ഞാനവളുടെ ഹൃദയം കവര്‍ന്നുവെന്ന്
അവിടം സുഖമുള്ളൊരു നോവാണെന്ന്
പ്രണയമെന്ന് അതൊരു ലഹരിയെന്ന്
ഞാനവളുടെ ജീവന്റെ ജീവനെന്ന്
ഉറങ്ങാത്ത രാത്രികള്‍ ഒത്തിരിയെന്ന്
ഉണ്ണാതെയാകെ മെലിഞ്ഞുവെന്ന്
ഒത്തിരിയൊത്തിരി സ്വപ്നങ്ങളാണെന്ന്
ഞാനില്ലാത്തൊരു ജീവിതമില്ലയെന്ന്
ഞാനത്രമേല്‍ നിറങ്ങളായി മാറിയെന്ന്
അറിഞ്ഞപ്പോ ഞാനാകെ സ്തബ്ധനായി
വിയര്‍ത്തു പോയി ആകെ ഭയത്തിലായി
കളിപറഞ്ഞിരുന്നത് അബദ്ധമെന്നായി
മൊബൈലിനെ വീണ്ടും ശപിച്ചുപോയി
ഇനി എങ്ങനെ ഊരാമെന്ന ചിന്തയായി..
ഒടുവില്‍ ഞാന്‍ പറഞ്ഞു ,
പ്രണയമോരാഴ കടലാണെന്ന്
തുഴയാനിറങ്ങിയാല്‍ മുങ്ങിചാകുമെന്ന്
നമ്മളോന്നയാല് പ്രണയംനശ്വരമെന്ന്
അനശ്വര പ്രണയമെത്ര മധുരമെന്ന്
തമ്മില്‍ ഇനി നമ്മള് കാണേണ്ടെന്ന്
കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന്
ഉള്ളിലോത്തിരി ദുഖമാണെന്ന്
എല്ലാം വെറുമൊരു സ്വപ്നമെന്ന്
ഞായിനി ഈ വഴി വരില്ലയെന്ന്...!!
ഓഹോ..അങ്ങനൊരു വഞ്ചനാ കാലത്ത് ....??!! അതോ "അങ്ങനൊരു പണി കിട്ടിയ നേരത്തോ" ??
ReplyDeleteപ്രണയിക്കാന്‍ പോകുമ്പോള്‍ ഏറ്റവും കുറഞ്ഞത് പരസ്പരം കണ്ടു സംസാരിക്കാന്‍ ഉള്ള ധൈര്യം എങ്കിലും വേണം ഇല്ലാത്തവര്‍ അതിനു മുതിരരുത് . താങ്കളുടെ പോരായിമക്ക് പ്രണയത്തെ കുറ്റം പറയല്ലേ . ഇനി ഒരു കാര്യമേ പറ്റു കടാപ്പുറത്ത് കൂടി പാട്ടും പാടി പാടി നടക്കു "" മനസ മൈനേ വരൂ മധുരം നുള്ളി തരൂ ... "
ReplyDeleteഇനി എങ്ങനെ ഊരാമെന്ന ചിന്തയായി..
ReplyDeleteദാ
ReplyDeleteഇവിടൊരാള് പ്രണയം എന്താണ് എന്നൊക്കെ റിസെര്‍ച് ചെയ്യാന്‍ നോക്കി ഇരിക്കുന്നുണ്ട് അങ്ങോട്ടു വിടാം
എന്താ
അതിനാണ് മൊബൈൽ ഫോൺ കണ്ടുപിടിച്ചത്..ബൈ ബൈ എന്ന് SMS അയക്കാൻ...
ReplyDeleteപ്രണയിക്കുമ്പോള്‍ അതൊന്നും ആലോചിച്ചില്ല. എങ്ങനെ തലയൂരണം എന്നായി
ReplyDeleteപിന്നത്തെ ചിന്ത അല്ലെ? ആശയം കൊള്ളാം. (കുറച്ചുകൂടി നന്നാക്കി എഴുതാമെന്ന് തോന്നുന്നു.) ഏതായാലും പരിചയമുള്ള കൂട്ടുകാര്‍ ഉപദേശിക്കട്ടെ. ഭാവുകങ്ങള്‍.
