Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Sunday, January 1, 2012

പോലീസുകാരനെയും ഇടിച്ചിട്ട സവാരി ഗിരി ഗിരി

രാത്രി സ്വസ്ഥമായി കസേരയില്‍ വളഞ്ഞൊടിഞ്ഞിരുന്നു ടിവി കാണുന്നതിനിടയ്ക്കാണ് ചേട്ടന്‍ ഫോണ്‍ വിളിച്ചു ' വീട്ടിലേയ്ക്കു വരുന്നുണ്ടെന്നും ശേഷം ഒരുമിച്ചു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പോകാമെന്നും  അതിനു ഞാനുടന്‍  റെഡിയായി പുറത്തിറങ്ങി നില്ക്കണമെന്നും' പറയുന്നത്   . വല്യ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല എങ്കിലും ഞാനതിനു സമ്മതിച്ചു. പോയേക്കാം , അവന്‍  വല്യ കാര്യമായി ഒരു അടിച്ചു പൊളി  പാര്‍ട്ടിക്ക് വിളിയ്ക്കുമ്പോ പോകാതിരുന്നാല്‍ അവനതു വല്ലാത്ത ഫീലിംഗ്സ് ആവും.   കണ്ണിനു കണ്ണായി  ആകെ ഒരു ചേട്ടനല്ലെ  ഉള്ളൂ.

ഉടന്‍ തന്നെ  ഓരോ പാന്‍റും ഷര്‍ട്ടും തൊപ്പിയും വലിച്ചിട്ട് മുറ്റത്തേക്കിറങ്ങി   ചേട്ടന്റെ ഒമനി വാനിന്റെ ശബ്ദവും കാതോര്‍ത്ത്   ഉലാത്താന്‍ തുടങ്ങി. ആകാശത്ത് ചന്ദ്രനും താരകളും ദീപം തെളിച്ചു നില്‍ക്കുന്നു നല്ല സുഖലോലമായ തണുപ്പ് മേലാകെ അരിച്ചിറങ്ങുണ്ടായിരുന്നു.

പത്തു മണിയോടടുക്കവേ ചേട്ടന്‍ പാഞ്ഞെത്തി. വന്നപാടെ വേഗം അകത്തു കടന്നു ഒരു വലിയ  കുപ്പി  സ്പ്രേ  എടുത്തു   കൊണ്ട് വന്നെന്റെ മേലാക്കെ  ശൂശൂശൂ... എന്നൊരു സുഗന്ധ നീരാട്ട് നടത്തി. അടിപൊളി പാര്‍ട്ടിയില്‍ കുട്ടന്‍ ഗുമ ഗുമാന്ന് മണക്കട്ടെ എന്നൊരു  ഡയലോഗും  ! ഞാനൊന്ന്  ചിരിച്ചതേയുള്ളൂ. ഒരു ന്യൂ ഇയര്‍  ആഘോഷം കഴിഞ്ഞുള്ള വരവ് ഗുമ ഗുമായെന്നു  എന്റെ മുക്കിലേക്കു  വലിഞ്ഞുകേറി കന്നംതിരിവ് കാണിക്കാതിരിയ്ക്കുവാന്‍  മുക്കിന്റെ പാലത്തിനിട്ടു പണിഞ്ഞതാണെന്നറിഞ്ഞിട്ടും  !!

അമ്മയെ അകത്താക്കി വീടും പൂട്ടി സലാം പറഞ്ഞു ഞങ്ങള്‍ ഇറങ്ങി . എല്ലാ അതിരുകളും ബേധിച്ചു അലക്ഷ്യമായി പാഞ്ഞു  പോകുന്ന വഴിയ്ക്ക് സംശയത്തോടെ ഞാന്‍ ചേട്ടനോട് ചോദിച്ചു

''നീ ഇതു എങ്ങോട്ടാ പോണേ " 

''എങ്ങോട്ട് വേണമെങ്കിലും പോകാം നീ പറ ''

''അത് ശരി ഇപ്പോ അങ്ങനെ ആയോ ? എവിടെയോ  പാര്‍ട്ടിയുണ്ടെന്നു പറഞ്ഞല്ലേ  നീ  എന്നെ വീട്ടീന്നു വിളിച്ചിറക്കിയത് '' 

''സകലയിടത്തും   പാര്‍ട്ടിയാട നമ്മുക്ക്  എവിടെ പോകണം  നീയതു പറ '' 

 ''നീ വണ്ടി തിരി വണ്ടി തിരി എനിയ്ക്ക് വീട്ടില്‍ പോയാല്‍ മതി '' 

''ന്യൂ ഇയര്‍ ആയിട്ട് വീട്ടിനകത്ത് കുത്തി ഇരുന്നു എന്തെടുക്കാനാട നമ്മുകീ സിറ്റി ഓക്കേ ഒന്ന് കറങ്ങാം ''

