ണീരു വെറുതേ തൂവുരുത്ത് തോഴി
തന്ത്രികള്‍ തകര്‍ന്നോരീ തംബുരുവില്‍ !!