കുറുപ്പ്ചേട്ടാ , ഡോക്ടര്‍ ചേട്ടാ : ഒരു നല്ല സൌഹൃതം പ്രണയമായി വളരുന്നതായി മനസിലാക്കിയപ്പോ ഞാന്‍ സ്വയം പിന്തിരിഞ്ഞതാണ് , ആന കൊടുത്താലും വെറുതെ ആശ കൊടുക്കരുതല്ലോ ... അതിനു എനിക്ക് പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട് .
ReplyDeleteintimate : ആലോചിച്ചപ്പോ കേള്‍ക്കാന്‍ സുഖമുള്ള നല്ല പേര് വേറെ അപ്പൊ കിട്ടിയില്ല അതുകൊണ്ടാണെ.
ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹ ഹ ഹ അതുനന്നായി . പറയാത്ത ചില പ്രണയഭാവങ്ങള്‍ കൂടെ കരുതാം ......
പഥികാ , കലാവലഭാന് മറ്റു സുഹൃത്തുകള്‍ക്കും അഭിപ്രായത്തിനു സ്നേഹപൂര്‍വ്വം നന്ദി ...
"തമ്മില്‍ ഇനി നമ്മള് കാണേണ്ടെന്ന് കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന് ഉള്ളിലോത്തിരി ദുഖമാണെന്ന് എല്ലാം വെറുമൊരു സ്വപ്നമെന്ന് ഞാനിനി ഈ വഴി വരില്ലയെന്ന്..!" അമ്പടാ ഇത് കൊള്ളാമല്ലോ... തലയിലായെക്കും എന്ന് തോന്നിയപ്പോള്‍ തടിയൂരിയതാ അല്ലേ ! :))
ReplyDeleteആന കൊടുത്താലും ആശ കൊടുക്കരുത്. ശെരിയാണ്. തടിയൂരിയത് നന്നായി. രചനയും നന്നായി കേട്ടോ.
ReplyDeleteവളക്കുന്നതിനേക്കാള്‍ വലിയ കഷ്ടപ്പാടാ ഊരാന്‍..
ReplyDeleteIS സര്‍ട്ടിഫൈ ചെയ്ത പോലെ അങ്ങനെ ഒരു വഞ്ചനാകാലത്ത് എന്ന് മാറ്റാം തലക്കെട്ട് :))
എന്റെ കാഴ്ച്ചയിലെ പ്രണയം കാണാൻ ഞാൻ ക്ഷണിക്കുന്നു!എന്റെ blog നോക്കൂ..
ReplyDeletenammude jeevithavum chuttupaadum vibhinnamakumbol kadhaye snehikkunna kavithaye snehikkuna njaghalk iniyum pratheekshikkamallo
ReplyDeletemanas nirajja ashamsakal
raihan7.blogspot.com
ആത്മാവിഷ്കാരത്തില്‍ നിന്നും ഉള്ള വരവാണേ
ReplyDeleteഒന്ന് ശ്വാസം വിട്ടോട്ടെ
പ്രതികാര ബുദ്ധി ഇല്ലാത്തിനാല്‍ പറയട്ടെ
പ്രണയം ഒരു വലിയ സഗീര്‍ണമായ വിഷയമാണേ
പ്രണയത്തിനു പല ഭാവങ്ങളുണ്ടേ ഒരു പക്ഷെ
ഭൗതികവും ആക്കാം ആത്മീയവും ആകാം അതിനാല്‍ ചിലത്തോക്കെ
മനസ്സിലാകാതെ പോകും
താങ്കളുടെ കവിത ഇഷ്ടപ്പെട്ടു
വല്ല പ്പോഴും അങ്ങോ ട്ടും വരണേ
ലിപിചേച്ചി : ഹ ഹ ഹ ചുമ്മാ ...
ReplyDeleteപള്ളികരയിലെ ചേട്ടാ : അതെ വെറുതെ ആശകൊടുതിട്ടെന്തിനാ
നിശാസുരഭി :വഞ്ചിചെന്നോ ഹേയ് ഞാന്‍ അങ്ങനെ ചെയ്യുമോ
അരുണ്‍ റിയാസ് : ഞാന്‍ വന്നു കണ്ടു സുഹൃത്തായി
ദില്‍ഷ :കോഴി മുട്ടയിടുന്ന പോലെ ദില്‍ഷ ഈ കമന്റ് പലയിടത്തും കയറി പേസ്റ്റ് ചെയ്തിരിക്കുകയണല്ലോ ഒന്നും ശരിയല്ല..