''ഹും ''

ഞാനതു മൌനമായി സമ്മതിച്ചു അല്ലേലും ചുമ്മാ വണ്ടിയില്‍ ഇരുന്നു നാട് ചുറ്റുന്നത്  എനിക്ക് വല്യ ഇഷ്ടമുള്ള കാര്യമാണ്. ശേഷം  ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി കോവളം കാണാന്‍ പോകാം തിരോന്ത്വരത്തിന്റെ ന്യൂ ഇയര്‍ ആഘോഷ തലസ്ഥാനം കോവളം ആണല്ലോ ? ഞങ്ങള്‍ ആണേ ഇന്നേവരെ  കോവളം കണ്ടിട്ടുമില്ല. നാടായ നാട്ടീനൊക്കെ മദാമ്മമാരും സായിപ്പന്മാരും വന്നു തുണിമണികള്‍ ഇല്ലാതെ  മലര്‍ന്നു കിടക്കുന്ന സ്ഥലം കൈയെത്താ ദൂരത്തു കിടന്നിട്ട് ഇന്നേ വരെ അവിടെ വരെ ചെന്നെത്താന്‍ ബുദ്ധിയും തോന്നിയില്ല സാഹചര്യവും വന്നില്ല എന്നാ പിന്നെ ഇന്നങ്ങോടു തന്നെയെന്നങ്ങു നിരൂപിച്ചു നീങ്ങി.

അന്നേരമാണ്  അടി പൊളി ട്രിപ്പിന് പോകുന്ന പോക്കില്‍ മദന്‍ ചേട്ടനെയും കൂട്ടാം എന്ന ഐഡിയ വന്നത്.  ആളൊരു ഒറ്റയാനാണ് ആകെ മെരുങ്ങുന്നതാകട്ടെ എന്നോടും.  ഞാന്‍ വിളിച്ചാല്‍ ഏതു നരകത്തിലേയ്ക്കും വരും . സ്വന്തം വീടിനേക്കാള്‍ വലിയ നരകമില്ലയെന്നാണ്  മദന്‍ ചേട്ടന്റെ മതം !

ഞാനുടന്‍ ഫോണെടുത്തു ഒരു  വിളി.  അപ്പോഴേയ്ക്കും  മദന്‍ ചേട്ടന്‍ നേരുതെ ആഘോഷം തുടങ്ങി കഴിഞ്ഞു പോയെങ്കിലും  വരാമെന്നേറ്റു. മൂന്നാം പെഗോഴിച്ചു  ഐസ്  ഇടുമ്പോ എത്തി കൊള്ളണം,  അതും വലിച്ചു കുടിച്ചു പുറത്തിറങ്ങി വരാമെന്നു. സമ്മതിച്ചു , അല്ലെ പിന്നെ ബോധം കാണില്ല. അതിനാല്‍  വണ്ടി തിരിച്ചു റൂട്ട് മാറ്റി  പാഞ്ഞു ചെന്ന് മദന്‍ ചേട്ടനെയും കൂട്ടി   കോവളം ലക്ഷ്യമാക്കി വീണ്ടും യാത്ര തുടങ്ങി.

വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോഴാണ്  വല്ലതും കഴിച്ചു പോകാമെന്ന് മദന്‍ ചേട്ടന്‍ പറഞ്ഞത്.  പക്ഷെ തട്ട് കടയിലേയോ ഹോട്ടലിലേയോ ഫുഡ്‌ ഒന്നും വേണ്ട  അതൊകെ മായം , വൃത്തികേട് ! പുള്ളിയ്ക്ക്  മരുന്നടിക്കാത്ത ഫ്രഷ്‌  നാടന്‍  കോഴി  കറി കഴിയ്ക്കണം. പാതിരാ നേരമാകുമ്പോള്‍ നാടന്‍ പോയിട്ട് ഓഡിനറിയെ പോലും  എവിടെ കിട്ടാനാണ്. കടകളേറെയും അടച്ചു.

അമ്മയെ വിളിച്ചു ആഗ്രഹം പറഞ്ഞപ്പോള്‍  കോഴി വാങ്ങി കട്ട് ആക്കി വാ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചിട്ട് ഞാന്‍ കിടന്നോളളാം എന്ന് പറഞ്ഞ പാടെ പിന്നെ കോഴി കട തിരക്കി നടപ്പായി അതും നാടന്‍ കോഴി തന്നെ വേണമല്ലോ ? കട ഉള്ളയിടത്ത് കോഴി കാണില്ല കോഴിയുള്ളതായി കേട്ടിടതൊന്നും  കട കണ്ടില്ല.

