Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Monday, August 1, 2011

അവളുടെ പ്രണയം



ഒരിക്കല്‍ അവള്‍ പറഞ്ഞു ,
ഞാനവളുടെ ഹൃദയം കവര്ന്നുവെന്ന്
അവിടം സുഖമുള്ളൊരു നോവാണെന്ന്
പ്രണയമെന്ന് അതൊരു ലഹരിയെന്ന്
ഞാനവളുടെ ജീവന്റെ ജീവനെന്ന്

ഉറങ്ങാത്ത രാത്രികള്‍ ഒത്തിരിയെന്ന്
ഉണ്ണാതെയാകെ മെലിഞ്ഞുവെന്ന് 
ഒത്തിരിയൊത്തിരി സ്വപ്നങ്ങളാണെന്ന് 
ഞാനില്ലാത്തൊരു  ജീവിതമില്ലയെന്ന്
ഞാനത്രമേല്‍  നിറങ്ങളായി മാറിയെന്ന്


അറിഞ്ഞപ്പോ ഞാനാകെ സ്തബ്ധനായി 
വിയര്‍ത്തു പോയി ആകെ ഭയത്തിലായി 
കളിപറഞ്ഞിരുന്നത് അബദ്ധമെന്നായി 
മൊബൈലിനെ വീണ്ടും ശപിച്ചുപോയി 
ഇനി എങ്ങനെ ഊരാമെന്ന  ചിന്തയായി..

ഒടുവില്‍ ഞാന്‍ പറഞ്ഞു ,
പ്രണയമോരാഴ കടലാണെന്ന്
തുഴയാനിറങ്ങിയാല്‍ മുങ്ങിചാകുമെന്ന്
നമ്മളോന്നയാല്‍ പ്രണയംനശ്വരമെന്ന്
അനശ്വര പ്രണയമെത്ര മധുരമെന്ന്
തമ്മില്‍ ഇനി നമ്മള്‍ കാണേണ്ടെന്ന് 
കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന് 
ഉള്ളിലോത്തിരി ദുഖമാണെന്ന്
എല്ലാം വെറുമൊരു സ്വപ്നമെന്ന്
ഞായിനി ഈ വഴി വരില്ലയെന്ന്...!!

37 comments:

  1. ഓഹോ..അങ്ങനൊരു വഞ്ചനാ കാലത്ത് ....??!! അതോ "അങ്ങനൊരു പണി കിട്ടിയ നേരത്തോ" ??

    ReplyDelete
  2. പ്രണയിക്കാന്‍ പോകുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ പരസ്പരം കണ്ടു സംസാരിക്കാന്‍ ഉള്ള ധൈര്യം എങ്കിലും വേണം ഇല്ലാത്തവര്‍ അതിനു മുതിരരുത് . താങ്കളുടെ പോരായിമക്ക് പ്രണയത്തെ കുറ്റം പറയല്ലേ . ഇനി ഒരു കാര്യമേ പറ്റു കടാപ്പുറത്ത്‌ കൂടി പാട്ടും പാടി പാടി നടക്കു "" മനസ മൈനേ വരൂ മധുരം നുള്ളി തരൂ ... "

    ReplyDelete
  3. ഇനി എങ്ങനെ ഊരാമെന്ന ചിന്തയായി..

    ReplyDelete
  4. ദാ
    ഇവിടൊരാള്‍ പ്രണയം എന്താണ്‌
    എന്നൊക്കെ റിസെര്‍ച്‌ ചെയ്യാന്‍ നോക്കി ഇരിക്കുന്നുണ്ട്‌ അങ്ങോട്ടു വിടാം
    എന്താ

    ReplyDelete
  5. അതിനാണ്‌ മൊബൈൽ ഫോൺ കണ്ടുപിടിച്ചത്..ബൈ ബൈ എന്ന് SMS അയക്കാൻ...

    ReplyDelete
  6. പ്രണയിക്കുമ്പോള്‍ അതൊന്നും ആലോചിച്ചില്ല. എങ്ങനെ തലയൂരണം എന്നായി
    പിന്നത്തെ ചിന്ത അല്ലെ? ആശയം കൊള്ളാം. (കുറച്ചുകൂടി നന്നാക്കി എഴുതാമെന്ന് തോന്നുന്നു.) ഏതായാലും പരിചയമുള്ള കൂട്ടുകാര്‍ ഉപദേശിക്കട്ടെ. ഭാവുകങ്ങള്‍.