കവിയൂര്‍ജി : പറഞ്ഞതോക്കെ അംഗികരിക്കുന്നു , കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . തീര്‍ച്ചയായും ഞാന്‍ വരും
എന്റെ ബ്ലോഗിലെ എല്ലാ വയനകാര്‍ക്കും വായിച്ചു കമന്റിടാതെ പോയവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നേഹത്തോടെ നന്ദി : മണ്‍സൂണ്‍ മധു
സ്വന്തം സ്നേഹത്തിന്റെ ശക്തിയില്‍ അത്ര വിശ്വാസമില്ലായിരുന്നു അല്ലേ?
ReplyDeleteഉള്ളത് പറയാമല്ലോ ,,ഇത് കവിതയായാലും ഗവിത യായാലും എനിക്ക് ഒരു പാടിഷ്ട്ടായി ,,വേറൊന്നും കൊണ്ടല്ല ,,എളുപ്പത്തില്‍ ആരോടും വ്യഖ്യാനം ചോദിക്കാതെ ,,ഒറ്റ വായനയില്‍ ഈ കളിമണ്ടയില് എളുപ്പം കേറി !!!!
ReplyDelete==============================================
പറഞ്ഞതു കവിതയെങ്കിലും ,,ഇതില്‍ പലരുടെയും ഒരു ജീവിത അനുഭവമില്ലേയ ?
അനുഭവത്തിന്റെ പുസ്തകം തുറന്നതാണോ അതോ ഭാവനകളില്‍ വിടര്‍ന്നതാണോ
ReplyDeleteരഘു ചേട്ടാ : സ്നേഹം, പ്രേമം എന്നോകെ പറയുന്നത് ഒരു കുടുക്കാണ് !! അതിനു വല്ലാത്തൊരു ശക്തിയാണ് അതൊകെ മനസിലാക്കി എന്നത് കൊണ്ടാല്ലേ ...........മനസിലായല്ലോ
ReplyDeleteഫൈസല്‍ ഭായി : സന്തോഷം , കവിതയിലും കഥയിലുമോകെ എഴുത്തുകാരന്റെ ജീവിതത്തിന്റെ ഓരോ ഭാഗം അതില്‍ ഉണ്ടാക്കുമല്ലോ
അനീഷ് ചേട്ടാ : അതൊരു രഹസ്യാ ഒരിക്കല്‍ ഞാന്‍ പറയാം
അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍
pranayathe itra laghuvaayi chitheekarichathu nannayi.
ReplyDeleteപ്രിയപ്പെട്ട മധു,
ReplyDeleteജീവിക്കാന്‍ പഠിച്ചവന്...!അപ്പോള്‍ പ്രണയ മഴ ഒരു നേരം പോക്ക് പോലെ പെയ്തിറിങ്ങി,അല്ലെ?
ഇനി അടുത്ത സൌഹൃദം പ്രനയമാകുന്നതിനു മുന്‍പേ, മട് പറയണം കേട്ടോ...,''കൊച്ചെ, കാര്യം നിസ്സാരം'' എന്ന് ! അല്ലെങ്കില്‍ നാട്ടുകാരോട് കൂടി ആലോചിച്ചു പ്രേമിക്കണേ..!
അടുത്ത എസ്.എം.എസിന് മുന്‍പ്,പത്തു തവണ ആലോചിക്കണേ......!
സസ്നേഹം,
അനു
മൊബൈലിലെ സിം പോലെ പ്രണയം!
ReplyDeleteആദ്യമൊക്കെ സിമ്മിഷ്ടം
പിന്നെ വിമ്മിഷ്ടം
ഊരുക തന്നെ
സിം ഊരുമ്പൊലെ
പ്രണയത്തിൽ നിന്നും ഊരുക!
ഛേ! നമ്മുടെയൊക്കെ കാലം കഴിഞ്ഞു പോയത് കഷ്ടം തന്നെ
പിള്ളാരേ അടിച്ച് പൊളിക്കിനെടാ മക്കളേ...
ആശംസകൾ മധൂ.
സ്നേഹപൂർവ്വം വിധു
ഓര്‍ത്താല്‍ പ്രണയം ഒരു വല്ലാത്ത ഭാരം തന്നെ.