ഒടുവില്‍ കുറെ അലഞ്ഞു തിരിഞ്ഞിട്ടു  ഒരു ബ്രോയിലറിനെ   സംഘടിപ്പിച്ചു   കൊല്ലിച്ചു കഷണിച്ചു വാങ്ങി പക്ഷെ മദന്‍ ചേട്ടന്‍ അതിലൊന്നും ഒതുങ്ങിയില്ല   മദന്‍ ചേട്ടന്‍ തന്നെ കോഴി കറി വയ്ക്കുമെന്നായി  പിന്നെ അതും നല്ല വെറൈയ്റ്റിയായി    ചീരയൊക്കെ  ചേര്‍ത്തുള്ള മദന്‍ സ്പെഷ്യല്‍ കോഴി കറി.  ഞങ്ങളെയൊക്കെ അത് കഴിപ്പിച്ചു അത്ഭുതപ്പെടുത്തണം. അടുത്ത കടയില്‍ നിന്നും കുറെ സാമാനങ്ങളും അതിനു വാങ്ങി (ഭാഗ്യത്തിന് ചീര കിട്ടിയില്ല). ഇതൊകെ  വീട്ടില്‍ കൊണ്ട് വച്ചിട്ട്  ആ വഴി പോകാം എന്ന ധാരണയില്‍  വന്ന വഴിയെ   തിരിച്ചു. വഴിമദ്ധ്യേ  നമ്മുക്ക് കഴിക്കാനാവാതെ  പോയ  പാചക വിദ്യയെ കുറിച്ചും അതിന്റെ അപാര രുചി വൈഭവത്തെ കുറിച്ചും  മദന്‍ ചേട്ടന്‍  വാതോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു !! 

വീടെത്തിയപ്പോള്‍ , റോഡില്‍ കാര്‍ നിര്‍ത്തി   ഞാനും ചേട്ടനും കോഴിയും സാമാനങ്ങളുമായി ഇറങ്ങി നടന്നു സമാനമോക്കെ അമ്മയെ ഏല്പിച്ചു  തിരിച്ചു വന്നു നോകുമ്പോ  മദന്‍ ചേട്ടനെ കാണാനില്ല  വല്ല അത്യാവശ്യത്തിനും ഇറങ്ങിയതാകുമെന്നു കരുതി അവിടെയൊക്കെ നോക്കി ഒന്നും കണ്ടില്ല മൊബൈലാണെ വണ്ടിയിരിക്കുനുണ്ട് താനും.  അപ്പൊ പിന്നെ   നോക്കാന്‍  ഒരിടമേ ബാക്കിയുള്ളൂ   .വണ്ടിയെടുത്തു നൂറു വാരെ അടുത്തുള്ള ബാറിന്റെ  മുന്നില്‍ പാര്‍ക്ക് ചെയ്തു പുറത്തേക്കുള്ള  വരവ്വും കാത്തിരിന്നു. ചേട്ടന് അതിനകത്ത് കടന്നു മദന്‍ ചേട്ടനെ  വിളിക്കണമെന്ന് കലശലായ മോഹം ഞാന്‍ കണ്ണുരുട്ടി പേടിപ്പിച്ചിരുത്തി. അല്ലെ പിന്നെ രണ്ടിനെയും വിളിച്ചിറക്കാന്‍ ഞാന്‍ ആളെ കൂട്ടി  കയറിച്ചെന്നു  താങ്ങി കൊണ്ടുവരേണ്ടി വരും .

ബാറില്‍ നിന്നും പുറത്തിറങ്ങിയ  മദന്‍ ചേട്ടന്‍ ഞങ്ങളെ മുന്നില്‍  കണ്ട ആശ്ചര്യത്തില്‍ ഒരു വളിച്ച ചിരിയുമായി  അടുത്തേക്ക് വന്നു .  ഇനി ഞാന്‍ ഓടിച്ചോള്ളാം  ന്ന വാശിയില്‍   ഡ്രൈവിംഗ് സീറ്റില്‍ ചാടി കയറി കാര്‍    സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു പക്ഷെ  വണ്ടി  അറച്ചറച്ചു   മുന്നോട്ടു   നീങ്ങി  റോഡു മദ്ധ്യ നിലയുറപ്പിച്ചു. വീണ്ടും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുതെങ്കിലും പക്ഷെ കാര്‍  മുന്നോട്ടു നീങ്ങുന്നില്ല    മദന്‍ ചേട്ടന്‍ ആകെ പരിഭ്രമിച്ചു 'പുണ്യാളാ വണ്ടി അനങ്ങുന്നില്ല ' ഞാനും നോക്കിയിരിക്കുകയാണ്  അതെ വണ്ടി  ആനങ്ങുന്നില്ല അപ്പോഴേയ്ക്കും കാര്‍ ഒന്ന് കുലുങ്ങി  ഓഫായി . പിന്നാലെ വാഹനങ്ങള്‍ വന്നു ഹോണ്‍ അടി തുടങ്ങി.