    ReplyDelete
  7. കുറുപ്പ്ചേട്ടാ , ഡോക്ടര്‍ ചേട്ടാ : ഒരു നല്ല സൌഹൃതം പ്രണയമായി വളരുന്നതായി മനസിലാക്കിയപ്പോ ഞാന്‍ സ്വയം പിന്തിരിഞ്ഞതാണ് , ആന കൊടുത്താലും വെറുതെ ആശ കൊടുക്കരുതല്ലോ ... അതിനു എനിക്ക് പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട് .

    intimate : ആലോചിച്ചപ്പോ കേള്‍ക്കാന്‍ സുഖമുള്ള നല്ല പേര് വേറെ അപ്പൊ കിട്ടിയില്ല അതുകൊണ്ടാണെ.

    ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹ ഹ ഹ അതുനന്നായി . പറയാത്ത ചില പ്രണയഭാവങ്ങള്‍ കൂടെ കരുതാം ......

    പഥികാ , കലാവലഭാന്‍ മറ്റു സുഹൃത്തുകള്‍ക്കും അഭിപ്രായത്തിനു സ്നേഹപൂര്‍വ്വം നന്ദി ...

    ReplyDelete
  8. "തമ്മില്‍ ഇനി നമ്മള്‍ കാണേണ്ടെന്ന് കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന് ഉള്ളിലോത്തിരി ദുഖമാണെന്ന് എല്ലാം വെറുമൊരു സ്വപ്നമെന്ന് ഞാനിനി ഈ വഴി വരില്ലയെന്ന്..!" അമ്പടാ ഇത് കൊള്ളാമല്ലോ... തലയിലായെക്കും എന്ന് തോന്നിയപ്പോള്‍ തടിയൂരിയതാ അല്ലേ ! :))

    ReplyDelete
  9. ആന കൊടുത്താലും ആശ കൊടുക്കരുത്. ശെരിയാണ്. തടിയൂരിയത് നന്നായി. രചനയും നന്നായി കേട്ടോ.

    ReplyDelete
  10. വളക്കുന്നതിനേക്കാള്‍ വലിയ കഷ്ടപ്പാടാ ഊരാന്‍..

    IS സര്‍ട്ടിഫൈ ചെയ്ത പോലെ അങ്ങനെ ഒരു വഞ്ചനാകാലത്ത് എന്ന് മാറ്റാം തലക്കെട്ട് :))

    ReplyDelete
  11. എന്റെ കാഴ്ച്ചയിലെ പ്രണയം കാണാൻ ഞാൻ ക്ഷണിക്കുന്നു!എന്റെ blog നോക്കൂ..

    ReplyDelete
  12. nammude jeevithavum chuttupaadum vibhinnamakumbol kadhaye snehikkunna kavithaye snehikkuna njaghalk iniyum pratheekshikkamallo

    manas nirajja ashamsakal

    raihan7.blogspot.com

    ReplyDelete
  13. ആത്മാവിഷ്കാരത്തില്‍ നിന്നും ഉള്ള വരവാണേ
    ഒന്ന് ശ്വാസം വിട്ടോട്ടെ
    പ്രതികാര ബുദ്ധി ഇല്ലാത്തിനാല്‍ പറയട്ടെ
    പ്രണയം ഒരു വലിയ സഗീര്‍ണമായ വിഷയമാണേ
    പ്രണയത്തിനു പല ഭാവങ്ങളുണ്ടേ ഒരു പക്ഷെ
    ഭൗതികവും ആക്കാം ആത്മീയവും ആകാം അതിനാല്‍ ചിലത്തോക്കെ
    മനസ്സിലാകാതെ പോകും
    താങ്കളുടെ കവിത ഇഷ്ടപ്പെട്ടു
    വല്ല പ്പോഴും അങ്ങോ ട്ടും വരണേ

    ReplyDelete
  14. ലിപിചേച്ചി : ഹ ഹ ഹ ചുമ്മാ ...
    പള്ളികരയിലെ ചേട്ടാ : അതെ വെറുതെ ആശകൊടുതിട്ടെന്തിനാ
    നിശാസുരഭി :വഞ്ചിചെന്നോ ഹേയ് ഞാന്‍ അങ്ങനെ ചെയ്യുമോ
    അരുണ്‍ റിയാസ്‌ : ഞാന്‍ വന്നു കണ്ടു സുഹൃത്തായി
    ദില്‍ഷ :കോഴി മുട്ടയിടുന്ന പോലെ ദില്‍ഷ ഈ കമന്റ്‌ പലയിടത്തും കയറി പേസ്റ്റ്‌ ചെയ്തിരിക്കുകയണല്ലോ ഒന്നും ശരിയല്ല..
    കവിയൂര്‍ജി : പറഞ്ഞതോക്കെ അംഗികരിക്കുന്നു , കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . തീര്‍ച്ചയായും ഞാന്‍ വരും

    എന്റെ ബ്ലോഗിലെ എല്ലാ വയനകാര്‍ക്കും വായിച്ചു കമന്റിടാതെ പോയവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നേഹത്തോടെ നന്ദി : മണ്‍സൂണ്‍ മധു

    ReplyDelete
  15. സ്വന്തം സ്നേഹത്തിന്റെ ശക്തിയില്‍ അത്ര വിശ്വാസമില്ലായിരുന്നു അല്ലേ?