ReplyDeleteറിയാസ് : പ്രണയം ഇത്ര ഓക്കേ ഉള്ളൂ..... നന്ദി
ReplyDeleteഅനുപമ : തടി സൂക്ഷിക്കാന്‍ പഠിച്ചവന് എന്നതാണ് നേര് ,സത്യത്തില്‍ ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓരോ പെണ് സുഹൃത്തിനോടും പറയും എന്നെ കേറി പ്രണയിക്കരുത് കാരണം നിന്നെ എന്നിക്ക് ഒരു കാരണവശാലും കെട്ടാന്‍ സാധിക്കില്ല എന്നും,,,
വിധുചേട്ടാ : അത് സരിതന്നെ ഒരു മൊബൈലും ധാരാളം സിം കാര്‍ഡുകളും , കാലം അങ്ങനെയാണ് കുതിച്ചു പായുന്നു
കനകൂര്‍ : ആദ്യം മധുരിക്കുകയും പിന്നെ കായ്ക്കുകയും ചെയ്യുന്ന വലതൊരു ഭാരം .....
നല്ല പ്രണയത്തിനോട് മാത്രമാണ് പുണ്യവാളനു പ്രണയം
കമന്റുകള്‍ നല്കിയ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും എന്റെ സന്തോഷം പങ്കിട്ടു നല്ക്കുന്നു നന്ദി ...
kollam ketto. eniyum ezhuthuka.vallappozhum ente blog k
ReplyDeleteമിസ്സ്ഡ് കാള്‍
ReplyDeleteകിസ്സ് കാള്‍
ലാസ്റ്റ് കാള്‍..!!!
"അവളുടെ ആ പ്രണയം നിരസിച്ചു....
ReplyDeleteഅവളെ വേദനിപ്പിച്ചു.... ഒടുവില്‍
അവള്‍ക്ക് നല്കിയ കണ്ണുനീര് തുള്ളികള്‍ക്ക് പകരം ഈ ജീവിതം സുഹൃത്തിന് മറ്റെന്തു നല്കി?"
"നഷ്ടപെട്ടതും അവള്‍ക്കല്ല..." അവളുടെയാ കണ്ണുനീര് തുള്ളി തുടച്ചു മാറ്റാന്‍ കാലത്തിനു പറ്റും. പക്ഷെ അവളുടെ സ്നേഹത്തിന് പകരം മറ്റെന്താണ് ഈ ജന്മം നേടാന്‍ പറ്റുക?
valare nalla post
ReplyDeletepls join my site
http://www.appooppanthaadi.com/
ശീതള്‍ : അങ്ങനെയൊക്കെ ചോദിച്ചാല്‍ അറിയില്ല ശീതള്‍ ചോദ്യം എന്നെ വല്ലാത്ത മുഖഭാവത്തോടെ തുറിച്ചു നോക്കുന്നു മുന്നില്‍ ,ഉത്തരമില്ലാതെ നിശ്ചാലം നില്ക്കുന്നു , ഞാന്‍ ഉത്തരത്തിനായി തിരയുന്നു .......
ReplyDeleteനമൂസ് ,പ്രവഹിനി , ആന്‍ഡ് അനോന്യ്മൌസ് സന്തോഷം നന്ദി
your blog is good but please change black background
ReplyDeletefree malayalam song ,free malayalam radio form DUBAI, mp3
http://worldmusiccollections.blogspot.com/
അമ്പട പുണ്യവാള....എല്ലാ അടവുകളും അറിയാം അല്ലെ ....എനിക്ക് ശരിക്കിഷ്ടപ്പെട്ടു .പ്രണയം നഷ്ടപ്പെടുത്തിയതല്ല കവിതയുടെ വരികള്‍ ..
ReplyDeleteആഹാ, ഇപ്പൊ ആ വഴി പോവാറില്ലല്ലേ ..
ReplyDeletekollaam punyaala... vallathe munnottu neengum munpe thala oorikkondu ponnu alle... nadakkatte.
ReplyDeleteനന്നായിരുന്നു വരികൾ…ആശംസകൾ…
ReplyDeleteഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ???? ;)
ReplyDeleteനിനക്ക് പറയാന്‍ ഉണ്ടായിരുന്ന കാരണങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു പുണ്യാ.....
ReplyDeleteഅതെന്തായാലും നന്നായി...തീയിൽ ചാടാതെ ഒഴിഞ്ഞു മാറി അല്ലെ...:)
ReplyDeleteHard Rock Hotel & Casino in Biloxi, MS - Dr.MCD
ReplyDeleteHard 인천광역 출장마사지 Rock Hotel & Casino, Hollywood Casino Biloxi - Driving 구리 출장안마 directions to 과천 출장샵 Hard Rock Hotel & Casino, Hollywood Casino 대전광역 출장마사지 Biloxi, based on live 군포 출장샵 traffic updates and road conditions