ഞങ്ങളും പരിഭ്രമിച്ചു 'വണ്ടി കേടായോ ? പഹവാനെ പെരുവഴിയിലായല്ലോ'  മദന്‍ ചേട്ടന്‍  ഇതാ കണ്ടോ ' എന്നു പറഞ്ഞു ഒരു ഡെമോയ്ക്ക്,  കാര്‍ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു' ഫസ്റ്റ് ഇട്ടു ക്ലച്ചിന്നു കാലെടുത്തു. വണ്ടി വീണ്ടും ഒന്ന് ചാടി  കുലുങ്ങി കുലുങ്ങി നിന്നു.  അപ്പോഴാണ്‌ ചേട്ടന്‍ പുറകില്‍ നിന്ന് തലയിട്ടു പറഞ്ഞത് ''  ആക്സിലറേറ്റര്‍ ചവിട്ടിയോട   നീ ''   കേട്ട പാടെ  കാലെടുത്തു അതിന്റെ മേലെ ഡും എന്നോരിടക്കം വണ്ടി പത്തടി പറന്നു പിന്നെ പാമ്പിഴയും പോലെ  റോഡില്‍ ഒരൊന്നൊന്നര പയലായിരുന്നു  നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ എന്നറിയാന്‍ മേലത്ത ലക്കും ലഗാനും ഇല്ലാത്ത  കുതിപ്പ്

ഭയന്ന് വിറച്ചു പരിഭ്രമത്തോടെ അനവധിതവണ പലതും  പറഞ്ഞു  നോക്കി. ചേട്ടാ റോഡില്‍ നിറയെ സാധുകളാണ്,   നിങ്ങടെ  കൈയിലാണ്  അവരുടെ ജീവന്‍ വണ്ടി തിര്‍ത്തു മദന്‍ ചേട്ടാ ഞാന്‍ ഓടിച്ചോളാമെന്നൊക്കെ !!

''ഡാ ഞാനീവഴിയൊക്കെ വല്യ ബസു തെക്ക് വടക്കൊടിച്ചു പഠിച്ചവനാടാ , മെക്കാനിക്കല്‍  ഡിപ്ലോമ ഹോള്‍ഡര്‍ ആയ എനിക്കറിയാന്‍ പാടില്ലേ   ഈ വണ്ടിയുടെ ഞട്ടും ബോള്‍ട്ടും വരെ തിരിയുന്നത് നീ പേടിക്കാതെ   '' 

''അതൊകെ ശരി തന്നെ എനിക്കതൊകെ അറിയാം പക്ഷെ  ഇപ്പോ നിങ്ങളുടെ  ഞാട്ടും ബോള്‍ട്ടും   ഇളക്കി കിടക്കുകയല്ലേ  അത് ഞങ്ങളുടെ ഞട്ടും  ബോള്‍ട്ടുമൊക്കെ ഇളക്കും എനിക്കതല്ലേ പേടി "

ആര് കേള്‍ക്കാന്‍ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ മാതിരി  ഡയലോഗും പറഞ്ഞു യാതൊരു കൂസലുമില്ലാത്ത പോയ പോക്കില്‍ ആരുടെക്കെയോ ഭാഗ്യത്തിന് തട്ടുകേടില്ലാതെ ഒരു  പമ്പിലേക്ക് വണ്ടി ഓടിച്ചു കയറ്റി.   .ആ തക്കത്തിന് ഞാന്‍ ഡ്രൈവിംഗ് സീറ്റ്‌ പിടിച്ചെടുത്തു. എനിക്കണേ രാത്രി വണ്ടി ഓടിച്ചു വല്യ ശീലമോന്നുമില്ല . എതിരെ വരുന്നവന്റെ ഒക്കെ  ഹെഡ് ലൈറ്റ്  കണ്ണിനകത്ത് കുത്തി കയറി ഇരുട്ട പടര്‍ത്തുകയാണ് . നേരാവണം റോഡോ  അവിടെ നടക്കുന്നതോ ഞാന്‍ കാണുനില്ല എന്നിട്ടും  വല്ല വിധേനയും കോവളത്തിന്റെ ഏതോ പരിസരത്ത് എവിടെയോ ഞാന്‍ കൊണ്ടെത്തിച്ചു.

റോഡിന്‍റെ ഇരുപുറവും  ബൈക്കുകള്‍ നീണ്ട  നിരയായി അടുക്കി വച്ചിരിക്കുന്നു . വഴിയ്ക്ക് നിന്ന പോലീസുകാരൊക്കെ കാണിച്ചു തന്ന വഴികളിലൂടെ ഇഞ്ചൊടിഞ്ചു  നീങ്ങി  ഒരു കടപ്പുറത്തിന്റെ  തെങ്ങിന്‍ പുരയിടത്തില്‍ ചെന്നു  കേറി.  ശേഷം വിശ്വപ്രസിദ്ധമായ കോവളം കടലോരത്തിലെ രാത്രി കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ ഇറങ്ങി നടന്നു.

