Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Tuesday, June 7, 2011

മഴ പെയ്തിറങ്ങുമ്പോള്‍

മഴ പെയ്തിറങ്ങുന്നു 
മരുഭൂമിയിലെന്റെ 
പ്രാണന്‍ പിടയവേ !

മനമുരുക്കുംവേദനയില്‍ 
കുളിര്മാരിയായി പുളകമായി 
ഘനമേഘശകലങ്ങളിതാ-
എന്നെതിരഞ്ഞു വന്നിരിക്കുന്നു !

കാറ്റുലക്കുന്ന  അലകളില്‍  
കരിനിഴല്‍പുകമറകളഴിഞ്ഞു   
തുവിവീഴുന്നോരാജലധാരയില്‍ 
ദീനവിലാപങ്ങളലിഞ്ഞു പോയി !

മഴപെയ്തിറങ്ങുന്നപ്പോഴും   
മനസിന്‍ താഴ്വരകളെ പുണര്‍ന്നു 
തുവിവീഴുന്നോരാ വിണ്മണിമുത്തുള്‍ 
ചിന്തയില്‍ ഉന്മാദ താളമായി മാറുന്നു !

18 comments:

  1. മഴ മനസ്സില്‍ പെയ്തിറങ്ങി..

    ReplyDelete
  2. മണ്‍സൂണ്‍ കവിതക്ക് ഒരു നല്ല താളം ഉണ്ട് , വാക്കുകള്‍ ചേര്‍ത്ത് അടുക്കി വച്ചിരിക്കുന്നത് വായിക്കാന്‍ നല്ല രസം വീണ്ടും കുടുതല്‍ എഴുത്തണം . എന്നിക് ഒത്തിരി ഇഷ്ടമായി

    ReplyDelete
  3. കവിത കൊള്ളാം പക്ഷെ അക്ഷര പിശാചു കൂടെയുണ്ടല്ലോ ഉണ്ടല്ലോ ... വന്നിരികുന്നു , തുവിവീഴുന്നോരജലധാരയില്‍,വിണ്മണിമുത്തുക്കള്‍ ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കുമല്ലോ അല്ലെ ഇനിയും എഴുതുക ധാരാളം... ഭാവുകങ്ങ

    ReplyDelete
  4. അക്ഷര തെറ്റുകളെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട് ,സ്വയം ന്യായികരിക്കുനില്ല .കുടുതല്‍ ഇന്നിമുതല്‍ ശ്രദ്ധിക്കാം , നല്ല അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തെ .........

    ReplyDelete
  5. നന്നായി ..മഴ പെയ്തിറങ്ങി

    ReplyDelete
  6. കാവ്യാത്മകമായ നല്ല വരികള്‍ ... കൂടുതല്‍ എഴുതുക ..അഭിനന്ദനങ്ങള്‍...ഈ കവിത കുറച്ചു മുന്നേ ഞാന്‍ പി എം ലും വായിച്ചിരുന്നു അവിടെയും കമന്റ്‌ ഇട്ടട്ടുണ്ട്. കൂടുതല്‍ ബ്ലോഗുകള്‍ പോസ്റ്റുചെയ്യുക

    ReplyDelete
  7. please send your mail ID ..my mail Id rnkurup.unni@gmail.com

    ReplyDelete
  8. ലയ,താള,ചിന്താവിലാസം.... നല്ല രചനക്കെന്റെ ഭാവുകങ്ങൾ

    ReplyDelete
  9. the man to walk with , rn kurup , ചന്തു നായര്‍ sir നിങ്ങളുടെ നല്ലവാക്കുകള്‍ക്ക് പകരം നല്‍ക്കാന്‍ നന്ദി എന്ന രണ്ടു അക്ഷരം മാത്രമേ എന്റെ കൈലുള്ളു അത് സ്വികരിച്ചാലും .........
    എന്റെ അക്ഷരങ്ങള്‍ വായിച്ചു കമന്റിടാതെ പോയവരോടും നന്ദി പറയുന്നു

    ReplyDelete
  10. വിപ്ലവകാരിയായ കണ്ണൂരാന്‍ ഇത് അതേ ശൈലിയില്‍ ആരും കേള്‍ക്കാതത്ര ശബ്ദത്തില്‍ പാടിനോക്കി. ഉഗ്ഗ്രന്‍!

    ReplyDelete
  11. കൊള്ളാംട്ടോ ... ഇഷ്ടായി ...

    ReplyDelete
  12. നന്നായിട്ടുണ്ട് :) എന്തോ.... വായിച്ചു കഴിഞ്ഞപോള്‍ ഈ മരുഭൂമിയിലും ഒരു കുഞ്ഞു മഴ പെയ്തപോലെ :)
    ഭാവുകങ്ങള്‍ ഇനിയും എഴുതുക ...

    ReplyDelete
  13. കണ്ണൂരാന്‍ : മാഷ്‌ കവിത വായിക്കുക മാത്രമല്ല , അത് പാടുക കൂടി ചെയ്തു എന്നറിഞ്ഞതില്‍ ഞാനേറെ സന്തോഷിക്കുന്നു സ്പെഷ്യല്‍ നന്ദി

    ലിപി : നല്ല വാക്കുകള്‍ക്ക് നന്ദി

    മഞ്ഞുതുള്ളി :ഇത്തരം നല്ല വാക്കുകളാണ് എന്നെ വീണ്ടും എഴുതാന്‍ പ്രരിപ്പിക്കുന്നത്

    ReplyDelete
  14. മഴപെയ്തിറങ്ങുന്നു ...ശെരിക്കും പുറത്ത് ദേ മഴ .....

    നന്നായിട്ടുണ്ട് കേള്‍ക്കാത്ത ശബ്ദത്തിലുള്ള മഴ താളം ...

    ReplyDelete
  15. stranger വളരെ വളരെ സന്തോഷം നന്ദി

    ReplyDelete
  16. മഴ പെയ്തിറങ്ങട്ടെ!! നന്നായി.. ആശംസകള്‍..
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com