    ReplyDelete
  16. ഉള്ളത് പറയാമല്ലോ ,,ഇത് കവിതയായാലും ഗവിത യായാലും എനിക്ക് ഒരു പാടിഷ്ട്ടായി ,,വേറൊന്നും കൊണ്ടല്ല ,,എളുപ്പത്തില്‍ ആരോടും വ്യഖ്യാനം ചോദിക്കാതെ ,,ഒറ്റ വായനയില്‍ ഈ കളിമണ്ടയില്‍ എളുപ്പം കേറി !!!!
    ==============================================
    പറഞ്ഞതു കവിതയെങ്കിലും ,,ഇതില്‍ പലരുടെയും ഒരു ജീവിത അനുഭവമില്ലേയ ?

    ReplyDelete
  17. അനുഭവത്തിന്റെ പുസ്തകം തുറന്നതാണോ അതോ ഭാവനകളില്‍ വിടര്‍ന്നതാണോ

    ReplyDelete
  18. രഘു ചേട്ടാ : സ്നേഹം, പ്രേമം എന്നോകെ പറയുന്നത് ഒരു കുടുക്കാണ് !! അതിനു വല്ലാത്തൊരു ശക്തിയാണ് അതൊകെ മനസിലാക്കി എന്നത് കൊണ്ടാല്ലേ ...........മനസിലായല്ലോ

    ഫൈസല്‍ ഭായി : സന്തോഷം , കവിതയിലും കഥയിലുമോകെ എഴുത്തുകാരന്റെ ജീവിതത്തിന്റെ ഓരോ ഭാഗം അതില്‍ ഉണ്ടാക്കുമല്ലോ

    അനീഷ്‌ ചേട്ടാ : അതൊരു രഹസ്യാ ഒരിക്കല്‍ ഞാന്‍ പറയാം

    അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍

    ReplyDelete
  19. pranayathe itra laghuvaayi chitheekarichathu nannayi.

    ReplyDelete
  20. പ്രിയപ്പെട്ട മധു,
    ജീവിക്കാന്‍ പഠിച്ചവന്‍...!അപ്പോള്‍ പ്രണയ മഴ ഒരു നേരം പോക്ക് പോലെ പെയ്തിറിങ്ങി,അല്ലെ?
    ഇനി അടുത്ത സൌഹൃദം പ്രനയമാകുന്നതിനു മുന്‍പേ, മട് പറയണം കേട്ടോ...,''കൊച്ചെ, കാര്യം നിസ്സാരം'' എന്ന് ! അല്ലെങ്കില്‍ നാട്ടുകാരോട് കൂടി ആലോചിച്ചു പ്രേമിക്കണേ..!
    അടുത്ത എസ്.എം.എസിന് മുന്‍പ്,പത്തു തവണ ആലോചിക്കണേ......!
    സസ്നേഹം,
    അനു

    ReplyDelete
  21. മൊബൈലിലെ സിം പോലെ പ്രണയം!
    ആദ്യമൊക്കെ സിമ്മിഷ്ടം
    പിന്നെ വിമ്മിഷ്ടം
    ഊരുക തന്നെ
    സിം ഊരുമ്പൊലെ
    പ്രണയത്തിൽ നിന്നും ഊരുക!
    ഛേ! നമ്മുടെയൊക്കെ കാലം കഴിഞ്ഞു പോയത് കഷ്ടം തന്നെ
    പിള്ളാരേ അടിച്ച് പൊളിക്കിനെടാ മക്കളേ...

    ആശംസകൾ മധൂ.
    സ്നേഹപൂർവ്വം വിധു

    ReplyDelete
  22. ഓര്‍ത്താല്‍ പ്രണയം ഒരു വല്ലാത്ത ഭാരം തന്നെ.