അവിടെങ്ങും  വെട്ടവും വെളിച്ചവും കണ്ടില്ല  . ആകെ കണ്ട തുണ്ട് ബീച്ച്  വിളറി കിടക്കുന്നു. അതില്‍ മൊത്തം  പോലീസുകാരുടെ കവാത്തും.  ഫോറിന്‍ മദാമ്മമാരും നാടന്‍ സായിപ്പുമാരും ഡാന്‍സ് കളിക്കുന്ന കണ്ടപ്പോള്‍ പഴയ ഹോട്ടല്‍ ലീലയുടെ പിന്നാമ്പുറത്താണ് വന്നിറങ്ങിയതെന്നു മനസിലായി. അടുത്തുള്ള പാറകൂട്ടത്തിന്റെ മേലെയും കീഴെയും ഇടയിലും കുറെ കുമാരന്‍മാരുടെ വെള്ളമടി പൊടി പൊടിക്കുന്നു . പോലീസ് ഏമാന്‍മാരൊക്കെ ഒന്നുമാറി  ഒന്നുമാറി നിരനിരയായി പാറക്കൂട്ടത്തിനെ റോന്തു ചുറ്റി മദ്യവാന്മാരുടെ സല്‍ക്കാരം സന്തോഷപൂര്‍വ്വം സ്ഥികരിച്ചു അവര്‍ക്ക്‌ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു പിരിയുന്നു . വന്നണയുന്ന കടല്‍ കാറ്റിനു പോലും മദ്യത്തിന്റെ ലഹരി പിടിപ്പിക്കുന്ന മണം . ഒരിടത്തും പ്രവേശനമില്ല ഹോട്ടലുകളെല്ലാം ബുക്കിംഗ് ആണ്  .. ഇനിയാ കടപ്പുറത്ത് ചുറ്റി നടന്നിട്ട് ഒരു കാര്യവുമില്ല . ന്യൂ ഇയര്‍ എത്താറായി ഞാന്‍ ഫോണ്‍ എടുത്ത് എന്റെ പ്രണയരഹസ്യങ്ങളിലെ നായികയെ വിളിച്ചു .അവള്‍ക്കും അവളുടെ ഹോസ്റ്റല്‍ നിവാസികള്‍ക്കും ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു ഞങ്ങള്‍ ഹോട്ടല്‍ ലീലയില്‍ ന്യൂ ഇയര്‍  ആഘോഷിചു തിമര്‍ക്കുകയാണെന്നു അവരോടു വച്ചടിച്ചു ശബ്ദഘോഷം കേള്‍പ്പിച്ചു അവരെ ആശ്ചര്യ പുളകിതരാക്കി.

ഏതായാലും ഇറങ്ങി തിരിച്ചു ഇനി  കോവളം കാണാതെ വീട്ടിലേയ്ക്കൊരു മടക്കമില്ല. അവിടെയാണത്രേ യഥാര്‍ഥ ആഘോഷം ഇടതു തിരിഞ്ഞു വലതു തിരിഞ്ഞെനൊക്കെ പറഞ്ഞ ഒരാളുടെ റൂട്ട് മാപ്പും  വാങ്ങി അങ്ങോട്ടിറങ്ങി തിരിച്ചു. വന്ന വഴി പിന്നെ വണ്ടി വിടുന്നില്ലന്നു വഴിയ്ക്കൊരാളുടെ ഭീഷണിയുണ്ടായിട്ടും. പോകുന്നിടം വരെ പോകാം. തടഞ്ഞാല്‍ അപേക്ഷിച്ചു നോക്കാം എന്നുറച്ചു വണ്ടി എടുത്തു വീണ്ടും യഥാര്‍ഥ കോവളം ലക്ഷ്യമാക്കി തിരിച്ചു

കുറച്ചു പോയെ തിരിയാന്‍ ആവു   പലരും  കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല ഞാങ്ങള്‍ ഒന്നും കണ്ടില്ലേ എന്നാ മട്ടില്‍ വരുമ്പോഴാണ്  ഒരു വൃത്തികെട്ട പോലിസുകാരന്‍ നാടു റോഡില്‍ നിന്ന് വണ്ടി തടയുന്നു. തിരിഞ്ഞു പോകാന്‍ ആംഗ്യം കാണിക്കുന്നു വണ്ടി സ്ലോവാക്കാതിരുന്നിട്ടും  അയാള്‍ അവിടെന്ന് മാറുന്ന ലക്ഷണമില്ല കൂടെ  സൈഡില്‍ കുറെ പോലീസുകാരും വാചകമടിച്ച് നില്‍ക്കുന്നു .

