Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Monday, August 1, 2011

അവളുടെ പ്രണയം



ഒരിക്കല്‍ അവള്‍ പറഞ്ഞു ,
ഞാനവളുടെ ഹൃദയം കവര്ന്നുവെന്ന്
അവിടം സുഖമുള്ളൊരു നോവാണെന്ന്
പ്രണയമെന്ന് അതൊരു ലഹരിയെന്ന്
ഞാനവളുടെ ജീവന്റെ ജീവനെന്ന്

ഉറങ്ങാത്ത രാത്രികള്‍ ഒത്തിരിയെന്ന്
ഉണ്ണാതെയാകെ മെലിഞ്ഞുവെന്ന് 
ഒത്തിരിയൊത്തിരി സ്വപ്നങ്ങളാണെന്ന് 
ഞാനില്ലാത്തൊരു  ജീവിതമില്ലയെന്ന്
ഞാനത്രമേല്‍  നിറങ്ങളായി മാറിയെന്ന്


അറിഞ്ഞപ്പോ ഞാനാകെ സ്തബ്ധനായി 
വിയര്‍ത്തു പോയി ആകെ ഭയത്തിലായി 
കളിപറഞ്ഞിരുന്നത് അബദ്ധമെന്നായി 
മൊബൈലിനെ വീണ്ടും ശപിച്ചുപോയി 
ഇനി എങ്ങനെ ഊരാമെന്ന  ചിന്തയായി..

ഒടുവില്‍ ഞാന്‍ പറഞ്ഞു ,
പ്രണയമോരാഴ കടലാണെന്ന്
തുഴയാനിറങ്ങിയാല്‍ മുങ്ങിചാകുമെന്ന്
നമ്മളോന്നയാല്‍ പ്രണയംനശ്വരമെന്ന്
അനശ്വര പ്രണയമെത്ര മധുരമെന്ന്
തമ്മില്‍ ഇനി നമ്മള്‍ കാണേണ്ടെന്ന് 
കണ്ടാല്‍ നാട്ടാരുവല്ലതും പറയുമെന്ന് 
ഉള്ളിലോത്തിരി ദുഖമാണെന്ന്
എല്ലാം വെറുമൊരു സ്വപ്നമെന്ന്
ഞായിനി ഈ വഴി വരില്ലയെന്ന്...!!

Thursday, July 7, 2011

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍


ഇന്നലെകളെന്നോട് ചോദിച്ചു
ആരാണു നീയിന്നു പൈതലേ ?

ഉത്തരമില്ലാതെ നിശ്ചലം നിന്നു-
ഞാന്‍ ഉത്തരത്തിനായി തിരഞ്ഞു  

ഇന്നും എന്നോട് ചോദിച്ചു
ആരാണു നീയിന്നു പൈതലേ ?

ഉത്തരമില്ലാതെ നാണിച്ചു നിന്നു 
ഞാന്‍ ഉത്തരത്തിനായി അലഞ്ഞു 

ഇന്നലെയും ഇന്നും ഒന്നുമല്ലാതെയാകുവാന്‍ 
ഉത്തരമെന്തെന്നു ഞാനെന്നോടു ചോദിച്ചു ?

ഉത്തരമില്ലാതെ പിന്നെയും നില്‍ക്കുന്നു  ,
ഞാന്‍ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു  !!

Friday, July 1, 2011

നിശാശയനം

രാവുറങ്ങാന്‍ , നിലാവ് പെയ്യുന്നു 
രാക്കിളി ഗാനം മധുരമായി പാടുന്നു 
കുളിരലയുലയാന്‍ തെന്നലുലാത്തുന്നു 
ചന്ദന ഗന്ധം എങ്ങും പരക്കുന്നു 

വസന്തം താരക പന്തലൊരുക്കി 
താരങ്ങള്‍ താമര പ്രഭവിടര്‍ത്തി 
നിശാകുസുമങ്ങള്‍ പുന്ജിരിതൂവി 
തുഷാരമേഘങ്ങള്‍ കുളിരുമായെത്തി 

രാവുറങ്ങാന്‍ , ആകാശ ചെമ്പക പൂവിരിയും വരെ 
വെണ്ണിലാപുഴകടവില്‍ ചന്ദ്രന്‍ കഥപറഞ്ഞിരിക്കും 
വെള്ളിചിലങ്കകിലുക്കി  ഓളങ്ങള്‍ താളംപിടിക്കും 
ആയിരസ്വപ്നവുമായി മിന്നാമിന്നികള്‍  പറന്നുയരും 


Tuesday, June 7, 2011

മഴ പെയ്തിറങ്ങുമ്പോള്‍

മഴ പെയ്തിറങ്ങുന്നു 
മരുഭൂമിയിലെന്റെ 
പ്രാണന്‍ പിടയവേ !

മനമുരുക്കുംവേദനയില്‍ 
കുളിര്മാരിയായി പുളകമായി 
ഘനമേഘശകലങ്ങളിതാ-
എന്നെതിരഞ്ഞു വന്നിരിക്കുന്നു !

കാറ്റുലക്കുന്ന  അലകളില്‍  
കരിനിഴല്‍പുകമറകളഴിഞ്ഞു   
തുവിവീഴുന്നോരാജലധാരയില്‍ 
ദീനവിലാപങ്ങളലിഞ്ഞു പോയി !

മഴപെയ്തിറങ്ങുന്നപ്പോഴും   
മനസിന്‍ താഴ്വരകളെ പുണര്‍ന്നു 
തുവിവീഴുന്നോരാ വിണ്മണിമുത്തുള്‍ 
ചിന്തയില്‍ ഉന്മാദ താളമായി മാറുന്നു !

Sunday, May 29, 2011

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുനീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍ നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്ത്തമൂടല്‍ മഞ്ഞും പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍ നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി  ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്ത ഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റുന്നു


നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍ മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍ക്കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി


വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!