    ReplyDelete
  23. റിയാസ്‌ : പ്രണയം ഇത്ര ഓക്കേ ഉള്ളൂ..... നന്ദി
    അനുപമ : തടി സൂക്ഷിക്കാന്‍ പഠിച്ചവന്‍ എന്നതാണ് നേര് ,സത്യത്തില്‍ ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓരോ പെണ്‍ സുഹൃത്തിനോടും പറയും എന്നെ കേറി പ്രണയിക്കരുത് കാരണം നിന്നെ എന്നിക്ക് ഒരു കാരണവശാലും കെട്ടാന്‍ സാധിക്കില്ല എന്നും,,,

    വിധുചേട്ടാ : അത് സരിതന്നെ ഒരു മൊബൈലും ധാരാളം സിം കാര്‍ഡുകളും , കാലം അങ്ങനെയാണ് കുതിച്ചു പായുന്നു

    കനകൂര്‍ : ആദ്യം മധുരിക്കുകയും പിന്നെ കായ്ക്കുകയും ചെയ്യുന്ന വലതൊരു ഭാരം .....

    നല്ല പ്രണയത്തിനോട് മാത്രമാണ് പുണ്യവാളനു പ്രണയം
    കമന്റുകള്‍ നല്‍കിയ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും എന്റെ സന്തോഷം പങ്കിട്ടു നല്ക്കുന്നു നന്ദി ...

    ReplyDelete
  24. kollam ketto. eniyum ezhuthuka.vallappozhum ente blog k

    ReplyDelete
  25. മിസ്സ്ഡ് കാള്‍
    കിസ്സ്‌ കാള്‍
    ലാസ്റ്റ് കാള്‍..!!!

    ReplyDelete
  26. "അവളുടെ ആ പ്രണയം നിരസിച്ചു....
    അവളെ വേദനിപ്പിച്ചു.... ഒടുവില്‍
    അവള്‍ക്ക് നല്‍കിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് പകരം ഈ ജീവിതം സുഹൃത്തിന് മറ്റെന്തു നല്‍കി?"

    "നഷ്ടപെട്ടതും അവള്‍ക്കല്ല..." അവളുടെയാ കണ്ണുനീര്‍ തുള്ളി തുടച്ചു മാറ്റാന്‍ കാലത്തിനു പറ്റും. പക്ഷെ അവളുടെ സ്നേഹത്തിന് പകരം മറ്റെന്താണ് ഈ ജന്മം നേടാന്‍ പറ്റുക?

    ReplyDelete
  27. valare nalla post
    pls join my site
    http://www.appooppanthaadi.com/

    ReplyDelete
  28. ശീതള്‍ : അങ്ങനെയൊക്കെ ചോദിച്ചാല്‍ അറിയില്ല ശീതള്‍ ചോദ്യം എന്നെ വല്ലാത്ത മുഖഭാവത്തോടെ തുറിച്ചു നോക്കുന്നു മുന്നില്‍ ,ഉത്തരമില്ലാതെ നിശ്ചാലം നില്‍ക്കുന്നു , ഞാന്‍ ഉത്തരത്തിനായി തിരയുന്നു .......

    നമൂസ്‌ ,പ്രവഹിനി , ആന്‍ഡ്‌ അനോന്യ്മൌസ്‌ സന്തോഷം നന്ദി

    ReplyDelete
  29. your blog is good but please change black background

    free malayalam song ,free malayalam radio form DUBAI, mp3

    http://worldmusiccollections.blogspot.com/

    ReplyDelete
  30. അമ്പട പുണ്യവാള....എല്ലാ അടവുകളും അറിയാം അല്ലെ ....എനിക്ക് ശരിക്കിഷ്ടപ്പെട്ടു .പ്രണയം നഷ്ടപ്പെടുത്തിയതല്ല കവിതയുടെ വരികള്‍ ..

    ReplyDelete
  31. ആഹാ, ഇപ്പൊ ആ വഴി പോവാറില്ലല്ലേ ..

    ReplyDelete
  32. kollaam punyaala... vallathe munnottu neengum munpe thala oorikkondu ponnu alle... nadakkatte.

    ReplyDelete
  33. നന്നായിരുന്നു വരികൾ…ആശംസകൾ…

    ReplyDelete
  34. ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ???? ;)

    ReplyDelete
  35. നിനക്ക് പറയാന്‍ ഉണ്ടായിരുന്ന കാരണങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു പുണ്യാ.....

    ReplyDelete
  36. അതെന്തായാലും നന്നായി...തീയിൽ ചാടാതെ ഒഴിഞ്ഞു മാറി അല്ലെ...:)

    ReplyDelete
  37. Hard Rock Hotel & Casino in Biloxi, MS - Dr.MCD
    Hard 인천광역 출장마사지 Rock Hotel & Casino, Hollywood Casino Biloxi - Driving 구리 출장안마 directions to 과천 출장샵 Hard Rock Hotel & Casino, Hollywood Casino 대전광역 출장마사지 Biloxi, based on live 군포 출장샵 traffic updates and road conditions

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com