ഇനി മുന്നോട്ടു പോയാല്‍ പണിയാവും പിന്നെ വന്ന വേഗത്തില്‍ തന്നെ ഒരു   എടുക്കാമെന്നുറച്ച മുന്നില്‍ ചെന്നു വിശാലമായി വളച്ചപ്പോള്‍  ലക്ഷ്യം തെറ്റി  വണ്ടി വളഞ്ഞു  പോലീസുകാരണന്റെ മേലെ ഇടിച്ചു കയറി,  അയാള്‍  റോഡില്‍ പൊത്തോമെന്ന് മലര്‍ന്നടിച്ചു  വീണു !!

രംഗം വഷളായി പോലീസുകാരോകെ നല്ല പ്രസത്തോടെ പലതും വിളിച്ചു പറഞ്ഞു പാഞ്ഞടുക്കുന്നു  . അവിടെങ്ങാനും പിന്നെ വണ്ടി നിര്‍ത്തായാല്‍   കഥ കഴിഞ്ഞത് തന്നെ. കിട്ടാവുന്ന വേഗത്തില്‍ ഞാന്‍ വന്ന വഴിക്ക് വണ്ടി പറത്തി. 

ന്യൂ ഇയര്‍ പിറന്നു. കോവളം കടാപ്പുറത്തെ  ന്യൂ ഇയര്‍ ആഘോഷത്തിന്റെ വെടികെട്ട് തുടങ്ങി, അതിനേക്കാള്‍ വലിയൊരു വെടികെട്ട് ഹൃദയത്തില്‍ നടക്കുന്നുണ്ട്.നല്ല ജീവനോക്കെ പോയി പോലീസുകാരനെയാണ് റോഡില്‍ ഇടിച്ചിട്ടു കടക്കുന്നത്. ഇനി എന്തൊകെ നടക്കും. എതു  വിദേനയും വീടെത്തിയാല്‍ മതിയെന്നായിയിരുന്നു. പോലീസിന്റെ വയര്‍ലസ്‌ സന്ദേശത്തിനു പോലും പിടികൊടുക്കാതെ നാട്ടിലെ നരകം പിടിച്ച സകല ഊടു വഴികളിലൂടെയും ഞങ്ങള്‍ പാഞ്ഞു .

എലിയ്ക്കു പ്രാണവേദന പൂച്ചക്ക് വീണവായന എന്ന പോലെ ഓരോ ചെറിയ മുക്കിലും കുറെ പഹയന്‍മാര്‍ കാത്തിരുന്നു  വണ്ടി തടഞ്ഞു ഹാപ്പി ന്യൂ ഇയര്‍ പറയല്‍ തുടങ്ങി.   പരിപാടിയ്ക്ക്  സ്ഥികരണം പലെവിധമുള്ള ഉപദ്രവിക്കലാണ്   അതിനിടയില്‍  ഒരുത്തന്റെ കൈ    തട്ടി ചേട്ടന്റെ കണ്ണാടി താഴെ വീണു ഉടഞ്ഞു . കൈ വീശി കാണിച്ചതിന് എനിക്ക് കിട്ടിയത് അസല്‍ ഒരു അടിയായിരുന്നു . അങ്ങനെ അവശതയോടെ ആവലാതിയോടെ  പരിഭ്രമത്തോടെ വേദനയോടെ എങ്ങനൊക്കെയോ വീട്ടില്‍ എത്തിപ്പെട്ടു. അപ്പോഴും ഇതൊന്നും അറിയാതെ വണ്ടിയില്‍   സുഖ ശയനത്തിലാണ്  നമ്മുടെ പ്രിയ മദന്‍ ചേട്ടന്‍ .

ഇങ്ങനെയോകെ തുടങ്ങിയത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞു പോയ   വര്‍ഷം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളും നൊമ്പരങ്ങളും നല്‍കിയാണ് കടന്നു പോയത്  ഇത്രയേറെ മാനസിക സങ്കര്‍ഷം അനുഭവിച്ച മറ്റൊരു കാലഘട്ടമില്ല.  ഒരു  പാട് പ്രതീക്ഷകള്‍ വഗ്ദാനങ്ങള്‍  നല്ക്കിയാണ് പുതു പുലരി ഉണരുന്നത്............പ്രിയ സുഹൃത്തെ നന്മ നിറഞ്ഞ സ്നേഹപൂര്‍ണ്ണമായ സന്തോഷം തുളുമ്പുന്ന  പുതുവര്‍ഷം ആശംസിക്കുന്നു സ്നേഹാശംസകളോടെ സ്വന്തം പുണ്യാളന്‍ !! 

27 comments:

  1. കൊള്ളാം കേട്ടോ, അക്ഷരതെറ്റ് ഒഴിച്ചാൽ. പിന്നെ കുറച്ചു കൂടി വലുതാക്കി നിറം മാറ്റി കൊടുക്കുക

    ReplyDelete
  2. പുന്യാലോ... നന്നായി എഴുതി... നല്ല വായന സുഖം എന്ന് പറയുമ്പോഴും അക്ഷര തെറ്റ് അതിനു മാറ്റ് കുറയ്ക്കുന്നു...
    പിന്നെ ബാക്ക ഗ്രൌണ്ട് കളര്‍ ഇത് വേണ്ട... കണ്ണ് പൊട്ടുന്നു...

    നല്ല ഒരു പുതു വര്ഷം ആയിരിക്കട്ടെ എന്നാശംസിക്കുന്നു....

    സ്നേഹാശംസകളോടെ.... Khaaaaaaaaa....d

    ReplyDelete
  3. അങ്ങനെ പുതുവര്‍ഷ രാത്രി അടിപൊളിഞ്ഞു അല്ലെ ..സോറി അടിച്ചുപൊളിച്ചു അല്ലെ ...
    ഈ വര്‍ഷം സന്തോഷത്തിന്റെതും സമാധാനത്തിന്റെതും ആകട്ടെ .

    ReplyDelete
  4. പ്രവാഹിനി : സന്തോഷം! അക്ഷരം വലുതാക്കി കൊടുത്തു നിറം വഴിയെ മാറ്റം !

    കാദു : നിറം മാറ്റുന്ന കാര്യം ഞാന്‍ പരിഗണിച്ചു വരുന്നുണ്ട് അല്പം ക്ഷമിക്കൂ !

    സതീശന്‍ : അതെ സന്തോഷം ടാ !!

    ReplyDelete
  5. ബ്ലോഗു പോസ്റ്റുമ്പോൾ ഇടയ്ക്ക് ഒക്കെ നാക്കൊന്ന് കുഴഞ്ഞു ഇല്ലേ?...അതോ കൈയ്യോ?... പറേണത് മനസ്സിലായെന്ന് തോന്നുന്നു..ഇത് ഒന്നു കൂടെ ഒന്ന് വായിച്ചു നോക്കുക..എന്നിട്ട് നന്നായിട്ട് പോയാൽ മതി..!
    -----------------
    പുതു വത്സരാശംസകൾ നേരുന്നു..

    ReplyDelete
  6. വായിച്ചു.... ഒറ്റ രാത്രിയില്‍ ഇത്ര...
    ഒരു വര്‍ഷത്തില്‍ 365 ദിവസം ഉള്ളത് നന്നായി...


    നന്മ നിറഞ്ഞ സ്നേഹപൂര്‍ണമായ സന്തോഷം തുളുമ്പുന്ന പുതുവര്‍ഷങ്ങള്‍ ആശംസിക്കുന്നു

    ReplyDelete
  7. എടൊ പുണ്യന്‍സെ,
    സംഭവിച്ചതെല്ലാം നല്ലത്.ഇനി സംഭവിക്കുന്നതും നല്ലതിന്...
    എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളൂ....
    രണ്ടായാലും ഈ ബ്ലോഗ്‌ പോലീസുകാര്‍ ആരും കാണണ്ട....കണ്ടാല്‍ ചിലപ്പോള്‍ പണി പാളും.
    പിന്നെ മൂന്നു തവണ റീ പോസ്റ്റു ചെയ്തിട്ടും ഇത്രയും അക്ഷര തെറ്റോട് കൂടി ഒരു ബ്ലോഗ്‌ എഴുതാന്‍ പിന്നെ ഒരു പുണ്യാളനെ നമുക്ക് കിട്ടില്ല....അത് കൊണ്ട് ബി കെയര്‍ ഫുള്‍ ഹ ഹ ഹ

    ReplyDelete
  8. നമ്മുടെ സ്ഥലത്ത് നിന്നും പലയിനത്തിൽ‌പ്പെട്ട ആഘോഷക്കാർ കോവളത്ത് വന്നിരുന്നു. എന്നെയും വിളിച്ചതാ. പോയില്ല. പോയവർഷത്തിൽ അഥവാ എന്തെങ്കിലും ചില സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ഇല്ലാതാക്കുന്ന ഒരു പണി കിട്ടാൻ ഒരൊറ്റ ന്യൂ ഇയർ രാത്രി മതി! നോം ഇല്ലേ എന്ന് തൊഴുത് പറഞ്ഞ് ഒഴിയുകയായിരുന്നു. ബ്ലോഗിൽ ഒരു കുടിവത്സരാശംസാ പോസ്റ്റ് ഒക്കെ ഇട്ട് സമാധാനമായി കിടന്നുറങ്ങി. അതുകൊണ്ട് ഇതുപോലെ ഒരു ന്യു ഇയർ ആഘോഷപോസ്റ്റ് ഒന്നും ഇടാൻ കഴിഞ്ഞില്ലെന്നു മാത്രം!

    ReplyDelete
  9. ha ha ha അപ്പോള്‍ ഹാപ്പി ആയി തന്നെ പുതു വര്ഷം ആഘോഷിച്ചു അല്ലെ പുണ്യ ..മദനന്‍ ചേട്ടന്മാര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്..പക്ഷെ ചീര കരി ഇല്ല ... ഭയങ്കരം ........

    ReplyDelete
  10. പ്രിയപ്പെട്ട പുണ്യവാളന്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍...!
    നര്‍മം കൈവിടാതിരിക്കുക...!അഭിനന്ദനങ്ങള്‍!
    പുതുവര്‍ഷം സമാധാനവും സന്തോഷവും നല്‍കട്ടെ!

    സസ്നേഹം,
    അനു

    ReplyDelete
  11. ഇത്തവണ അങ്ങനെ ആയില്ലല്ലോ അല്ലേ? അല്ലേലും ആഘോഷിക്കാൻ ഒരുപാട് ആളുകൾ കൂടുന്നിടത്ത് പോകാതിരിക്ക തന്നെയാണ് നല്ലത്. അടുപ്പമുള്ള കുറച്ചുപേർ ചേർന്ന് ശാന്തമായി ആഘോഷിക്കാമല്ലോ. എല്ലാവരും പറഞ്ഞതു പോലെ അക്ഷരപ്പിശാചുകൾ നിറയെ. അത് മാറ്റിയാൽ കൊള്ളാമായിരുന്നു.

    ReplyDelete
  12. മാനവധ്വനി : എല്ലാം കുഴപ്പത്തില്‍ ആയിരുന്നു മാഷേ

    കാല്‍പ്പാടുകള്‍ : ഹ ഹ ഹ അതെ അതെ

    @ഇ.എ.സജിം തട്ടത്തുമല : അതെ ചേട്ടാ അങ്ങനെ തന്നെ അനുഭവം ഗുരു

    @ ശിഖണ്ഡി @ജീ . ആര്‍ . കവിയൂര്‍ @ അനീഷ്‌ പുതുവലില്‍ s sharahabil Naushad @anupama @ഗീത സന്തോഷം നന്ദി

    ReplyDelete
  13. വായിച്ചു.
    അല്പം വൈകിയാണേലും,
    നിറഞ്ഞ മനസ്സോടെ നേരുന്നു പുതു വത്സരാശംസകള്‍.

    ReplyDelete
  14. പുതു വത്സരാശംസകൾ !

    ReplyDelete
    Replies
    1. ഈ പുതു വര്ഷം എങ്ങനെയുണ്ട് പുണ്യാളന്? അടുത്ത വര്ഷം ശ്രദ്ധിക്കണം; പതിമ്മൂന്നു ലക്ഷണപ്പിശകാണ്.
      അവതരണം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

      Delete
  15. സവാരിഗിരിഗിരിഗിരിഗിരി

    പുതുവര്‍ഷാശംസകള്‍ പുണ്യാളാ...

    (പുതുവര്‍ഷത്തില്‍ പഴയപോസ്റ്റ്....ങ്ഹൂം. നോം ക്ഷമിക്കില്യാട്ടോ)

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ക്ഷമിക്കെന്റെ അജിതെട്ടാ അടുത്ത വര്ഷം ആവട്ടെ
      ഒരു പുതിയതു പോസ്റ്റാം കൂള്‍ ........പുതുവല്‍സര ആശംസകള്‍

      Delete
  16. നന്നായിട്ടുണ്ട്..
    ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് പുണ്യാളനടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി .............. മറ്റൊന്നും പറയാനില്ല

      Delete
  17. നന്നായിരിക്കുന്നു; അക്ഷര തെറ്റുകള്‍ ഒഴിച്ച് !

    ReplyDelete
  18. നന്നായിരിക്കുന്നു; അക്ഷര തെറ്റുകള്‍ ഒഴിച്ച് !

    ReplyDelete
  19. നന്നായിരിക്കുന്നു, എന്നാലും എന്റെ പുണ്യാളാ.......

    പുതുവത്സരാശംസകള്

    ReplyDelete
  20. ഹൊ അപ്പൊ ന്യൂയർ ഇതാണല്ലെ ഹിഹിഹി

    ReplyDelete
  21. നന്നായിരിക്കുന്നു.

    ReplyDelete
  22. പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ്‌ നന്നായിരിക്കുന്നു പുണ്യാളോ..ശംഭോ മഹാദേവാ.

    ReplyDelete

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ
അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം njanpunyavalan@gmail.com